• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മുഖ്യന് മുന്നേ വേദിയിൽ മൂർഖൻ!


Updated: May 10, 2018, 1:52 PM IST
മുഖ്യന് മുന്നേ വേദിയിൽ മൂർഖൻ!

Updated: May 10, 2018, 1:52 PM IST
തൊടുപുഴ: സർക്കാരിന്‍റെ രണ്ടാം വാർഷിക പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് മുന്നേ വേദിയിൽ മറ്റൊരു അതിഥിയെത്തി. ഒത്ത നീളവും വലുപ്പവുമുള്ള ഒരു മൂർഖൻ പാമ്പായിരുന്നു ആ സ്പെഷ്യൽ അതിഥി. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി ഇന്ന് നടക്കാനിരിക്കെയാണ് വേദിക്ക് സമീപത്തുനിന്ന് മൂർഖൻ പാമ്പിനെ പിടികൂടിയത്. യോഗം നടക്കുന്ന രാജാക്കാട് പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ കലുങ്കിനടിയിലാണ് മൂർഖൻ ഉണ്ടായിരുന്നത്. രണ്ടുദിവസം മുമ്പേ പാമ്പിനെ കണ്ട നാട്ടുകാർ വിവരം വനപാലകരെ അറിയിച്ചിരുന്നു. വനപാലകർ പിവിസി പൈപ്പ് ഉപയോഗിച്ച് കെണി ഒരുക്കിയെങ്കിലും മൂർഖൻ കുടുങ്ങിയില്ല. ഇതേത്തുടർന്ന് പാമ്പ് പിടുത്തത്തിൽ വിദഗ്ദ്ധരായ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ ഡി അനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മൂർഖനെ കുടുക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തേക്കടി സ്നേക്ക് ക്യാച്ചറായ അഭിലാഷ് മൂർഖനെ ചാക്കിനുള്ളിലാക്കുകയായിരുന്നു. പാമ്പിനെ പിന്നീട് മതികെട്ടാൻചോല വനത്തിൽ തുറന്നുവിട്ടു.
First published: May 10, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