രണ്ടു പതിറ്റാണ്ട് മുമ്പ് സൈക്കിൾ സമ്മാനിച്ചയാളെ അവൾ കണ്ടെത്തിയത് ട്വിറ്ററിലൂടെ

1990കളിൽ അഞ്ചുവർഷത്തോളം അഭയാർഥിയായിരുന്ന മേവൻ ബബകറുടെ ഒരു ട്വീറ്റ് ആയിരുന്നു അതിന് ആധാരം. അഭയാർഥിയായിരുന്ന കാലത്ത് തനിക്ക് ഒരു സൈക്കിൾ വാങ്ങിത്തന്നയാളെ കണ്ടെത്തുകയായിരുന്നു മേവൻ ബബകറുടെ ലക്ഷ്യം.

news18-malayalam
Updated: August 23, 2019, 10:12 AM IST
രണ്ടു പതിറ്റാണ്ട് മുമ്പ് സൈക്കിൾ സമ്മാനിച്ചയാളെ അവൾ കണ്ടെത്തിയത് ട്വിറ്ററിലൂടെ
1990കളിൽ അഞ്ചുവർഷത്തോളം അഭയാർഥിയായിരുന്ന മേവൻ ബബകറുടെ ഒരു ട്വീറ്റ് ആയിരുന്നു അതിന് ആധാരം. അഭയാർഥിയായിരുന്ന കാലത്ത് തനിക്ക് ഒരു സൈക്കിൾ വാങ്ങിത്തന്നയാളെ കണ്ടെത്തുകയായിരുന്നു മേവൻ ബബകറുടെ ലക്ഷ്യം.
  • Share this:
സമൂഹമാധ്യമങ്ങൾക്ക് ആധാർ നിർബന്ധമാക്കണമെന്ന ആവശ്യം ഉയരുമ്പോൾ അതിന്‍റെ നല്ലവശം ചൂണ്ടിക്കാണിക്കുന്ന കഥ പറയുകയാണ് എഴുത്തുകാരൻ എൻ.എസ് മാധവൻ. മനോരമ ദിനപത്രത്തിൽ എഴുതിയ കോളത്തിലാണ് ഹൃദയസ്പർശിയായ ആ കഥ വിവരിച്ചത്. 1990കളിൽ അഞ്ചുവർഷത്തോളം അഭയാർഥിയായിരുന്ന മേവൻ ബബകറുടെ ഒരു ട്വീറ്റ് ആയിരുന്നു അതിന് ആധാരം. അഭയാർഥിയായിരുന്ന കാലത്ത് തനിക്ക് ഒരു സൈക്കിൾ വാങ്ങിത്തന്നയാളെ കണ്ടെത്തുകയായിരുന്നു മേവൻ ബബകറുടെ ലക്ഷ്യം.

'ഹേ ഇന്‍റർനെറ്റ്, ഇതൊരു കറക്കിക്കുത്തലാണ്. ഞാൻ 1990കളിൽ അഞ്ചുകൊല്ലം അഭയാർഥിയായിരുന്നു. നെതർലൻഡ്സിലെ സ്വലേ എന്നൊരു അഭയാർഥി ക്യാംപിൽ ജോലി ചെയ്തിരുന്ന ഒരാൾ അയാളുടെ ഹൃദയത്തിലെ കനിവ് കാരണം എനിക്കൊരു സൈക്കിൾ വാങ്ങിത്തന്നു. സന്തോഷം കാരണം എന്‍റെ അഞ്ച് വയസ് പ്രായമുള്ള ഹൃദയം പൊട്ടിത്തെറിച്ചു. എനിക്ക് അദ്ദേഹത്തിന്‍റെ പേര് മാത്രം അറിഞ്ഞാൽ മതി. സഹായിക്കാമോ?' സൈക്കിൾ സമ്മാനിച്ച അന്നത്തെ ആളുടെ ചിത്രവും മേവൻ പോസ്റ്റ് ചെയ്തു.

വൈകാതെ മേവന്‍റെ ട്വീറ്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഡച്ച് ഭാഷയിൽ ട്വിറ്റർ ഉപയോഗിക്കുന്നവരുടെ അടുത്ത് ഈ ട്വീറ്റ് എത്തിച്ചതാണ് ഇതിൽ നിർണായകമായത്. അന്ന് അഭായർഥി ക്യാംപുണ്ടായിരുന്ന സ്വലേയിൽ ട്വിറ്റർ ഉപയോഗിക്കുന്നവരുമായി ബന്ധപ്പെട്ടു. 3000 ട്വീറ്റുകൾക്കും മൂന്നു പത്രവാർത്തകൾക്കും ഒരു വീഡിയോയ്ക്കും ലോകമെമ്പാടുമുള്ള ആയിരകണക്കിന് സന്ദേശങ്ങൾക്കുമൊടുവിൽ ആളെ കിട്ടിയെന്ന ട്വീറ്റുമായി മേവൻ രംഗത്തെത്തി. ആദ്യ ട്വീറ്റ് പോസ്റ്റുചെയ്തു 36 മണിക്കൂറിനകമായിരുന്നു ഇത്. ഒരു ട്വിറ്റർ ഉപയോക്താവാണ് മേവൻ തെരഞ്ഞെ ആളുടെ കുടുംബവുമായി അവളെ ബന്ധപ്പെടുത്തിയത്. 'എനിക്കറിയാം ഇന്‍റർനെറ്റ് ഗംഭീരമാണെന്ന്. പക്ഷേ ഇത് അതിലും മേലെയാണ്'.

ഇറാഖിലെ ബാഗ്ദാദിൽ ജനിച്ച കുർദിഷ് വംശജയായ മേവൻ ബബകറുടെ ഐതിഹാസികമായ അന്വേഷണം വിദേശമാധ്യമങ്ങളിലൂടെയാണ് പിന്നീട് പുറത്തുവന്നത്. അഞ്ച് വയസുള്ളപ്പോൾ അഭയാർഥിയായ മേവൻ ഇപ്പോൾ ജോലി ചെയ്യുന്നത് ലണ്ടനിലാണ്. 1990കൾ മുതൽ അഭയാർഥികളെ സഹായിച്ചുവന്ന എഗ്ബർട്ട് ഇപ്പോൾ കുടുംബസമേതം ഓർക്കിഡ് കൃഷിയുമായി ജർമ്മനിയിൽ താമസിക്കുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: August 23, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading