നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Free Math Tuition | 50 വർഷമായി തുടരുന്ന സൗജന്യ ഗണിത ട്യൂഷൻ; മാതൃകയായി മുൻ AIR വാർത്താവതാരകൻ

  Free Math Tuition | 50 വർഷമായി തുടരുന്ന സൗജന്യ ഗണിത ട്യൂഷൻ; മാതൃകയായി മുൻ AIR വാർത്താവതാരകൻ

  ഈ അദ്ധ്യാപകൻ താൻ പകർന്ന് നൽകുന്ന അറിവിന് പകരമായി ഒരു ചെറിയ ഫീസ് ഈടാക്കുകയും പാവപ്പെട്ട വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി ഈ തുക ചെലവഴിക്കുകയുമാണ് ചെയ്യുന്നത്.

  • Share this:
   അധ്യാപകരുടെ നിസ്വാർത്ഥത സേവനങ്ങളും വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള പരിശ്രമങ്ങളും പലപ്പോഴും പ്രശംസിക്കപ്പെടാറുണ്ട്. കർണാടക (Karnataka) സ്വദേശിയായ ഈ 73കാരനും ഇത്തരത്തിൽ പ്രശംസിക്കപ്പെടേണ്ടയാൾ തന്നെയാണ്. ധാർവാഡ് ജില്ലയിലുള്ള നാഗേഷ് ഷാൻബാഗ് കഴിഞ്ഞ 50 വർഷത്തിലേറെയായി ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി ഗണിതശാസ്ത്രത്തിന് (Maths) ട്യൂഷൻ നൽകുന്നുണ്ട്.

   ഓൾ ഇന്ത്യ റേഡിയോയിൽ (AIR) ന്യൂസ് റീഡറായി ജോലി ചെയ്തിരുന്ന ഇദ്ദേഹം കോളേജ് കാലം മുതൽ വിദ്യാർത്ഥികളെ കണക്ക് പഠിപ്പിക്കുന്നുണ്ടായിരുന്നു. AIR-ൽ ചേർന്ന ശേഷവും, ഗണിതത്തോടുള്ള താൽപര്യം അടക്കാൻ കഴിയാതെ വന്നതോടെ പ്രൊഫഷണൽ അധ്യാപകനല്ലെങ്കിലും നാഗേഷ് വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ട്യൂഷൻ ടീച്ചറായി മാറി. ഗണിതശാസ്ത്രം തന്റെ ഫിറ്റ്നസ് നിലനിർത്തുന്നതായും കണക്ക് പഠിപ്പിക്കുമ്പോൾ തനിയ്ക്ക് ഊർജസ്വലതയും ചെറുപ്പവും അനുഭവപ്പെടാറുണ്ടെന്നും നാഗേഷ് ഷാൻബാഗ് പറയുന്നു.

   ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം ദിവസവും വിദ്യാർത്ഥികളുമായി ഇടപഴകുന്നതിൽ അദ്ദേഹം സന്തോഷവാനാണ്. ഈ അദ്ധ്യാപകൻ താൻ പകർന്ന് നൽകുന്ന അറിവിന് പകരമായി ഒരു ചെറിയ ഫീസ് ഈടാക്കുകയും പാവപ്പെട്ട വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി ഈ തുക ചെലവഴിക്കുകയുമാണ് ചെയ്യുന്നത്.

   42 വർഷത്തെ സൌജന്യ അധ്യാപനത്തിന് ശേഷമാണ് നാമമാത്രമായ ഫീസ് ഈടാക്കാൻ തുടങ്ങിയത്. നല്ല മാർക്ക് നേടിയ തന്റെ വിദ്യാർത്ഥികളിൽ ഒരാളെക്കുറിച്ച് പറഞ്ഞു കൊണ്ട് ഫീസ് സ്വീകരിക്കാൻ തുടങ്ങിയതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ആ വിദ്യാർത്ഥിയുടെ മാതാപിതാക്കൾക്ക് അവനെ പഠിപ്പിക്കേണ്ട കോഴ്സിന്റെ ഫീസ് താങ്ങാൻ കഴിയാത്തതിനാൽ അവൻ എഞ്ചിനീയറിംഗ് എടുക്കാൻ മടിച്ചു. അപ്പോഴാണ് നാഗേഷിന്റെ മകൾ വിദ്യാർത്ഥികളിൽ നിന്ന് ഫീസ് സ്വീകരിക്കാനും ആ പണം പാവപ്പെട്ട വിദ്യാർത്ഥികൾക്കായി ചെലവഴിക്കാനും ഉപദേശിച്ചത്.

   ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം ഗണിതത്തെ ഏറ്റവും രസകരമായത് മാത്രമല്ല, ഏറ്റവും എളുപ്പമുള്ള വിഷയങ്ങളിലൊന്നായും നാഗേഷ് കണക്കാക്കുന്നു. അധ്യാപകരുടെ ഉത്സാഹമില്ലായ്മയാണ് ഈ വിഷയം പഠിക്കാൻ വിദ്യാർത്ഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. " ഓരോ കുട്ടിക്കും ശക്തമായ അടിത്തറ നൽകാനാണ് ഞാൻ ശ്രമിക്കുന്നത്" അദ്ദേഹം കൂട്ടിച്ചേർത്തു.

   കോവിഡ് കാലത്തെ വിദ്യാഭ്യാസ രീതികൾ കാരണം ലോകമെമ്പാടുമുള്ള ധാരാളം വിദ്യാര്‍ത്ഥികള്‍ കണക്ക് പഠിക്കുന്നതില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഓണ്‍ലൈന്‍ ലേണിംഗ് പ്ലാറ്റ്‌ഫോം ബ്രെയിന്‍ലി നടത്തിയ ഒരു സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം വിദ്യാര്‍ത്ഥികളും (67 ശതമാനം) അധ്യാപകരുടെ പിന്തുണയില്ലാതെ ഗണിത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിൽ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നാണ് വെളിപ്പെടുത്തിയത്. കൂടാതെ, 74 ശതമാനം വിദ്യാര്‍ത്ഥികൾക്കും ഗണിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എഡ്ടെക് പ്ലാറ്റ്ഫോമുകള്‍ (EdTech Platforms) സഹായകരമായെന്നും സര്‍വേ കണ്ടെത്തി.
   Published by:Jayashankar AV
   First published: