നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • അഞ്ച് മാസമുള്ള കുഞ്ഞിനെ ട്രെയിനിൽ മറന്നു വച്ചു; സമയോചിതമായി ഇടപെട്ട് റെയിൽവേ അധികാരികൾ

  അഞ്ച് മാസമുള്ള കുഞ്ഞിനെ ട്രെയിനിൽ മറന്നു വച്ചു; സമയോചിതമായി ഇടപെട്ട് റെയിൽവേ അധികാരികൾ

  Forgotten baby girl in train reunited with family | കുഞ്ഞിനെ കുടുബാംഗങ്ങൾക്ക് തിരികെ ഏൽപ്പിച്ച് റെയിൽവേ അധികൃതർ

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ട്രെയിൻ യാത്രയിൽ പലരും പലതും മറന്നു വയ്ക്കുന്നത് വാർത്തയാവാറുണ്ട്. യാത്രയ്ക്കായി തയാറാക്കിയ പൊതിക്കെട്ടുകളിൽ തുടങ്ങി പണവും അമൂല്യവസ്തുക്കളും നഷ്‌ടപ്പെട്ടവരും, ഭാഗ്യം കൊണ്ട് അത് തിരികെ ലഭിച്ചവരും അക്കൂട്ടത്തിൽപ്പെടും. എന്നാൽ ഇതിൽ നിന്നുമെല്ലാം വിചിത്രമായ ഒരു സംഭവം ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്.

   മുംബൈയിലെ ലോക്മാന്യ തിലക് ടെർമിനസിൽ റെയിൽ‌വേ പോലീസ് സേനയിലെ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിൽ അഞ്ച് മാസം പ്രായമുള്ള കൈക്കുഞ്ഞ് സ്വന്തം കുടുംബത്തിലേക്ക് മടങ്ങി. ജൂലൈ 28 ന് ഉച്ചയ്ക്ക് 12.50ന് ബനാറസ്-മുംബൈ സൂപ്പർഫാസ്റ്റ് ട്രെയിനിന്റെ സ്ലീപ്പർ കോച്ചിലാണ് പെൺകുട്ടിയെ കണ്ടെത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. കുഞ്ഞിനു ചുറ്റും ആരുമുണ്ടായിരുന്നില്ല, അതിനുശേഷം ഒരു വനിതാ ഉദ്യോഗസ്ഥ കുഞ്ഞിന്റെ ചുമതലയേറ്റു.

   കോച്ചിലെ റിസർവേഷൻ ചാർട്ടുകൾ പരിശോധിച്ച റെയിൽവേ അധികൃതർ പെൺകുട്ടിയെ കണ്ടെത്തിയ സീറ്റ് നളസോപാറ നിവാസിയായ ശിവനാരായൺ ഗൗതം റിസർവ് ചെയ്തതായി കണ്ടെത്തി. പെൺകുട്ടി തന്റെ കൊച്ചുമകൾ ആണെന്നും, കുഞ്ഞിനെക്കൂടാതെ രോഗിയായ ഭാര്യ, രണ്ട് മക്കൾ എന്നിവരോടൊപ്പം മുംബൈയിലേക്ക് പോയെന്നും ഗൗതം ആർപിഎഫ് അധികൃതരോട് പറഞ്ഞു.   ട്രെയിനിൽ നിന്നും ഇറങ്ങാനുള്ള തിരക്കിൽ അദ്ദേഹം ട്രെയിനിൽ കുഞ്ഞിനെ മറന്നു. വീട്ടുകാർ അക്കാര്യം തിരിച്ചറിഞ്ഞപ്പോഴേക്കും ട്രെയിൻ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടിരുന്നു. കുഞ്ഞിന്റെ അമ്മ മരിച്ചുവെന്ന് ഗൗതം പറഞ്ഞു. കുഞ്ഞിനെ കുടുംബത്തിന് കൈമാറുന്നതിന് മുമ്പ് ഉദ്യോഗസ്ഥർ കുടുംബത്തിന്റെ ഐഡന്റിറ്റി കാർഡ് പരിശോധിച്ചു.

   റെയിൽ‌വേ ഉദ്യോഗസ്ഥരുടെ പെട്ടെന്നുള്ള പ്രതികരണം നിമിത്തം യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തിയ മറ്റൊരു സംഭവമാണിത്. ഈ വർഷം ഏപ്രിലിൽ സെൻട്രൽ റെയിൽവേയിൽ (മുംബൈ ഡിവിഷൻ) ഉള്ള ഒരു പോയിന്റ്മാൻ ട്രെയിൻ സ്റ്റേഷന് സമീപം വരുന്നതിന് മുമ്പ് ട്രാക്കുകളിൽ വീണുപോയ കുട്ടിയുടെ ജീവൻ രക്ഷിച്ചിരുന്നു. ഒട്ടേറെ പ്രശംസ പിടിച്ചുപറ്റിയ ഈ കൃത്യം പ്ലാറ്റ്‌ഫോമിലെ സിസിടിവി ക്യാമറയിൽ പതിയുകയും പിന്നീട് ഓൺലൈനിൽ പങ്കിടുകയും ചെയ്തു.

   ക്ലിപ്പിൽ ഒരു സ്ത്രീയും കുട്ടിയും പ്ലാറ്റ്‌ഫോമിന്റെ അരികിലേക്ക് നടക്കുന്നത് കാണിച്ചു. കുട്ടി അമ്മയുടെ കയ്യിൽ നിന്നും തെറിച്ച് ട്രാക്കിൽ വീഴുന്നു. സഹായത്തിനായി അമ്മ നിലവിളിക്കുന്നതും, അതിനുശേഷം റെയിൽവേ ജീവനക്കാരൻ ട്രാക്കിൽ ഓടുന്നതും കുട്ടിയെ പാഞ്ഞുവരുന്ന ട്രെയിനിന്റെ മുന്നിൽ നിന്നും രക്ഷപ്പെടുത്തുന്നതും കാണുന്നു.

   ഇയാളുടെ ഈ ധീരമായ പ്രവർത്തനത്തിന് റെയിൽ‌വേ മന്ത്രാലയത്തിന്റെ പ്രശംസയും ലഭിച്ചു.

   Summary: Swift action by the officials of Railway Police Force at the Lokmanya Tilak Terminus, Mumbai, reunited a 5-month-old girl with her family. The girl was found in a sleeper coach of the Benaras-Mumbai Superfast train at 12:50 PM on July 28
   Published by:user_57
   First published:
   )}