നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • മഹാരാജാസ് കോളേജിന്റെ അക്ഷര വഴിയിൽ നാലു പതിറ്റാണ്ടിന് ശേഷം അവർ വീണ്ടും ഒന്നിക്കുന്നു

    മഹാരാജാസ് കോളേജിന്റെ അക്ഷര വഴിയിൽ നാലു പതിറ്റാണ്ടിന് ശേഷം അവർ വീണ്ടും ഒന്നിക്കുന്നു

    നാലു പതിറ്റാണ്ടുകൾക്ക് മുൻപ് അറിവിന്റെ ലോകത്ത് ഒന്നിച്ചവർ, പിന്നെ പല കൈവഴികളിൽ പിരിഞ്ഞവർ, കോവിഡ് കാലത്ത് ഒന്നിച്ചൊരു പുസ്തകം തയാറാക്കുന്നു

    പൂർവ്വ വിദ്യാർത്ഥികൾ അധ്യാപകർക്കൊപ്പം

    പൂർവ്വ വിദ്യാർത്ഥികൾ അധ്യാപകർക്കൊപ്പം

    • Share this:
    അവിശ്വസനീയവും  വിസ്മയാവഹവുമായ ആ സ്വപ്നം യാഥാർത്ഥ്യമാകുന്നു. നാലു പതിറ്റാണ്ടുകൾക്ക് മുൻപ് അറിവിന്റെ ലോകത്ത് ഒന്നിച്ചവർ, പിന്നെ പല കൈവഴികളിൽ പിരിഞ്ഞവർ, കോവിഡ് കാലത്ത് ഒന്നിച്ചൊരു പുസ്തകം തയാറാക്കുന്നു.

    എറണാകുളം മഹാരാജാസ്  കോളേജിൽ 1977-1980 വർഷങ്ങളിൽ മലയാള ഭാഷയും സാഹിത്യവും ഐച്ഛിക വിഷയമായി പഠിച്ചവരാണ്  ഈ കോവിഡ് കാലത്ത് പുസ്തക രചനയെന്ന  ആശയവുമായി വന്നത്. ഇരുപത്തിഏഴ് സഹപാഠികളുടെ രചനകൾക്കൊപ്പം ഗുരുശ്രേഷ്ഠ ഡോ: എം. ലീലാവതി, പ്രൊഫ. എം.കെ. സാനു എന്നിവരും പങ്കുചേർന്ന് പുസ്തകത്തിന്റെ ചാരുത വർദ്ധിപ്പിക്കുന്നു.



    ഓർമ്മകളിൽ നിറയുന്ന മഹാരാജാസും അവിടെ മനസ്സർപ്പിച്ച ജീവിതവുമാണ് ഈ കൃതിയിലൂടെ ഓരോരുത്തരും വിവരിക്കുന്നത്. മഹാരാജാസിലെ ഇടനാഴികളും പിരിയൻ കൈവരികളും നിറഞ്ഞു നിന്ന് തണൽ പരത്തുന്ന മരങ്ങളും തുടങ്ങി മൺ തരികൾ പോലും ഇവരുടെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. മഹാരഥന്മാരായ അധ്യാപകർ പകർന്ന ജീവിതപാഠങ്ങളും ഇവിടെ നിന്ന് കൈവഴികളായി പിരിഞ്ഞു പോയ സതീർത്ഥ്യർ മനസിൽ പതിച്ച സ്നേഹത്തിൻ്റെ കൈയ്യൊപ്പുകളും ഈ പുസ്തകത്തിലൂടെ വായിച്ചെടുക്കാം.



    ചലച്ചിത്ര സംവിധായകൻ സിദ്ദിഖ്, സമസ്ത കേരള സാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറി എം.വി. ബെന്നി, തൃപ്പൂണിത്തുറ നഗരസഭാംഗം കെ.ജി. സത്യവൃതൻ, മൂഴിക്കുളം ഫൊറോന പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ പാലാട്ടി തുടങ്ങി 27 സഹപാഠികൾ ഈ പുസ്തകത്തിൽ കൈകോർക്കുന്നു. ലീലാവതി ടീച്ചർ പുസ്തകത്തിന് 'സ്മൃതിമാധുര്യം' എന്ന നാമകരണം നൽകി അനുഗ്രഹിക്കുന്നു.

    പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയുടെ ചരിത്രത്തിൽ ഏറ്റവും നവീനമായ ഒരു സംരഭം, കൊറോണക്കാലം സൃഷ്ടിച്ച ഭീതിജനകമായ അന്തരീക്ഷം സമർത്ഥമായി നേരിട്ട് ഈ കൂട്ടായ്മ മുന്നോട്ടു വന്നിരിക്കുന്നു. സി.ഐ.സി.സി. ബുക്ക് ഹൗസാണ് പുസ്തകം വിതരണം ചെയ്യുന്നത്. അപരിചിതമായ ഒരു മേഖലയിൽ പരിചിതരായ സഹപാഠികൾ നടത്തിയ ഒരു കൊറൊണ കാലത്തെ ഒരു സാഹിത്യ സപര്യക്ക് സഹപാഠികളായ ബേബി മുഖചിത്രം വരക്കുകയും ബെന്നി എഡിറ്റിങ് വർക്ക് നടത്തുകയും ചെയ്തു.

    'സ്മൃതിമാധുര്യം' പുസ്തക പ്രകാശനം സിനിമാ സംവിധായകൻ സിദ്ദിഖിന് നൽകിക്കൊണ്ട് കാരിക്കാമുറിയിൽ സാനു മാഷിന്റെ വസതിയിൽ, ഒക്ടോബർ 12 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.
    Published by:user_57
    First published: