Forbes List| തെന്നിന്ത്യൻ താരങ്ങളിൽ വരുമാനത്തിൽ മുന്നിൽ മോഹൻലാലും രജനികാന്തും

ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം വരുമാനം നേടുന്ന നടന്മാരുടെ പട്ടികയിൽ രജനികാന്തും മോഹന്‍ലാലുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. മോഹൻലാലും മമ്മൂട്ടിയുമാണ് പട്ടികയിൽ ഇടംനേടിയ മലയാളികൾ.

News18 Malayalam | news18-malayalam
Updated: November 5, 2020, 7:10 PM IST
Forbes List| തെന്നിന്ത്യൻ താരങ്ങളിൽ വരുമാനത്തിൽ മുന്നിൽ മോഹൻലാലും രജനികാന്തും
News18 Malayalam
  • Share this:
2019ലെ കായിക, വിനോദ മേഖലകളില്‍ നിന്നുള്ള 100 ഇന്ത്യന്‍ പ്രമുഖരുടെ പട്ടിക പ്രസിദ്ധീകരിച്ച് ഫോബ്‌സ് മാഗസിൻ. മലയാളത്തില്‍നിന്ന് രണ്ടു പേരാണ് 100 പേരുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. പട്ടികയില്‍ 27ാം സ്ഥാനത്താണ് മലയാളികളുടെ പ്രിയ താരം മോഹന്‍ലാല്‍. മമ്മൂട്ടി പട്ടികയില്‍ 62ാം സ്ഥാനത്താണ്. താരമൂല്യവും വരുമാനവും കണക്കാക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. 64.5 കോടി രൂപയാണ് മോഹന്‍ലാലിന്റെ വരുമാനം. മമ്മൂട്ടിയുടേത് 33.5 കോടിയും.

Also Read- വെടിക്കെട്ടൊരുക്കാൻ സൂര്യയും അക്ഷയ് കുമാറും; ദീപാവലിക്ക് OTT പ്ലാറ്റ്ഫോമുകളിലെത്തുന്ന സിനിമകൾ

ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം വരുമാനം നേടുന്ന നടന്മാരുടെ പട്ടികയിൽ രജനികാന്തും മോഹന്‍ലാലുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. നൂറ് കോടി രൂപയാണ് രജനികാന്തിന്റെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം. 2018ല്‍ ഇത്  50 കോടിയായിരുന്നു. അഖിലേന്ത്യ തലത്തില്‍ 13ാം സ്ഥാനത്താണ് താരം. ദക്ഷിണേന്ത്യന്‍ താരങ്ങളില്‍ അജിത് കുമാറാണ് മൂന്നാം സ്ഥാനത്ത് 40.5 കോടിയാണ് താരത്തിന്റെ വരുമാനം. എ ആർ റഹ്മാൻ, ധനുഷ്, വിജയ്, കമൽഹാസൻ, പ്രഭാസ്, സംവിധായകൻ ഷങ്കർ, മഹേഷ് ബാബു, സൈന നെഹ്‌വാൾ, പി വി സിന്ധു എന്നിവരാണ് ദക്ഷിണേന്ത്യയിൽ നിന്ന് പട്ടികയിൽ ഇടം പിടിച്ച മറ്റുള്ളവർ.

Also Read- Priya Varrier | ഓരോ ചുവടും മുന്നോട്ട്; ഗ്ലാമർ ലുക്കിൽ പ്രിയ വാര്യർ

മോഹന്‍ലാൽ ഇത് രണ്ടാം തവണയാണ് ഫോബ്‌സ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. 2017 ലെ ലിസ്റ്റില്‍ 11 കോടിയുമായിട്ടായിരുന്നു 73ാം സ്ഥാനത്ത് അദ്ദേഹമെത്തിയത്. വിവിധ സിനിമകളില്‍ നിന്നുള്ള വരുമാനവും പരസ്യങ്ങളില്‍ നിന്നുള്ള വരുമാനവുമാണ് ഇത്തവണ മോഹൻലാലിന് മുന്നിലേക്ക് എത്തിച്ചത്. ഇതിന് പുറമെ ബിഗ് ബോസ് അവതാരകനായും താരം എത്തിയിരുന്നു. അഖിലേന്ത്യ തലത്തില്‍ 27ാം സ്ഥാനത്താണ് മോഹന്‍ലാല്‍ ഉള്ളത്.

Also Read- അന്ന് അച്ഛമ്മയുടെ കയ്യിലിരുന്ന കുട്ടി; ഇന്ന് അച്ഛമ്മക്കൊപ്പം നൃത്തം ചെയ്ത് പ്രാർത്ഥന ഇന്ദ്രജിത്

2019ലെ ലിസ്റ്റില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള സിനിമാ താരം അക്ഷയ് കുമാറാണ്. 2016 മുതൽ പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സൽമാൻ ഖാൻ ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഏറ്റവും കൂടുതല്‍ വരുമാനം നേടിയ കായികതാരം ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ്. 252.72 കോടിയാണ് കോഹ്ലിയുടെ  2019 ലെ വരുമാനം.

Also Read- Meenakshi Dileep | ഇൻസ്റ്റഗ്രാമിൽ മീനാക്ഷിയുടെ കൂട്ടുകാർ ആരൊക്കെ?

കായിക- വിനോദ മേഖലകളിലെ പ്രമുഖരുടെ പട്ടികയിൽ അമിതാഭ് ബച്ചൻ നാലാം സ്ഥാനത്തും മഹേന്ദ്ര സിങ് ധോണി അഞ്ചാം സ്ഥാനത്തുമാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ ഒൻപതാം സ്ഥാനത്താണ്. പട്ടകയിൽ ആദ്യ പത്തിലുള്ളത് രണ്ട് വനിതകളാണ്. എട്ടാം സ്ഥാനത്ത് ആലിയ ഭട്ടും പത്താം സ്ഥാനത്ത് ദീപിക പദുക്കോണും.

പ്രഭാസ് -35 കോടി, മഹേഷ് ബാബു -35 കോടി, കമല്‍ഹാസന്‍ -34 കോടി, മമ്മൂട്ടി -33.5 കോടി, ധനുഷ് -31.75 കോടി, വിജയ് -30 കോടി എന്നിങ്ങനെയാണ് താരങ്ങളുടെ വരുമാനം. വനിതകളില്‍ ആലിയ ഭട്ട് ആണ് എറ്റവും കൂടുതല്‍ നേട്ടം ഉണ്ടാക്കിയത്. 59.21 കോടിയാണ് ആലിയ 2019 ല്‍ സ്വന്തമാക്കിയത്.
Published by: Rajesh V
First published: November 5, 2020, 7:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading