• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പരുക്കേറ്റ് മൈതാനത്ത് വീഴുന്നതിനിടെ വിവാഹ അഭ്യര്‍ഥന; ഫുട്‌ബോള്‍ കളിക്കാരിയോട് പരിശീലകന്‍ പ്രണയം തുറന്നു പറഞ്ഞത് നാടകീയമായി; വീഡിയോ വൈറല്‍

News18 Malayalam
Updated: September 13, 2018, 7:32 PM IST
പരുക്കേറ്റ് മൈതാനത്ത് വീഴുന്നതിനിടെ വിവാഹ അഭ്യര്‍ഥന; ഫുട്‌ബോള്‍ കളിക്കാരിയോട് പരിശീലകന്‍ പ്രണയം തുറന്നു പറഞ്ഞത് നാടകീയമായി; വീഡിയോ വൈറല്‍
News18 Malayalam
Updated: September 13, 2018, 7:32 PM IST
പ്രണയം തലയ്ക്കു പിടിച്ചാല്‍ അത് കാമുകിയോടു പറയാന്‍ കാമുകന്‍മാര്‍ എന്തുസാഹസത്തിനും തയാറാകും. അത്തരമൊരു സാഹസിക വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ഫുട്‌ബോള്‍ ടീം പരിശീലകനാണ് തന്റെ ശിഷ്യയോട് കടുത്ത പ്രണയം തോന്നിയത്. മൈതാനത്തു വച്ചു തന്നെ തന്റെ ഇഷ്ടം ഇയാള്‍ തുറന്നു പറയുകയും ചെയ്തു. അതും നാടകീയമായി.

കാലിഫോര്‍ണിയയിലെ പസഫിക് യൂണിവേഴ്സ്റ്റിയിലാണ് സംഭവം. ഫ്രസ്‌നോ പസഫിക് യൂണിവേഴ്സ്റ്റിയിലെ സഹപരിശീലകനാണ് ഫാബ്രികോ നസാറോ. യൂണിവേഴ്‌സിറ്റി ടീമില്‍ കളിക്കുന്ന കാലം മുതല്‍ക്കേ നസാറോയ്ക്ക് സാറായെ പരിചയമുണ്ട്.



നാലു മാസം മുന്‍പ് ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കിയ നാസറോ സര്‍വകലാശാലയില്‍ തന്നെ സഹപരിശീലകനായി ജോലിക്കു കയറി. ഇതിനിടെ മറ്റൊരു പരീലകനും സുഹൃത്തുമായ ഫര്‍ഹാനുമായി ചേര്‍ന്ന് നസാറോ സാറയോട് വിവാഹാഭ്യര്‍ഥന നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

പരിശീലനത്തിനിടെ പരിക്കുപറ്റിയതായി അഭിനയിച്ച് നസാറോ നിലത്തുവീണു. ചുറ്റും കൂടിയ കളിക്കാരും സഹ പരിശീലകരുമൊക്കെ നസാറോയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം മൈതാനത്തു തന്നെ കിടന്നു. ഇതിനിടെ സാറയും അടുത്തെത്തി. പിന്നെ ഒന്നും നോക്കിയില്ല. മൈതാനത്തുനിന്നും നാടകീയമായി എഴുന്നേറ്റ നസാറോ പോക്കറ്റില്‍ നിന്ന് മോതിരമെടുത്ത് സാറയോട് വിവാഹ അഭ്യര്‍ഥന നടത്തി. നസാറോയുടെ വിവാഹ അഭ്യര്‍ഥന സാറയും സന്തോഷത്തോടെ സ്വീകരിച്ചു. നസാറോ തന്നെയാണ് തന്റെ വിവാഹ അഭ്യര്‍ഥന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

 
First published: September 13, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...