നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'ലോകത്തെ അതിവേഗം വളരുന്ന നഗരങ്ങളിൽ നാലും കേരളത്തിൽ'; ശുഭസൂചകമെന്ന് ആനന്ദ് മഹീന്ദ്ര

  'ലോകത്തെ അതിവേഗം വളരുന്ന നഗരങ്ങളിൽ നാലും കേരളത്തിൽ'; ശുഭസൂചകമെന്ന് ആനന്ദ് മഹീന്ദ്ര

  കേരളത്തിൽ നിന്നുള്ള നാല് നഗരങ്ങൾ പട്ടികയിൽ ഇടംനേടിയത് ശുഭസൂചകമാണെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി. അതിനുള്ള കാരണവും അദ്ദേഹം തുറന്നുപറഞ്ഞു.

  News18

  News18

  • Share this:
   ജനസംഖ്യാടിസ്ഥാനത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന നഗരങ്ങൾ ഏതെന്ന് ചോദിച്ചാൽ ഡൽഹി, മുംബൈ, ബംഗളരൂവു എന്ന പേരുകളാകും ആദ്യം മനസ്സിൽ ഓർമിക്കുക. എന്നാൽ കേരളത്തിലെ മലപ്പുറമാണ് ലോകത്തിൽ തന്നെ ഏറ്റവും വേഗത്തിൽ ജനസംഖ്യാ വളർച്ച നേടിയത്. ഐക്യ രാഷ്ട്ര സഭയുടെ കണക്കുകൾ ഉദ്ധരിച്ച് ഇക്കണോമിസ്റ്റ് മാസികയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

   റിപ്പോർട്ട് അനുസരിച്ച് 2015ൽ നിന്ന് 2020ലെത്തുമ്പോൾ മലപ്പുറം 44 ശതമാനം ജനസംഖ്യാ വളർച്ചയാണ് നേടിയത്. വിയറ്റ്നാമിലെ കാൻ തോ ആണ് 36.7 ശതമാനം വർധനയുമായി രണ്ടാമതെത്തിയത്. ചൈനയിലെ സുകിയാൻ 36.6 ശതമാനം വളർച്ചയുമായി മൂന്നാം സ്ഥാനത്തെത്തി.

   Also Read- 2018ൽ രാജ്യത്ത് ആത്മഹത്യ ചെയ്തത് പതിനായിരം കർഷകർ; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

   മലപ്പുറത്തെ കൂടാതെ കോഴിക്കോടും (നാല്) കൊല്ലവും (10) ആദ്യ പത്ത് റാങ്കുകളിൽ ഇടംനേടി. തൃശൂർ 13ാമതെത്തി. അതേസമയം കേരളത്തിലെ ആകെ ജനസംഖ്യാ വളർച്ചാ നിരക്ക് രാജ്യത്തെ തന്നെ ഏറ്റവും കുറഞ്ഞ നിലയിലാണെന്നാണ് മറ്റൊരു വസ്തുത. 4.6 ശതമാനമാണ് കേരളത്തിന്റെ ആകെ വളർച്ചാനിരക്ക്. ദേശീയ നിരക്ക് 17.6 ശതമാനമാണ്. ബിഹാർ ആണ് മുന്നിൽ- 28.6 ശതമാനം.   കേരളത്തിൽ നിന്നുള്ള നാല് നഗരങ്ങൾ പട്ടികയിൽ ഇടംനേടിയത് ശുഭസൂചകമാണെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി. ''ഇന്ത്യയിൽ അതിവേഗം വളരുന്ന മഹാനഗരങ്ങൾ, മുംബൈ, ഡൽഹി, കൊൽക്കത്ത തുടങ്ങിയവയല്ല എന്നത് കാണാൻ നല്ലതാണ്. ചെറിയ പട്ടണങ്ങളും നഗരങ്ങളും വളരുമ്പോൾ സമ്പത്തിന്റെയും തൊഴിലവസരങ്ങളുടെയും വ്യാപകമായ വിതരണം നടക്കുന്നുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു. ഉയരാൻ ഞങ്ങൾക്ക് കൂടുതൽ ചെറിയ പട്ടണങ്ങൾ ആവശ്യമാണ്!''-അദ്ദേഹം ട്വീറ്റ് ചെയ്തു.

   അതേസമയം കേരളത്തിലെ നാലു നഗരങ്ങൾ പട്ടികയിൽ ഇടംനേടിയതിന് പിന്നിൽ കുടിയേറ്റമാണെന്ന് വിദഗ്ധർ പറയുന്നു. കുടിയേറ്റ സൗഹൃദ അന്തരീക്ഷമാണ് ഇവിടങ്ങളിലുള്ളത്. ഗുജറാത്തിലെ സൂറത്ത്, തമിഴ്നാട്ടിലെ തിരുപ്പൂർ എന്നിവയാണ് പട്ടികയിൽ ഇടംനേടിയ മറ്റ് ഇന്ത്യൻ നഗരങ്ങൾ.
   Published by:Rajesh V
   First published: