നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • സ്വര്‍ണ്ണഖനിയില്‍ കുടുങ്ങി ആനക്കുട്ടി; തുരങ്കം ഇടിച്ചു രക്ഷപ്പെടുത്തി വനപാലകര്‍ | Video

  സ്വര്‍ണ്ണഖനിയില്‍ കുടുങ്ങി ആനക്കുട്ടി; തുരങ്കം ഇടിച്ചു രക്ഷപ്പെടുത്തി വനപാലകര്‍ | Video

  തുരങ്കത്തില്‍നിന്ന് രാവിലെ മുതല്‍ ആനക്കുട്ടിയുടെ കരച്ചില്‍ കേട്ടിരുന്നെങ്കിലും പരിസരപ്രദേശത്ത് ആനക്കൂട്ടത്തെയൊന്നും കാണാനുണ്ടായിരുന്നില്ല

  • Share this:
   എടക്കര : ദേവാലയിലെ സ്വര്‍ണം ഖനനം ചെയ്തിരുന്ന തുരങ്കത്തില്‍ കുടുങ്ങിയ ആനക്കുട്ടിയെ രക്ഷപ്പെടുത്തി വനപാലകര്‍. ഒരു മാസം പ്രായമായ ആനക്കുട്ടിയാണ് സ്വര്‍ണ്ണഖനിയില്‍ കുടുങ്ങിയത്.

   മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനുശേഷം പുറത്തെത്തിച്ച ആനക്കുട്ടി തള്ളയാന ഉള്‍പ്പെടെയുള്ള കൂട്ടത്തോടൊപ്പം ചേര്‍ന്നു.

   ചൊവ്വാഴ്ചയായിരുന്നു സംഭവം. തീറ്റ തേടുന്നതിനിടയിലാണ് ആനക്കുട്ടി കൂട്ടം തെറ്റി പന്തല്ലൂര്‍ ദേവാല മലയിലെ തുരങ്കത്തില്‍ പെട്ടത്. തള്ളയാനയും കൂട്ടരും ആനക്കുട്ടിയെ തേടിയെങ്കിലും കാണാതെ മറ്റൊരു സ്ഥലത്തേക്ക് നീങ്ങിയിരുന്നു.

   തുരങ്കത്തില്‍നിന്ന് രാവിലെ മുതല്‍ ആനക്കുട്ടിയുടെ കരച്ചില്‍ കേട്ടിരുന്നെങ്കിലും പരിസരപ്രദേശത്ത് ആനക്കൂട്ടത്തെയൊന്നും കാണാനുണ്ടായിരുന്നില്ല. പിന്നീട് സ്ഥലത്തെത്തിയ വനപാലകര്‍ തുരങ്കത്തിന്റെ വശങ്ങള്‍ ഇടിച്ചുനിരത്തിയാണ് ഉച്ചയ്ക്കുശേഷം ആനക്കുട്ടിയെ പുറത്തെത്തിച്ചത്.

   സന്ധ്യയോടെ ആനക്കൂട്ടം മേയുന്ന പ്രദേശത്തേക്ക് ആനക്കുട്ടിയെ വനപാലകര്‍ തിരിച്ചെത്തിച്ചു. നഷ്ടപ്പെട്ടെന്നു കരുതിയ കുഞ്ഞിനെ തിരിച്ചുകിട്ടിയപ്പോള്‍ തള്ളയാനയും കൂട്ടരും കുട്ടിയാനടെ കൂടെക്കൂട്ടി മറ്റൊരിടത്തേക്ക് നടന്നുനീങ്ങി. റെയ്ഞ്ച് ഓഫീസര്‍ പ്രസാദ്, ഫോറസ്റ്റര്‍ ജോര്‍ജ് പ്രവീണ്‍സണ്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.   പാവപ്പെട്ട കുട്ടിയെ സഹായിക്കുന്ന ആര്യൻ ഖാൻ; പഴയ വീഡിയോ വൈറൽ

   നിരോധിത മയക്കുമരുന്ന് പിടികൂടിയതുമായി ബന്ധപ്പെട്ട് ഷാരൂഖിന്റെ മകൻ ആര്യൻ ഖാനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്ത് ഒക്ടോബർ ഏഴു വരെ കസ്റ്റഡിയിൽ വാങ്ങിയിരിക്കുകയാണ്. ഈ വേളയിൽ താരപുത്രൻ പാവപ്പെട്ട കുട്ടിയെ സഹായിക്കുന്ന ഒരു പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ പുറത്തിറങ്ങി.

