നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | നിങ്ങളിത് കഴിച്ചിട്ടുണ്ടോ? വൈറലായി ഗുലാബ് ജാമുന്‍ സമൂസ

  Viral Video | നിങ്ങളിത് കഴിച്ചിട്ടുണ്ടോ? വൈറലായി ഗുലാബ് ജാമുന്‍ സമൂസ

  സംഭവം രുചിച്ച ഉടന്‍ അഭിഷേകിന്റെ മുഖത്തു വന്ന ഭാവമാണ് സംഭവം വൈറലാകാന്‍ കാരണം

  • Share this:
   സ്ട്രീറ്റ് ഫുഡ് പലപ്പോഴും ഒരു വികാരമായി മാറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നതും. തെരുവില്‍ ലഭിക്കുന്ന ഭക്ഷണങ്ങള്‍ക്കും ആരാധകര്‍ ഏറെയാണ്. വ്യത്യസ്തവും സ്വാദിഷ്ടവുമായ സ്ട്രീറ്റ് ഫുഡ്‌സ് സമൂഹമാധ്യമങ്ങളിലും തരംഗമാവാറുണ്ട്. അത്തരത്തില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒന്നാണ് ഗുലാഹ് ജാമുന്‍ സമൂസ.

   അഭിഷേക് എന്ന ഫുഡ് വ്‌ളോഗര്‍ ആണ് ഗുലാബ് ജാമുന്‍ സമൂസയെ പുറത്ത് കൊണ്ട് വന്നിരിക്കുന്നത്. സമൂസയ്ക്കുള്ളില്‍ ഗുലാബ് ജാമുന്‍ വച്ച് തയാറാക്കിയ വിഭവം കഴിക്കുന്ന വീഡിയോയാണ് അഭിഷേക് പങ്കുവച്ചത്.

   എന്നാല്‍ സംഭവം രുചിച്ച ഉടന്‍ അഭിഷേകിന്റെ മുഖത്തു വന്ന ഭാവമാണ് സംഭവം വൈറലാകാന്‍ കാരണം. സമൂസ വായില്‍ വച്ചതും അതിന്റെ രുചി ഒട്ടും രസിച്ചില്ല എന്ന ഭാവത്തോടെ അയാള്‍ തലയാട്ടുന്നതാണ് വീഡിയോയില്‍ കാണുന്നത്.

   സമൂസ മാവിനുള്ളില്‍ ഗുലാബ് ജാമുന്‍ വച്ച് വറുത്തെടുത്ത വിഭവമാണ് ഗുലാബ് ജാമുന്‍ സമൂസ. എന്നാല്‍ അഭിഷേകിന്റെ മുഖഭാവങ്ങളില്‍ നിന്ന് ആ പരീക്ഷണം പാളിപ്പോയെന്ന് വ്യക്തമാകുന്നുണ്ട്.
   ആ മനുഷ്യന്റെ മുഖം നോക്കൂ..വളരെ മോശം കോംബിനേഷന്‍, ഗുലാബ് ജാമുന് ആദരാഞ്ജലികള്‍ തുടങ്ങിയ രസകരമായ കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു.

   Also Read - മരിച്ചെന്ന് ഉറപ്പിച്ചു; ചിതയ്ക്ക് തീ കൊടുക്കാന്‍ ഒരുങ്ങുമ്പോള്‍ കണ്ണ് തുറന്നു; ഞെട്ടി കുടുംബാംഗങ്ങള്‍

   'നിങ്ങളെന്നെങ്കിലും ഗുലാബ് ജാമുന്‍ സമൂസ കഴിച്ചിട്ടുണ്ടോ?' എന്ന തലക്കെട്ടോടെയാണ് അങിഷേകിന്റെ വീഡിയോ പ്രചരിക്കുന്നത്. വീഡിയോ ഇതുവരെ 20 ലക്ഷത്തോളം പേരാണ് കണ്ടത്.
   Published by:Karthika M
   First published: