നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Rules for success | വിജയത്തിനുള്ള 11 നിയമങ്ങള്‍ പങ്കുവെച്ച് മുന്‍ ആപ്പിള്‍ ജീവനക്കാരന്‍

  Rules for success | വിജയത്തിനുള്ള 11 നിയമങ്ങള്‍ പങ്കുവെച്ച് മുന്‍ ആപ്പിള്‍ ജീവനക്കാരന്‍

  സംരംഭകനായ ബ്രെന്റ് ബെഷോര്‍ ബ്രാന്‍ഡന്റെ നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന കാര്‍ഡ്  ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.

  • Share this:
   തൊഴിലുടമകള്‍ സാധാരണയായി പ്രവൃത്തി പരിചയമുള്ള ആളുകളെയാണ് ജോലിക്കെടുക്കാന്‍ താല്‍പ്പര്യപ്പെന്നത്. അതേ സമയം പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്നതില്‍ മടി കാണിക്കാത്ത ചില തൊഴിലുടമകളുമുണ്ട്.

   അവര്‍ പലപ്പോഴും പ്രത്യേക കഴിവുള്ളവരെ കണ്ടെത്തുന്നു.തൊഴിലുടമകള്‍ അവരുടെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനും അവരുടെ കഴിവുകള്‍ തിരിച്ചറിയുന്നതിനും അവരെ സഹായിക്കുന്നു. പുതുതായി ജോലി ആരംഭിക്കുന്നവര്‍ക്ക് ദിശാബോധം നല്‍കുവാന്‍ ഒരു നല്ല നേതൃത്വം എന്നത് ആവശ്യമുള്ള ഘടകമാണ്. 40 വര്‍ഷത്തോളം ആപ്പിളിന്റെ മേധാവിയായി പ്രവര്‍ത്തിച്ച ജോണ്‍ ബ്രാന്‍ഡന്‍ അത്തരത്തില്‍ ഒരു വെക്തിയായിരുന്നു.

   അദ്ദേഹം തന്റെ റീട്ടെയില്‍ സെയില്‍സ് അസോസിയേറ്റ്‌സിന് ഓര്‍മ്മിക്കേണ്ട കാര്യങ്ങളെ കുറിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ടെന്ന കാര്യം അടുത്തിടെയാണ് പുറത്ത് വന്നത് . ഇതു കൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നത് പുതിയ ജീവനക്കാരെ കൂടുതല്‍ വേഗത്തില്‍ ജോലി ചെയ്യുവാന്‍ പ്രാപ്തരാക്കുക എന്നതാണ് .

   സംരംഭകനായ ബ്രെന്റ് ബെഷോര്‍ ബ്രാന്‍ഡന്റെ നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന കാര്‍ഡ്  ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഓരോ റീട്ടെയില്‍ സെയില്‍സ് അസോസിയേറ്റ്ക്കും നല്‍കുന്ന ഉപദേശങ്ങളാണ് ആ കുറിപ്പിലുള്ളത്. ഇതൊരു മോശം ജീവിത ഉപദേശമല്ലെന്നും ബെഷോര്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

   Also Read-Jawed Habib| തുപ്പലിന് ശക്തി; യുവതിയുടെ തലയിൽ തുപ്പിയ വീഡിയോ വൈറലായി; മാപ്പപേക്ഷയുമായി ഹെയർ ഡ്രസർ   'എല്ലായ്പ്പോഴും സത്യം പറയുക, മോശമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു', 'എല്ലാവരും നിലം തൂത്തുവൃത്തിയാക്കുന്നു', നിങ്ങളുടെ സംസാരത്തിലും രീതികളിലും എല്ലാം തന്നെ പ്രൊഫഷണലായിരിക്കുക', 'ഉപഭോക്താക്കളെ ശ്രദ്ധിക്കുക, അവര്‍ പറയുന്നത് കേള്‍ക്കൂ' എന്നിങ്ങനെയാണ് അദ്ദേഹം നല്‍കിയിരിക്കുന്ന ഉപദേശങ്ങള്‍. പ്രശ്‌നങ്ങളെ നേരിടുക. 'നിങ്ങളുടെ പങ്കാളിയുമായി നല്ല ബന്ധം കാത്ത് സൂക്ഷിക്കുക', 'പരസ്പരം ശ്രദ്ധിക്കുക, വിവരങ്ങള്‍ പങ്കുവെക്കുന്നത് നല്ല കാര്യമാണ്.' അദ്ദേഹം പറയുന്നു.

   Dogs | വ്യത്യസ്ത ഭാഷകൾ തമ്മിൽ വേർതിരിച്ചറിയാൻ നായകൾക്ക് കഴിയുമെന്ന് പഠനം
   നിരവധി ആളുകളാണ് പോസ്റ്റിന് താഴെ അഭിപ്രായ രേഖപ്പടുത്തിയത്. വില്‍പന ചിലപ്പോള്‍ ജീവിതപാഠങ്ങള്‍ പഠിപ്പിക്കുന്നതായി ഒരാള്‍ കുറിച്ചു. ഒരു നല്ല കച്ചവടക്കാരനാവാന്‍ പഠിക്കുന്നത് നേത്യത്വത്തിലുള്ളവര്‍ക്ക് നല്ലതാണ്. മറ്റൊരാള്‍ പറഞ്ഞു.
   Published by:Jayashankar AV
   First published: