• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഞായറാഴ്ച മുതല്‍ മദ്യത്തിന് വില കുറയും

News18 Malayalam
Updated: December 3, 2018, 6:10 PM IST
ഞായറാഴ്ച മുതല്‍ മദ്യത്തിന് വില കുറയും
News18 Malayalam
Updated: December 3, 2018, 6:10 PM IST
തിരുവനന്തപുരം: ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ വില കുറയും. പ്രളയത്തെ തുടര്‍ന്നുള്ള ധനസമാഹരണത്തിനു വേണ്ടി സര്‍ക്കാര്‍ ചുമത്തിയ അധിക നികുതി പിന്‍വലിച്ചതിനെ തുടര്‍ന്നാണ് വില കുറയുന്നത്.  ഇതോടെ ഞായറാഴ്ച മുതല്‍ വിലക്കുറവില്‍ മദ്യം വില്‍പനയ്‌ക്കെത്തും.

പ്രളയത്തെ തുടര്‍ന്ന് നവംബര്‍ 30 വരെയാണ് അധിക നികുതി ഈടാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നത്. അര ശതമാനം മുതല്‍ 3.5 ശതമാനം വരെയായിരുന്നു നികുതി വര്‍ധന. ഇതിലൂടെ 230 കോടിയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്.

ഉത്തരവിന്റെ കാലാവധി നവംബര്‍ 30ന് അവസാനിച്ചതിനെ തുടര്‍ന്നാണ് മദ്യത്തിന്റെ വില കുറയുന്നത്. ഡിസംബര്‍ ഒന്നിനു തന്നെ വിലക്കുറവ് പ്രബല്യത്തില്‍ വന്നെങ്കിലും ഡ്രൈ ഡേ ആയതിനാല്‍ ഞായറാഴ്ച മുതലേ കുറഞ്ഞ വിലയ്ക്ക് മദ്യം ലഭിക്കൂ.

എക്സൈസ് തീരുവ വര്‍ധിപ്പിച്ചതില്‍ കൂടി സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്. പ്രതീക്ഷിച്ച തുക ഏകദേശം സര്‍ക്കാര്‍ ഖജനാവിലേക്കെത്തിയെന്നാണ് കണക്കുകൂട്ടല്‍.
Loading...

First published: December 1, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...