HOME » NEWS » Buzz » FOSSILS OF DINOSAURS DATING BACK TO 100 MILLION YEARS FOUND IN MEGHALAYA MM

മേഘാലയയിൽ 100 മില്യണ്‍ വർഷം പഴക്കമുള്ള ദിനോസറുകളുടെ ഫോസിൽ കണ്ടെത്തി

ഇന്ത്യയിൽ ദിനോസറുകളുടെ ഫോസിൽ കണ്ടെത്തിയ വാർത്തകൾ വളരെ അപൂർവ്വമായേ വരാറുള്ളൂ

News18 Malayalam | news18-malayalam
Updated: May 6, 2021, 7:02 AM IST
മേഘാലയയിൽ 100 മില്യണ്‍ വർഷം പഴക്കമുള്ള  ദിനോസറുകളുടെ ഫോസിൽ കണ്ടെത്തി
(പ്രതീകാത്മക ചിത്രം)
  • Share this:
ഇന്ത്യയിൽ ദിനോസറുകളുടെ ഫോസിൽ കണ്ടെത്തിയ വാർത്തകൾ വളരെ അപൂർവ്വമായേ വരാറുള്ളൂ. അതുകൊണ്ടു തന്നെ ഇത്തരം വാർത്തകൾ വംശനാശം സംഭവിച്ച ജീവികളെ കുറിച്ച് പഠിക്കാൻ താൽപര്യമുള്ള ആളുകളിൽ സ്വാഭാവിമകമായും കൂടുതൽ ആവേശം ജനിപ്പിക്കും.

മേഘാലയിലെ വെസ്റ്റ് ഖാസി ജില്ലയിലാണ് പുതുതായി പത്ത് കോടി വർഷം പഴക്കുമുള്ള സൗരോപോട് ദിനോസറിന്റെ അസ്ഥി കണ്ടെത്തിയിരിക്കുന്നത്. ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിലെ ഗവേഷകരാണ് ഈ കണ്ടുപിടുത്തത്തിന് നേതൃത്വം നൽകിയത്.

വളരെ ചിട്ടമല്ലാത്ത രീതിയിൽ അടുക്കിവെച്ച ഈ അസ്ഥികൾ പർപ്പിൾ - പച്ച നിറത്തിലുള്ള ആർക്കോസിക് മണൽ കല്ലുകളിലാണ് നില നിന്നിരുന്നത്. അവക്ക് നടുവിലായി നിരവധി കല്ലുകളുമുണ്ടായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം 25 ലധികം പൊടിഞ്ഞ എല്ലിൻ കഷ്ണങ്ങൾ കണ്ടെടുത്തിട്ടുണ്ട്. വ്യത്യസ്ഥ വലുപ്പത്തിലാണ് ഓരോ അസ്ഥികളും കാണപ്പെട്ടത് എന്നും ശ്രദ്ധേയമാണ്.

പിടിഐ റിപ്പോർട്ട് പ്രകാരം ആദ്യമായിട്ടാണ് ഈ പ്രദേശത്ത് ടൈറ്റനോസോറിയൻ ഉത്ഭവമുള്ള സൗരോപോടുകളുടെ ഫോസിലുകൾ കണ്ടെത്തിയതെന്ന് ജിഎസ്ഐ ഗവേഷകർ പറഞ്ഞു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ജിഎസ്ഐയുടെ പാലിയോന്തോളജി വിഭാഗം ഗവേഷകർ നടത്തിയ ഫീൽഡ് ട്രിപ്പിലാണ് ഇത്തരം കണ്ടെത്തലിലെത്തിച്ചേർന്നത്. സംഭവത്തെ കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തിയിട്ടില്ല.

നീളമുള്ള കഴുത്ത്, നീളം കൂടിയ വാൽ, ചെറിയ തല, നാല് പില്ലർ കണക്കെയുള്ള കാലുകൾ തുടങ്ങിയവയാണ് സൗരോപോടുകളുടെ പ്രത്യേകത. ഭീമൻ വലിപ്പം കൊണ്ടും ചില സൗരോപോടുകൾ ശ്രദ്ധയാകർഷിക്കാറുണ്ട്. ഭൂമിയിൽ ജീവിച്ചു പോയ ഏറ്റവും വലിപ്പമുള്ള ജീവികൾ ഈയിനത്തിൽപ്പെടുന്നു. ബ്രാച്ചിയോസോരുസ്, ഡിപ്ലോഡകസ്, അപ്പറ്റോസോരുസ്, ബ്രോന്തോസോരുസ് എന്നിവ ഇതിൽപ്പെടുന്നു.



സോരോപ്പോട് ഫോസിലുകൾ മുൻപ് ഗുജറാത്തിലും, മധ്യപ്രദേശിലും, മഹാരാഷ്ട്രയിലും, തമിഴ്നാട്ടിലും കണ്ടെത്തിയിരുന്നു. എന്നാൽ ദിനോസർ ഫോസിലുകൾ കണ്ടെത്തുന്ന നോർത്ത് ഈസ്റ്റ് മേഖലയിലെ ആദ്യത്തെ സംസ്ഥാനമാണ് മേഘാലയ.

"ജിഎസ്ഐ 2001 ൽ തന്നെ മേഘാലയയിൽ ദിനോസറുകളുടെ ഫോസിലുകൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നെങ്കിലും അവ വളരെ ചെറിയ ശകലങ്ങളായുണ്ടായതിനാലും, നന്നായി സംരക്ഷിക്കപ്പെടാത്തതുമായതു കാരണം തിരിച്ചറിയാൻ കഴിയാതെ വരികയായിരുന്നുവെന്ന് ജിഎസ്ഐയുടെ പാലിയോന്തോളജി വിഭാഗത്തിലെ സീനിയർ ജിയോളജിസ്റ്റായ അരിന്ദം റോയ് പറഞ്ഞു. "2019-2020 ലെയും 2020-21 ലെയും ഫീൽഡ് വിസിറ്റിലാണ് ഇപ്പോൾ കണ്ടെത്തിയ ഫോസിലുകള്‍ സംബന്ധിച്ച് വിവരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

റോയിയുടെ അഭിപ്രായ പ്രകാരം അവയവ അസ്ഥികളാണ് ഏറ്റവും കൂടുതൽ കാലം നിലനിൽക്കുക. ഇതു സംബന്ധിച്ച് പ്രാഥമിക നിഗമനം മാത്രമേ ഗവേഷകർ നടത്തിയിട്ടുള്ളുവെന്നും കൂടുതൽ പഠിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 55 സെന്റീമിറ്റർ നീളമുള്ള ഫോസിലാണ് ഇതുവരെ ലഭിച്ചതിൽ ഏറ്റവും വലുത്.

Summary: Fossils of Dinosaurs dating back to 10 million years found in Meghalaya

Tags: അവയവ അസ്ഥി, ദിനോസർ, മേഘാലയ, വടക്ക് കിഴക്ക൯ സംസ്ഥാനം, ഫോസിൽ, എല്ല്, അസ്ഥി, dinosaur, meghalya, fossil, bone, sauropod dinosaurs
Published by: user_57
First published: May 6, 2021, 7:00 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories