നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • VIRAL: പശുവിനെ അടുത്ത തെങ്ങില്‍ കെട്ടി; അഴിച്ചെടുത്തത് അമേരിക്കയില്‍ നിന്ന്

  VIRAL: പശുവിനെ അടുത്ത തെങ്ങില്‍ കെട്ടി; അഴിച്ചെടുത്തത് അമേരിക്കയില്‍ നിന്ന്

  ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി നെഹ്‌റുവാണ്. നെഹ്‌റുവും ഗാന്ധിജിയും ഒന്നിച്ചാണ് സ്വാതന്ത്ര്യസമരം ചെയ്തത്. ഗാന്ധിജി ആദ്യം ദക്ഷിണാഫ്രിക്കയിലായിരുന്നു. ദക്ഷിണാഫ്രിക്ക അമേരിക്കയുടെ കീഴിലായിരുന്നു.

  exam

  exam

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: പരീക്ഷാ പേപ്പറുകളില്‍ അറിയാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരമായി സിനിമാകഥകള്‍ എഴുതുന്ന ഉത്തരക്കടലാസുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത് ഒരു നാലാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ലോക വിവരവും അത് ഉപയോഗിച്ച രീതിയുമാണ്. പശുവിനെക്കുറിച്ച് എഴുതുക എന്ന ചോദ്യത്തിന് പശുവിന് നാല് കാലുണ്ടെന്നും കൊമ്പുണ്ടെന്നുമായിരുന്നില്ല ആദിത്യന്‍ എന്ന വിദ്യാര്‍ത്ഥി എഴുതിയത്.

   പശുവിനെ കെട്ടിയ തെങ്ങില്‍ നിന്നും നെഹ്‌റുവിലേക്കും ഗാന്ധിജിയിലേക്കും ഉത്തരം നീട്ടിയെഴുതിയ ആദിത്യന്‍ മുഖ്യമന്ത്രിയിലൂടെയും പ്രഥമ പ്രധാന മന്ത്രിയിലൂടെയും സഞ്ചരിച്ച് ദക്ഷിണാഫ്രിക്കയിലും അമേരിക്കയിലും എത്തുകയായിരുന്നു. പശുവിനെക്കുറിച്ചുള്ള ചോദ്യത്തിന്റെ ഉത്തരം അവസാനിപ്പിക്കുന്നതാകട്ടെ ഏറ്റവും സമ്പന്നമായ രാജ്യം അമേരിക്കയാണ് എന്ന പോയിന്റിലും.

   Also Read: ഇനി മൃഗങ്ങളെ സിനിമയിൽ കാണിക്കാൻ മനുഷ്യന് കൈക്കൂലി നൽകേണ്ട: കേന്ദ്ര സർക്കാർ ഉറപ്പ്

   ആദിത്യന്റെ പേപ്പര്‍ പരിശോധിച്ച അധ്യാപിക 'സര്‍വ്വവിജ്ഞാനി' എന്നാണ് ഉത്തരക്കടലാസില്‍ ചുവന്ന മഷിയില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. കുട്ടിയുടെ ഉത്തരം ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.

   വിദ്യാര്‍ത്ഥി എഴുതിയ ഉത്തരം ഇങ്ങനെ: പശു ഒരു വളര്‍ത്തുമൃഗമാണ്. പശു പാല്‍ തരുന്നു. പശുവിനെ കെട്ടിടുന്നത് തെങ്ങിലാണ്. തെങ്ങ് ഒരു കല്‍പ്പ വൃക്ഷമാണ്. ധാരാളം തെങ്ങുകള്‍ ഉള്ളതിനാലാണ് കേരളത്തിന് ആ പേര് വന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണ്. തെരഞ്ഞെടുപ്പിലൂടെയാണ് മുഖ്യമന്ത്രിയായത്. പ്രധാനമന്ത്രിയും തെരഞ്ഞെടുക്കുന്നത് ഇങ്ങനെയാണ്. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി നെഹ്‌റുവാണ്. നെഹ്‌റുവും ഗാന്ധിജിയും ഒന്നിച്ചാണ് സ്വാതന്ത്ര്യസമരം ചെയ്തത്. ഗാന്ധിജി ആദ്യം ദക്ഷിണാഫ്രിക്കയിലായിരുന്നു. ദക്ഷിണാഫ്രിക്ക അമേരിക്കയുടെ കീഴിലായിരുന്നു. അമേരിക്കയാണ് ഏറ്റവും പൈസയുള്ള നാട്.

   First published:
   )}