അഹമ്മദാബാദ്: ഭീകരവിരുദ്ധ സ്ക്വാഡിലെ നാല് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഗുജറാത്തിലെ കുപ്രസിദ്ധ കൊള്ളക്കാരനെ പിടികൂടി. ഞായറാഴ്ച പുലര്‍ച്ചെ നടത്തിയ ഓപ്പറേഷനില്‍ ബോട്ടാഡ് ജില്ലയിലെ വനത്തില്‍ നിന്നാണ് ജുസാബ് അല്ലാരാഖാ സാന്ദി എന്ന കൊളളക്കാരനെ പിടികൂടിയത്. ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡിലെ സബ് ഇൻസ്പെക്ടര്‍മാരായ സന്തോക് ഒഡേഡാര, നിത്മിക ഗോഹില്‍, അരുണ ഗമേതി, ശകുന്തള മാല് എന്നിവരാണ് ദൗത്യത്തിന് നേതൃത്വം നല്‍കിയത്.
ജുസാബ് ബോട്ടാഡിലെ ഒരു പ്രദേശത്ത് കഴിയുന്നുണ്ടെന്ന രഹസ്യവിവരം പൊലീസ് സംഘത്തിന് ലഭിച്ചു. വാഹനം പോലും പോകാത്ത കൊടും വനത്തില്‍ ഇയാള്‍ ദിനംപ്രതി താവളം മാറ്റിയിരുന്നു. ശനിയാഴ്ച രാത്രിയാണ് വനത്തില്‍ തങ്ങള്‍ പ്രവേശിച്ചതെന്ന് സന്തോക് പറഞ്ഞു. നേരത്തെ പൊലീസ് സംഘത്തിന് നേരെ പ്രതി വെടിവച്ചിരുന്നത് കാരണം ഞങ്ങള്‍ നേരം പുലരാന്‍ കാത്തിരുന്നു. തോക്കുകള്‍ കൈയ്യില്‍ കരുതിയിരുന്ന ഞങ്ങള്‍ പുലര്‍ച്ചെയോടെ അയാളുടെ താത്കാലിക ഷെഡ്ഡിലെത്തി കൈകള്‍ ബന്ധിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
Ahmedabad: A team of Gujarat Anti-Terrorism Squad (ATS) arrested gangster Jusab Allarakha, a native of Junagadh, yesterday. PSI Santok Odedra says "he has 4 cases of murder registered against him among other cases of loot and attacking Government officials". #Gujarat pic.twitter.com/A88Hp6OZ5T
— ANI (@ANI) May 5, 2019
പ്രതി ബോട്ടാഡിലെ ഉള്‍വനത്തില്‍ ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു. അതുകൊണ്ട് തന്നെ പ്രാദേശിക പൊലീസ് സംഘത്തിന് ഇയാളെ പിടികൂടാനായില്ല. തുടര്‍ന്നാണ് കേസ് ഞങ്ങള്‍ക്ക് ലഭിച്ചത്. നാല് വനിതാ സബ് ഇന്‍സ്പെക്ടര്‍മാരും ദൗത്യം ഏറ്റെടുത്ത് പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു, ഭീകരവിരുദ്ധ സ്ക്വാഡ് പ്രസ്താവനയില്‍ അറിയിച്ചു. കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍, പിടിച്ചുപറി, മോഷണം തുടങ്ങി 23 കേസുകളില്‍ പ്രതിയായ ജുസാബ് ജുംഗാദ്, രാജ്കോട്ട്, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ ഭീതി പരത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ പരോളില്‍ ഇറങ്ങിയതിന് ശേഷം ബോട്ടാഡിലെ വനത്തില്‍ ഇയാള്‍ ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.