Maa Tujhe Salaam | 'മാ തുജേ സലാം' വന്ദേമാതരം പാടി നാലു വയസുകാരി എസ്തർ; കൈയടിച്ച് സോഷ്യൽ മീഡിയ
Maa Tujhe Salaam | 'മാ തുജേ സലാം' വന്ദേമാതരം പാടി നാലു വയസുകാരി എസ്തർ; കൈയടിച്ച് സോഷ്യൽ മീഡിയ
നാലു വയസ് മാത്രമാണ് പ്രായമെങ്കിലും ഹ്നാമ്തെയ്ക്ക് സ്വന്തമായി ഒരു യു ട്യൂബ് ചാനൽ ഉണ്ട്. എസ്തർ ഹ്നാമ്തേ എന്ന് പേരുള്ള യുട്യൂബ് ചാനലിന് ഇതുവരെ 58000 സബ്സ്ക്രൈബേഴ്സ് ആണ് ഉള്ളത്.
പ്രശസ്ത സംഗീതജ്ഞൻ എ.ആർ റഹ്മാന്റെ 'മാ തുജേ സലാം' എന്ന പ്രശസ്ത ഗാനത്തിന് കവർ പാടി നാലു വയസുകാരി. ഏതായാലും നാലു വയസുകാരിയുടെ പാട്ടിന് സോഷ്യൽ മീഡിയയിൽ ഗംഭീര സ്വീകരണമാണ് ലഭിച്ചത്. മിസോറാമിൽ നിന്നുള്ള എസ്തർ ഹ്നാമ്തേ എന്ന കൊച്ചുമിടുക്കിയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
മിസോറാമിലെ ലുങ്ക് ലേയി ജില്ല സ്വദേശിയാണ് എസ്തർ ഹ്നാമ്തേ. കുഞ്ഞുപ്രായമാണെങ്കിലും ഹൈ നോട്ടുകൾ പോലും പരമാവധി മികച്ചതായി ആലപിക്കാൻ ഈ കൊച്ചുമിടുക്കി ശ്രദ്ധിച്ചിട്ടുണ്ട്. എ ആർ റഹ്മാനെ ടാഗ് ചെയ്തു കൊണ്ട് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ഈ പാട്ട് പങ്കു വച്ചിരിക്കുന്നത്. ഈ കൊച്ചുമിടുക്കിയുടെ കഴിവ് പ്രശസ്ത സംഗീതജ്ഞന്റെ ശ്രദ്ധയിൽ എത്തിക്കാനാണ് നെറ്റിസൺസ് ശ്രമിക്കുന്നത്.
വീഡിയോയിൽ തന്റെ കൈയിൽ ദേശീയപതാകയുമായാണ് കുഞ്ഞു പാട്ടുകാരി പ്രത്യക്ഷപ്പെടുന്നത്. സംസ്ഥാനത്തിന്റെ മനോഹരമായ ദൃശ്യങ്ങളും വീഡിയോയിൽ കാണാവുന്നതാണ്.
നാലു വയസ് മാത്രമാണ് പ്രായമെങ്കിലും ഹ്നാമ്തെയ്ക്ക് സ്വന്തമായി ഒരു യു ട്യൂബ് ചാനൽ ഉണ്ട്. എസ്തർ ഹ്നാമ്തേ എന്ന് പേരുള്ള യുട്യൂബ് ചാനലിന് ഇതുവരെ 58000 സബ്സ്ക്രൈബേഴ്സ് ആണ് ഉള്ളത്. മിസോ, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ എസ്തർ പാടിയ പാട്ടുകളാണ് ഈ യുട്യൂബ് ചാനലിൽ പങ്കുവച്ചിരിക്കുന്നത്. ഈ വർഷം ആദ്യമാണ് എസ്തർ യു ട്യൂബ് ചാനൽ ആരംഭിച്ചത്.
അതേസമയം, 'മാ തുജേ സലാം' എന്ന ദേശഭക്തിഗാനത്തിന്റെ ഏറ്റവും ക്യൂട്ടസ്റ്റായിട്ടുള്ള പതിപ്പാണ് എസ്തറിന്റേത് എന്നാണ് നെറ്റിസൺസ് പറയുന്നത്. 1997ൽ എ ആർ റഹ്മാൻ പുറത്തിറക്കിയ വന്ദേമാതരം എന്ന ആൽബത്തിലെ അതിമനോഹരമായ ഗാനമാണ് 'മാ തുജേ സലാം'.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.