• HOME
 • »
 • NEWS
 • »
 • buzz
 • »
 • Video |നാല് വയസ്സുകാരിയെ തെരുവുനായ്ക്കള്‍ വളഞ്ഞിട്ട് കടിച്ചുകീറി, വലിച്ചിഴച്ചു; വീഡിയോ

Video |നാല് വയസ്സുകാരിയെ തെരുവുനായ്ക്കള്‍ വളഞ്ഞിട്ട് കടിച്ചുകീറി, വലിച്ചിഴച്ചു; വീഡിയോ

തെരുവുനായ്ക്കള്‍ കുട്ടിയെ കടിച്ചുകീറുന്ന ഹൃദയഭേദകമായ കാഴ്ച വ്യാപകമായാണ് പ്രചരിക്കുന്നത്.

 • Share this:
  മധ്യപ്രദേശിലെ ഭോപ്പാലില്‍(Bhopal) നാലുവയസുകാരിയെ (4- year old girl) തെരുവുനായ്ക്കള്‍(stray dogs) കടിച്ചുകീറി. വഴിയാത്രക്കാരന്‍ നായകളെ ആട്ടിപ്പായിച്ചത് കൊണ്ട് കുട്ടി ജീവനോടെ രക്ഷപ്പെട്ടു.

  വീടിന് വെളിയില്‍ കളിക്കുമ്പോഴാണ് കുട്ടി തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. കൂട്ടമായെത്തിയ തെരുവുനായ്ക്കള്‍ പെണ്‍കുട്ടിയെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പരിക്കുകളോടെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം.

  ആക്രമണത്തില്‍ കുട്ടി നിലത്തുവീഴുന്നതും വലിച്ചിഴച്ച് ആക്രമണം തുടരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. തെരുവുനായ്ക്കള്‍ കുട്ടിയെ കടിച്ചുകീറുന്ന ഹൃദയഭേദകമായ കാഴ്ച വ്യാപകമായാണ് പ്രചരിക്കുന്നത്. ഈ സമയത്ത് ആ വഴി കടന്നുവന്ന വഴിയാത്രക്കാരന്‍ നായ്ക്കളെ ആട്ടിയോടിച്ചാണ് കുട്ടിയെ രക്ഷിച്ചത്.


  Squirrel Attack | നഗരവാസികളെ വട്ടം ചുറ്റിച്ച് 'സൈക്കോ അണ്ണാന്‍'; ആക്രമിച്ചത് 18 പേരെ; ഒടുവില്‍ ദയാവധം

  കാഴ്ചയില്‍തന്നെ ഓമനത്തം തുളുമ്പുന്ന അണ്ണാറക്കണ്ണന്മാരെ പൊതുവേ എല്ലാര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ യുകെയിലെ ബക്ലി നഗരത്തിലുള്ളവരുടെ കാര്യം അങ്ങനെയല്ല. ഒരു അണ്ണാന്‍ ഈ നഗരവാസികളെയാകെ വട്ടം ചുറ്റിച്ചത് രണ്ടുദിവസമാണ്. അണ്ണാന്റെ ശല്യം കാരണം പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു നഗരവാസികള്‍. 18 പേരെയാണ് അണ്ണാന്‍ ആക്രമിച്ചത്.

  അണ്ണാന് കോറിന്‍ റെയ്നോള്‍ഡ്സ് എന്ന വനിത ദിവസവും ഭക്ഷണം നല്‍കിയിരുന്നു. ഏറെ അടുത്തിടപഴകിയ അണ്ണാന്‍ ചങ്ങാത്തത്തിലുമായിരുന്നു. മാസങ്ങളോളം ഇത് തുടര്‍ന്നെങ്കിലും ഒരു ദിവസം ഭക്ഷണം കഴിക്കുന്നതിനിടെ അണ്ണാന്‍ കോറിന്റെ കൈയില്‍ കടിച്ചു. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ നിറയെ അണ്ണാന്റെ ആക്രമണത്തെക്കുറിച്ചുള്ള കുറിപ്പുകള്‍ നഗരവാസികള്‍ പോസ്റ്റ് ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടത്.

  അണ്ണാന്റെ ശല്യം അപകടകരമായി ഉയര്‍ന്നതോടെ ഗ്രംലിന്‍സ് എന്ന ഹോളിവുഡ് ചിത്രത്തിലെ സ്ട്രൈപ് എന്ന അപകടകാരിയായ ജീവിയുടെ പേരും നാട്ടുകാര്‍ ഇതിന് ഇട്ടു. രണ്ടുദിവസത്തിനുള്ളില്‍ പരാതിക്കാരുടെ എണ്ണം കൂടി. വേലിയിലും ചവറ്റു കൂനയ്ക്കു പിന്നിലുമൊക്കെ പതിഞ്ഞിരുന്ന് അണ്ണാന്‍ സമീപത്തെത്തുന്നവരുടെ മേല്‍ ചാടിവീണ് കടിക്കുകയാണ് ചെയ്തിരുന്നത്. രണ്ട് വളര്‍ത്തുപൂച്ചളെയും അണ്ണാന്‍ ആക്രമിച്ചു.

  അണ്ണാന്റെ ആക്രമണത്തില്‍ കടിയേറ്റ് പലര്‍ക്കും ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തു. യാതൊരുവിധത്തിലും ഉപദ്രവിക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്യാത്തവര്‍ക്കുമേല്‍ ചാടിവീഴുന്നതിനാല്‍ അണ്ണാനെ സൈക്കോ എന്നാണ് ചിലര്‍ വിശേഷിപ്പിച്ചത്.

  ഒടുവില്‍ അണ്ണാന്‍ പരിസരത്തുണ്ടോയെന്ന് പരിശോധിച്ച ശേഷം മാത്രമേ പുറത്തിറങ്ങാനാവൂ എന്ന നിലയിലേക്ക് കാര്യങ്ങളെത്തി. അവസാനം അതിനെ പിടികൂടാന്‍ കോറിന്‍ തന്നെ തീരുമാനിച്ചു. അങ്ങനെ സ്ഥിരമായി ഭക്ഷണം കൊടുക്കുന്നയിടത്ത് കെണിയൊരുക്കുകയും ചെയ്തു. അണ്ണാന്‍ കൃത്യമായി അതില്‍വന്നു കയറി.

  സംഭവമറിഞ്ഞ് റോയല്‍ സൊസൈറ്റി ഫോര്‍ ദ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു ആനിമല്‍സ് എന്ന സംഘടനയുടെ അംഗങ്ങള്‍ സ്ഥലത്തെത്തി അണ്ണാനെ ഏറ്റെടുത്തു. പരിശോധനകള്‍ക്കു ശേഷം അണ്ണാന്‍ അപകടകാരിയാണെന്ന് ഉറപ്പിച്ചതോടെ ദയാവധം നല്‍കുകയായിരുന്നു.

  അണ്ണാനെ കൊല്ലേണ്ടി വന്നതില്‍ തങ്ങള്‍ ഏറെ ദുഖിതരാണെന്ന് സംഘടന പറയുന്നു. എന്നാല്‍ അണ്ണാനെ നഗരത്തില്‍ തന്നെ പാര്‍ക്കാന്‍ അനുവദിച്ചാല്‍ കൂടുതല്‍ ആക്രമണങ്ങളുണ്ടാകുമെന്ന് ഉറപ്പായതിനാല്‍ മറ്റു മാര്‍ഗമില്ലാതെ കൊലപ്പെടുത്തുകയായിരുന്നുവെന്നും സംഘടന വ്യക്തമാക്കി.
  Published by:Sarath Mohanan
  First published: