നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video| ക്രിക്കറ്റ് കളിക്കാന്‍ മാത്രമല്ല; വേണ്ടി വന്നാൽ കൃഷി ചെയ്യാനും എംഎസ് ധോനിക്ക് അറിയാം

  Viral Video| ക്രിക്കറ്റ് കളിക്കാന്‍ മാത്രമല്ല; വേണ്ടി വന്നാൽ കൃഷി ചെയ്യാനും എംഎസ് ധോനിക്ക് അറിയാം

  ഇൻസ്റ്റഗ്രാമിലെ ധോനിയുടെ ഔദ്യോഗിക ഫാൻ പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ശനിയാഴ്ചയാണ് വീഡിയോ പുറത്തു വന്നത്.

  dhoni

  dhoni

  • Share this:
   ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോനിയുടെ ഷോട്ടുകൾ ക്രിക്കറ്റ് ആരാധകർക്ക് ഒരിക്കലും മറക്കാനാവില്ല. ഒരു വർഷത്തോളമായി ക്രിക്കറ്റിൽ നിന്ന് വിട്ടു നിൽക്കുകയാണ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻകൂടിയായ ധോനി. ക്രിക്കറ്റിൽ നിന്ന് ധോനി വിരമിക്കുന്നു എന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി.

   എന്നാൽ ക്രിക്കറ്റ് കളിക്കാൻ മാത്രമല്ല, വേണ്ടി വന്നാൽ കൃഷി ചെയ്യാനും തനിക്ക് ആകുമെന്ന് തെളിയിച്ചിരിക്കുകയാണ് ധോനി. റാഞ്ചിയിലെ ഫാം ഹൗസിൽ ഓർഗാനിക് ഫാമിംഗ് ചെയ്യുന്ന ധോനിയുടെ വീഡിയോ പുറത്തു വന്നിരിക്കുകയാണ്. ധോനി സമൂഹ മാധ്യമങ്ങളിൽ ആക്ടീവ് അല്ലെങ്കിലും ഭാര്യ സാക്ഷി ധോനി ആക്ടീവാണ്.
   RELATED STORIES:Viral Video | 'മോഷണമാണ് ഇവന്‍റെ മെയിൻ': ഇന്‍റര്‍നെറ്റ് സ്റ്റാർ ആയി ഒരു 'കുഞ്ഞു മോഷ്ടാവ്'
   [NEWS]
   Your Dream Car | വിറ്റാര ബ്രെസ, ടാറ്റ നെക്സൺ, ഹ്യൂണ്ടായ് വെന്യൂ; ഏതാണ് 10 ലക്ഷത്തിൽ താഴെ വിലയുള്ള മികച്ച കോപാക്ട് എസ്.യു.വി?
   [PHOTO]
   China Dusht | മൻ കീ ബാത്തിൽ സംസ്കൃത ശ്ലോകം ചൈനയ്ക്കുള്ള മുന്നറിയിപ്പോ? പ്രധാനമന്ത്രി പറഞ്ഞതിന്‍റെ അർത്ഥമറിയാം [NEWS]

   സാക്ഷി പങ്കുവെച്ച വീഡിയോയാണ് വൈറലായിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലെ ധോനിയുടെ ഔദ്യോഗിക ഫാൻ പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ശനിയാഴ്ചയാണ് വീഡിയോ പുറത്തു വന്നത്. നിമിഷ നേരം കൊണ്ടു തന്നെ വീഡിയോ വൈറലായി. ബൈക്ക് റൈഡിംഗ് ആരാധകനായ ധോനി കൃഷിയിടത്തിൽ ട്രാക്ടർ ഓടിക്കുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്.


   View this post on Instagram

   Exclusive Video Of Mahi Bhaiya Enjoying Doing Organic Farming !! ❤


   A post shared by MS Dhoni Fans Club (@dhoni.bhakt) on


   വീഡിയോയുടെ അവസാനം ഒരു പ്രാവശ്യം കൂടി എന്ന് ധോനി വിളിച്ചു പറയുന്നതും കേൾക്കാം. കോവിഡ് 19നെ തുടർന്ന് രാജ്യത്ത് ലോക്ക് ഡ‍ൗൺ പ്രഖ്യാപിച്ചതോടെ ക്രിക്കറ്റ് താരങ്ങൾ പല രീതിയിൽ സമയം ചെലവിടുകയാണ്. ചിലർ ആരാധകരുമായും സഹതാരങ്ങളുമായും ചാറ്റിംഗിലാണ്. മറ്റുചിലരാകട്ടെ സഹായം ആവശ്യമുള്ളവരെ സഹായിക്കുന്ന തിരക്കിലുമാണ്.
   Published by:Gowthamy GG
   First published:
   )}