   വീഡിയോയിൽ ആര്യൻ മലൈക അറോറയ്‌ക്കും സുഹൃത്തുക്കൾക്കുമൊപ്പം ഒരു റെസ്റ്റോറന്റിൽ നിന്ന് പുറത്തുപോകുന്നത് കാണാം. ആ വേളയിൽ കൈയിൽ കുട്ടിയുമായി ഒരു പെൺകുട്ടി സമീപിക്കുമ്പോൾ, ആര്യൻ അവളോട് ചില നല്ല വാക്കുകളോടെ പ്രതികരിക്കുന്നു, പക്ഷേ പിന്നീട് അവൾ സഹായം ആവശ്യപ്പെട്ടപ്പോൾ ചെയ്തുകൊടുക്കുന്നതാണ് വീഡിയോയിൽ.

   അതേസമയം, ഒക്ടോബർ 2 ന് മുംബൈ തീരത്ത് ഒരു ക്രൂയിസ് കപ്പലിൽ നിരോധിത മയക്കുമരുന്ന് പിടിച്ചെടുത്ത കേസിൽ അറസ്റ്റിലായ ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും മകൻ ആര്യൻ ഖാനെ പിന്തുണച്ച് സുസെയ്ൻ ഖാനും രംഗത്തെത്തി. ആര്യൻ ഖാൻ "തെറ്റായ സമയത്ത് തെറ്റായ സ്ഥലത്ത്" എന്ന് രേഖപ്പെടുത്തി ഇന്റീരിയർ ഡിസൈനറായ സുസെയ്ൻ സോഷ്യൽ മീഡിയ ഉപയോക്താക്കളോട് ശക്തമായി പ്രതികരിച്ചു.

   ആര്യന്റെ അറസ്റ്റ് "മാതാപിതാക്കൾക്കുള്ള ഒരു ഉണർവ്വിളിയായിരിക്കണം" എന്ന ഒരു മാധ്യമപ്രവർത്തകന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലെ കമന്റ് വിഭാഗത്തിൽ ഖാൻമാരുടെ അടുത്ത കുടുംബസുഹൃത്തായ സുസെയ്ൻ ഖാൻ പ്രതികരിക്കുകയായിരുന്നു.

   "ഇത് ആര്യൻ ഖാനെക്കുറിച്ചല്ല, നിർഭാഗ്യവശാൽ അവൻ തെറ്റായ സമയത്ത് തെറ്റായ സ്ഥലത്തായിരുന്നു. " ആര്യൻ ഒരു "നല്ല കുട്ടിയാണ്" എന്ന് സുസെയ്ൻ കൂട്ടിച്ചേർത്തു. "അവൻ ഒരു നല്ല കുട്ടിയായതിനാൽ അത് ദുഃഖഖകരവും അനീതിയുമാണ്. ഞാൻ ഗൗരിയുടെയും ഷാരൂഖിന്റെയും ഒപ്പം നിൽക്കുന്നു," എന്നായിരുന്നു സൂസെയ്‌ന്റെ വാചകം.

   മയക്കുമരുന്ന് കേസിൽ സൽമാൻ ഖാൻ, സുനിൽ ഷെട്ടി, ഹൻസൽ മേത്ത, പൂജ ഭട്ട്, സുചിത്ര കൃഷ്ണമൂർത്തി തുടങ്ങി നിരവധി ചലച്ചിത്ര താരങ്ങൾ ഷാരൂഖിനെ പിന്തുണച്ച് അണിനിരന്നു. സൽമാൻ ഷാരൂഖിനെ മന്നത്ത് വീട്ടിൽ സന്ദർശിച്ചു. നടി പൂജ ഭട്ട് ഷാരൂഖിനെ പിന്തുണച്ച് ട്വീറ്റ് ചെയ്തു. “ഞാൻ നിങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു @iamsrk. നിങ്ങൾക്ക് അത് ആവശ്യമാണെന്നല്ല. പക്ഷെ ഞാൻ ചെയ്യും. ഈ കാലവും കടന്നുപോകും," അവർ കുറിച്ചു.
   Published by:Karthika M
   First published:
   )}