• HOME
  • »
  • NEWS
  • »
  • buzz
  • »
  • ഇൻസ്റ്റഗ്രാമിലൂടെ പ്രണയത്തിലായ 22കാരനെ തേടിയെത്തിയ '18കാരി'ക്ക്  അമ്മയുടെ പ്രായവും നാലു മക്കളും

ഇൻസ്റ്റഗ്രാമിലൂടെ പ്രണയത്തിലായ 22കാരനെ തേടിയെത്തിയ '18കാരി'ക്ക്  അമ്മയുടെ പ്രായവും നാലു മക്കളും

വീട്ടമ്മയ്ക്ക് ഇരുപത്തിരണ്ടുകാരനായ കാമുകന്റെ പ്രായമുള്ള മകനുമുണ്ട്. കാമുകൻ കൈമാറിയ ലൊക്കേഷൻ അനുസരിച്ച് കോഴിക്കോട്ടു നിന്നാണ് കാമുകി വീട്ടിലെത്തിയത്.

  • Share this:

    മലപ്പുറം: ഇന്‍സ്റ്റാഗ്രാമിലൂടെ പരചയപ്പെട്ട് പ്രണയത്തിലായ ശേഷം നീണ്ട കാത്തിരിപ്പിനൊടുവിൽ കാമുകിയെ കണ്ട് ഞെട്ടലോടെ പൊട്ടിക്കരഞ്ഞിരിക്കുകയാണ് 22കാരനായ കാമുകൻ. മലപ്പുറം ജില്ലയിലാണ് കാളികാവിലാണ് സംഭവം. 18കാരിയെന്ന് പറഞ്ഞായിരുന്നു 22കാരനെ യുവതി പരിചയപ്പെടുന്നത്. എന്നാൽ കാമുകനെ തേടി വീട്ടിലെത്തിയപ്പോൾ ഇന്‍‌സ്റ്റാഗ്രാമിലെ ’18 കാരി’ നാലു കുട്ടികളുടെ മാതാവായ വീട്ടമ്മയായിരുന്നു.

    വീട്ടമ്മയ്ക്ക് ഇരുപത്തിരണ്ടുകാരനായ കാമുകന്റെ പ്രായമുള്ള മകനുമുണ്ട്. കാമുകൻ കൈമാറിയ ലൊക്കേഷൻ അനുസരിച്ച് കോഴിക്കോട്ടു നിന്നാണ് കാമുകി വീട്ടിലെത്തിയത്. കാമുകിയെ നേരിട്ട് കണ്ടതോടെ കാമുകന്‍ തകർന്ന് പോയി. യുവാവിന്റെ കൂടെ പുതിയ ജീവിതം തുടങ്ങാനാണ് വന്നതെന്നായിരുന്നു കാമുകിയുടെ നിലപാട്.

    ഇൻസ്റ്റാഗ്രാം  കാമുകിക്ക് അമ്മയുടെ പ്രായവും മറ്റു നാല് മക്കളുമുണ്ടെന്ന് അറിഞ്ഞതോടെ യുവാവ് കരച്ചിലായി. ഇവരെ വീട്ടിൽനിന്ന് ഇറക്കിവിടാൻ യുവാവും കുടുംബവും ഏറെ ശ്രമിച്ചെങ്കിലും നടന്നില്ല. കാമുകൻ ചെറു പ്രായക്കാരനാണെന്ന് മനസ്സിലാക്കിയിട്ടും വീട്ടമ്മ പിന്തിരിയാൻ കൂട്ടാക്കിയില്ല.

    22കാരൻ കരച്ചിൽ തുടർന്നതോടെ വീട്ടുകാർ പൊലീസിനെ സമീപിച്ചു. ഇതേസമയം വീട്ടമ്മയുടെ വീട്ടുകാർ ഇവരെ കാണാനില്ല എന്ന് പറഞ്ഞ് കോഴിക്കോട് പൊലീസിൽ പരാതി നല്‍കിയിരുന്നു. ഇതിനിടെ വീട്ടമ്മയെക്കുറിച്ചു വിവരം ലഭിച്ച ബന്ധുക്കൾ കാളികാവിലെത്തി. കാമുകൻ വീട്ടമ്മയെ ഇറക്കിക്കൊണ്ടു വന്നതാണെന്നായിരുന്നു ബന്ധുക്കളുടെ ധാരണ. കാമുകനെ കൈകാര്യംചെയ്യാനായിരുന്നു ഇവരുടെ വരവ്.

    Also Read-ആദ്യ ബന്ധം വേര്‍പ്പെടുത്താതെ ഹേമമാലിനിയുമായി രണ്ടാം വിവാഹം; ആറ് മക്കൾ;നടന്‍ ധര്‍മേന്ദ്രയുടെ കുടുംബം

    പൊലീസ് സ്‌റ്റേഷനിൽനിന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇറങ്ങിയ യുവാവിനെ ബന്ധുക്കൾ രഹസ്യ വഴിയിലൂടെ കുടുംബ വീട്ടിലേക്ക് മാറ്റി. കാമുകിയെ ബന്ധുക്കൾ കോഴിക്കോട്ടേക്ക് കൊണ്ടുപോയി.

    Published by:Jayesh Krishnan
    First published: