നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഈ നാലു വയസുകാരൻ ഡയാന രാജകുമാരിയുടെ പുനർജന്മമോ? അവകാശവാദവുമായി അച്ഛൻ

  ഈ നാലു വയസുകാരൻ ഡയാന രാജകുമാരിയുടെ പുനർജന്മമോ? അവകാശവാദവുമായി അച്ഛൻ

  1997ൽ മരിച്ച ഡയാന രാജകുമാരിയുടെ പുനർജന്മമായാണ് 18 വർഷത്തിനുശേഷം തന്‍റെ മകൻ ജനിച്ചതെന്നാണ് ഈ അച്ഛൻ അവകാശപ്പെടുന്നത്...

  Billy-Dyana

  Billy-Dyana

  • News18
  • Last Updated :
  • Share this:
   ലണ്ടൻ: ഡയാന രാജകുമാരിയുടെ പുനർജന്മമാണ് തന്‍റെ നാലുവയസുകാരനായ മകനെന്ന അവകാശവാദവുമായി ഒരു അച്ഛൻ. ഓസീസ് ടെലിവിഷൻ അവതാരകനായ ഡേവിഡ് കാംബല്ലാണ് ഇക്കാര്യം ഉന്നയിച്ച് രംഗത്തെത്തിയത്. 1997ൽ മരിച്ച ഡയാന രാജകുമാരിയുടെ പുനർജന്മമായാണ് 18 വർഷത്തിനുശേഷം തന്‍റെ മകൻ ജനിച്ചതെന്നാണ് ഇദ്ദേഹം പറയുന്നത്.

   സ്റ്റെല്ലാർ മാഗസിനിഷ എഴുതിയ കോളത്തിലാണ് മകൻ ബില്ലിയെക്കുറിച്ച് ഡേവിഡ് ഇക്കാര്യം പറയുന്നത്. ബില്ലിക്ക് രണ്ടു വയസുള്ളപ്പോൾ, ഡയാനയുടെ ചിത്രം ചൂണ്ടിക്കാണിച്ച് ഇങ്ങനെ പറഞ്ഞുവത്രെ, 'നോക്കൂ! ഞാൻ ഒരു രാജകുമാരിയായിരിക്കുമ്പോൾ ഇങ്ങനെയായിരുന്നു". പിന്നീട് ഡയാനയുടെ ജീവിതത്തിലെ ഓരോ സംഭവങ്ങളും കുഞ്ഞ് ബില്ലി പറയുമായിരുന്നവത്രെ.

   വില്യം, ഹാരി രാജകുമാരന്മാരെ തന്റെ മക്കൾ‌" എന്നാണ് ബില്ലി വിളിക്കുന്നതെന്നും ഡേവിഡ് പറയുന്നു. കുടുംബാംഗങ്ങളോട് ഇടയ്ക്കിടെ ബില്ലി ഇത് പറയാറുണ്ട്. കൂടാതെ ജനിച്ച് ഒരു മണിക്കൂറിനുള്ളിൽ മരിച്ച ഡയാനയുടെ സഹോദരൻ ജോണിനെക്കുറിച്ചും ബില്ലി പറയാറുണ്ട്. ഡയാനയ്ക്ക് ഒരു വയസ് ഉള്ളപ്പോഴായിരുന്നു ജോൺ ജനിക്കുന്നതും, ഉടൻ മരിച്ചുപോകുന്നതും. ജോണിനെക്കുറിച്ച് തന്‍റെ മകൻ അറിയാൻ ഒരു സാഹചര്യവുമില്ലെന്നും ഡയാനയുടെ പുനർജന്മമായതുകൊണ്ടാണ് ഇക്കാര്യങ്ങൾ പറയുന്നതെന്നാണ് ഡേവിഡ് അവകാശപ്പെടുന്നത്.

   ബില്ലി സൃഷ്ടിച്ച അത്ഭുതം ഇതുകൊണ്ടൊന്നും അവസാനിച്ചില്ല. രാജ്ഞിയുടെ ക്രിസ്മസ് വസതിയായ ബൽമോറലിന്റെ ഇന്റീരിയർ ബില്ലി കൃത്യമായി വിവരിച്ചപ്പോൾ ഡേവിഡ് കാംബലും കുടുംബവും കൂടുതൽ പരിഭ്രാന്തരായി. താൻ ഡയാന രാജകുമാരി ആയിരുന്നപ്പോൾ ഇടയ്ക്കിടെ ബൽമോറലിൽ പോകുമായിരുന്നുവെന്ന് ബില്ലി പറഞ്ഞു. അപ്പോൾ വീട്ടിലുണ്ടായിരുന്ന സ്കോട്ടിഷ് സുഹൃത്ത് ഇത് കേട്ട് ശരിക്കും ഞെട്ടിയെന്നും ഡേവിഡ് കാംബെൽ ലേഖനത്തിൽ പറയുന്നു.
   First published:
   )}