• HOME
  • »
  • NEWS
  • »
  • buzz
  • »
  • World Environment Day 2020| '75 കോടിയോളം ചെലവിട്ട് നട്ട മരങ്ങൾ വളരുന്നത് കാണാൻ എന്തു ഭംഗി'; പരിഹാസവുമായി ജേക്കബ് തോമസ്

World Environment Day 2020| '75 കോടിയോളം ചെലവിട്ട് നട്ട മരങ്ങൾ വളരുന്നത് കാണാൻ എന്തു ഭംഗി'; പരിഹാസവുമായി ജേക്കബ് തോമസ്

World Environment Day 2020| കോടികൾ ചെലവിട്ട് നടുന്ന മരങ്ങളല്ല വേറെ ചിലരാണ് വളരുന്നതെന്ന് പരിഹസിക്കുകയാണ് ജേക്കബ് തോമസ്

jacob thomas

jacob thomas

  • Share this:
    ലോക പരിസ്ഥിതി ദിനത്തിൽ പരിഹാസവുമായി മുൻ ഡിജിപി ജേക്കബ് തോമസ്. തന്റെ ഫേസ്ബുക്കിലെഴുതിയ ചെറുകുറുപ്പാണ് ശ്രദ്ധേയമാകുന്നത്. കുറിപ്പ് ഇങ്ങനെ - ''ലോക പരിസ്ഥിതി ദിനം: ജൂണ്‍5..... 75 കോടിയോളം രൂപ ചെലവിട്ട് 2010 മുതൽ പരിസ്ഥിതിദിനത്തിൽ നട്ട മരങ്ങളെല്ലാം വളരുന്നത് കാണാൻ എന്ത് ഭംഗി? 2017ൽ നട്ട ഒരു കോടി വൃക്ഷത്തൈകൾ നന്നായി വളരട്ടെ! ..... വളരുന്നത് ആരൊക്കെ ? ''

    ഓരോ പരിസ്ഥിതി ദിനത്തിലും കോടികൾ ചെലവിട്ട് നടുന്ന വൃക്ഷത്തൈകൾക്ക് പിന്നീട് എന്തു സംഭവിക്കുന്നുവെന്ന ചോദ്യമാണ് ജേക്കബ് തോമസ് ഉയർത്തുന്നത്. കോടികൾ ചെലവിട്ട് നടുന്ന മരങ്ങളല്ല വേറെ ചിലരാണ് വളരുന്നതെന്ന് പരിഹസിക്കുകയാണ് അദ്ദേഹം.



    ഇക്കഴിഞ്ഞ മെയ് 31നാണ് സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസറായ ജേക്കബ് തോമസ് സർവീസില്‍ നിന്ന് വിരമിച്ചത്. മെറ്റൽ ഇൻഡസ്ട്രീസ് ചെയർമാനും എംഡിയുമായിരുന്ന ജേക്കബ് തോമസ് സർവീസിലെ അവസാന ദിവസം ഷൊർണൂരിലെ ഓഫിസിലെ നിലത്ത് പായ വിരിച്ച് കിടന്നത് വാർത്തയായിരുന്നു.

    TRENDING:Kerala Elephant Death | 'ആനപ്രശ്നം വർഗീയവത്കരിക്കാൻ ശ്രമിക്കുന്നവർ വണ്ടി വിട്ടോ; ഇത് കേരളമാണ്': നടൻ നീരജ് മാധവ് [NEWS]Kerala Elephant Death | ആന ചരിഞ്ഞ സംഭവത്തിൽ വിദ്വേഷ പ്രചാരണം: മനേക ഗാന്ധിക്കെതിരെ മുസ്ലിം ലീഗിന്റെ വക്കീൽ നോട്ടീസ് [NEWS]Reliance Jio | ഫേസ്ബുക്ക് മുതൽ മുബാദല വരെ; ആറാഴ്ചക്കിടെ ജിയോയിലെത്തിയത് 87,655 കോടി രൂപയുടെ നിക്ഷേപം [NEWS]



    First published: