മിലിന്ദ് സോമന്റെ നഗ്ന ചിത്രം കുറ്റകൃത്യമെങ്കിൽ നാഗ സന്യാസിമാരെ അറസ്റ്റ് ചെയ്യണമെന്ന് മുൻ കാമസൂത്ര മോഡൽ പൂജ ബേദി
മിലിന്ദ് സോമന്റെ നഗ്ന ചിത്രം കുറ്റകൃത്യമെങ്കിൽ നാഗ സന്യാസിമാരെ അറസ്റ്റ് ചെയ്യണമെന്ന് മുൻ കാമസൂത്ര മോഡൽ പൂജ ബേദി
Former Kamasutra Model Pooja Bedi defends Milind Soman's nude run | കാമസൂത്ര കോണ്ടം പരസ്യത്തിലെ ആദ്യകാല മോഡലായിരുന്നു പൂജ ബേദി
പൂജ ബേദി, മിലിന്ദ് സോമൻ
Last Updated :
Share this:
പിറന്നാളിനോടനുബന്ധിച്ച് ഗോവ ബീച്ചിൽ നഗ്നനായി ഓടിയ സൂപ്പർ മോഡൽ മിലിന്ദ് സോമനെ പിന്തുണച്ച് മുൻ കാമസൂത്ര മോഡൽ പൂജ ബേദി. നഗ്ന ചിത്രം സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തതിനു പിന്നാലെ വിവാദമുണ്ടാവുകയായിരുന്നു. ചിത്രത്തിൽ അശ്ലീലമായി ഒന്നുമില്ലെന്ന അഭിപ്രായമാണ് പൂജയ്ക്കുള്ളത്.
"മിലിന്ദിന്റെ ചിത്രത്തിൽ അശ്ലീലമായി ഒന്നും തന്നെയില്ല. കാണുന്ന ആളിന്റെ കാടുകയറിയുള്ള ഭാവനയിലാണ് അശ്ലീലം... നഗ്നത ഒരു കുറ്റകൃത്യമെങ്കിൽ എല്ലാ നാഗ സന്യാസിമാരെയും അറസ്റ്റ് ചെയ്യണം. ഭസ്മം പൂശുന്നത് ഒരു ന്യായീകരണമല്ല," പൂജ തന്റെ ട്വീറ്റിൽ കുറിച്ചു.
A bsolutely nothing obscene about @milindrunning aesthetic pic. The obscenity lies in the minds of a viewer imagining more!
His crime is being good looking,famous & setting bench marks!
If nudity is a crime all naga babas should be arrested. Smearing ash can't make it acceptable! pic.twitter.com/vTTAK8whIi
അതേസമയം കനകോണയിലെ ചാപോളി ഡാമിൽ വച്ച് നടത്തിയ ചിത്രീകരണത്തിന്റെ പേരിൽ നടി പൂനം പാണ്ഡെക്കെതിരെ കേസ് എടുത്തതിൽ ഇരട്ടത്താപ്പെന്ന് ആരോപണം ഉയർന്നിരുന്നു. ഡാം പരിസരത്ത് അതിക്രമിച്ച് കയറിയതിന് പൂനം പാണ്ഡെയ്ക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്യപ്പെടുകയായിരുന്നു. ഒരേ സമയം പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ പൂനത്തിന്റെ ഷൂട്ട് മാത്രം അശ്ലീലം എന്ന് വിളിക്കപ്പെടുകയും മിലിന്ദിന്റെ ചിത്രം അഭിനന്ദിക്കപ്പെടുകയും ചെയ്തതിനെതിരെ ഒരു വിഭാഗത്തിൽ നിന്നും എതിർപ്പുണ്ടായി.
വളരെ വർഷങ്ങൾക്ക് മുൻപ് കാമസൂത്ര കോണ്ടം പരസ്യത്തിന്റെ പേരിൽ വിവാദനായികയായ താരമാണ് പൂജ ബേദി. മാർക് റോബിൻസണും പൂജയുമായിരുന്നു പരസ്യത്തിലെ മോഡലുമാർ. ചിത്രം 1990കളുടെ തുടക്കത്തിൽ ഒട്ടേറെ ഒച്ചപ്പാട് സൃഷ്ടിച്ചിരുന്നു. തനിക്ക് ആ പരസ്യ ചിത്രീകരണം സമ്മാനിച്ച സർപ്രൈസുകളുടെ കാര്യം പിന്നീട് പൂജ മാധ്യമങ്ങളോട് പങ്കുവച്ചിരുന്നു. ഈ ചിത്രീകരണവും ഗോവയിൽ വച്ചായിരുന്നു.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.