HOME » NEWS » Buzz » FRANCE OPENS VIRTUAL GALLERY TO DISPLAY PAINTINGS BY LEONARDO DA VINCI JK

ലിയനാർഡോ ഡാവിഞ്ചിയുടെ പെയിന്റിംഗുകൾ പ്രദർശിപ്പിക്കാൻ വെർച്വൽ ഗാലറിയൊരുക്കി ഫ്രാൻസ്

ഡാവിഞ്ചിയുടെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങളിലൊന്നായ അവസാനത്തെ അത്താഴം വിവിധ ഘട്ടങ്ങളിലായാണ് അവതരിപ്പിച്ചിരിക്കുന്നത്

News18 Malayalam | news18-malayalam
Updated: June 28, 2021, 7:48 PM IST
ലിയനാർഡോ ഡാവിഞ്ചിയുടെ പെയിന്റിംഗുകൾ പ്രദർശിപ്പിക്കാൻ വെർച്വൽ ഗാലറിയൊരുക്കി ഫ്രാൻസ്
Image Credits: Shutterstock/Representational
  • Share this:
ലിയനാര്‍ഡോ ഡാവിഞ്ചിയുടെ പെയിന്റിംഗുകളുടെ പുതിയ വെര്‍ച്വല്‍ ഗാലറി ഫ്രാന്‍സില്‍ ആരംഭിച്ചു. അദ്ദേഹം തന്റെ ജീവിതത്തിന്റെ അവസാന മൂന്ന് വര്‍ഷം ചെലവഴിച്ച മധ്യ ഫ്രാന്‍സിലെ മാനോറില്‍ വെള്ളിയാഴ്ചയാണ് ഈ വെര്‍ച്വല്‍ ഗാലറി കാഴ്ചക്കാര്‍ക്ക് ആയി തുറന്നുകൊടുത്തത്. കാഴ്ചക്കാരനെ നവോത്ഥാന നായകന്റെ സൃഷ്ടിപരമായ വിസ്മയങ്ങളിലേക്ക് നയിക്കുന്ന ഒന്നാണിത്. അംബോയ്‌സ് പട്ടണത്തിലെ ക്ലോസ് ലൂസിലെ ഇരുണ്ട ഗാലറിയുടെ ചുവരുകളിലും വൃത്താകൃതിയിലുള്ള സീലിംഗിലും പ്രദര്‍ശിപ്പിച്ചിരിക്കുന്ന പെയിന്റിംഗുകളും രേഖാചിത്രങ്ങളും 12 മിനിറ്റ് ദൈര്‍ഘ്യമുള്ള അനുഭവം സന്ദര്‍ശകര്‍ക്ക് നല്‍കുന്നു.

ഡാവിഞ്ചിയുടെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങളിലൊന്നായ അവസാനത്തെ അത്താഴം വിവിധ ഘട്ടങ്ങളിലായാണ് അവതരിപ്പിച്ചിരിക്കുന്നത്. ക്ലോസ്-അപ്പുകള്‍, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കലാസൃഷ്ടികളായ ദി വിര്‍ജിന്‍, ചൈല്‍ഡ് വിത്ത് സെന്റ്‌റ് ആനി എന്നിവയില്‍ നിന്നുമുള്ള വസ്ത്രങ്ങള്‍ എന്നിവ ഇവിടെ കാണുവാന്‍ സാധിക്കും. മാത്രമല്ല ഫാബ്രിക് മടക്കുകള്‍, സസ്യജാലങ്ങള്‍, മറ്റ് വിശദാംശങ്ങള്‍ എന്നിവ കലാകാരന്റെ കാലാപരമായ വൈദഗ്ധ്യത്തെക്കുറിച്ചുള്ള കാഴ്ചക്കാരന്റെ പ്രശംസ പിടിച്ചുപ്പറ്റുന്നതാണ്. വെര്‍ച്വല്‍ മാസ്റ്റര്‍ക്ലാസിലൂടെ ലിയോനാര്‍ഡോയുടെ വ്യാപാരമുദ്രയായ സ്ഫുമാറ്റോ സാങ്കേതികതയെ കുറിച്ചും ഒരു 3D പ്രഭാവം സൃഷ്ടിക്കുന്ന ചിത്രങ്ങളുടെ അരികുകളുടെ സൂക്ഷ്മതയെ കുറിച്ചുമുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിലെ വൈദഗ്ധ്യം മനസ്സിലാക്കാന്‍ സാധിക്കും.

Also Read-നീണ്ട മുടിയിഴകളെ വസ്ത്രങ്ങളാക്കി മാറ്റി യുവതി; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ 

ലിയനാര്‍ഡോയുടെ ഏറ്റവും ശ്രേഷ്ഠമായ കലാസൃഷ്ടിയില്‍ നിന്ന് യാതൊന്നും വിട്ടുകളഞ്ഞിട്ടില്ലെന്നും ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് സമഗ്രമായ ഡോക്യുമെന്ററി ഗവേഷണത്തിന് നേതൃത്വം നല്‍കിയ ക്ലോസ് ലൂസ് പ്രസിഡന്റ് ഫ്രാങ്കോയിസ് സെന്റ് ബ്രിസ് പറഞ്ഞു. ഷോയുടെ പ്രധാന സ്രഷ്ടാവായ ആന്‍ കാര്‍ള്‍സ് ഇതിനെ ഒരു സംഗീതകച്ചേരിയോടാണ് ഉപമിച്ചത്. ഒരു സാങ്കല്‍പ്പിക ഗാലറിയില്‍ ശേഖരിച്ച 17 കൃതികളുമായാണ് ഇത് ആരംഭിച്ചിരിക്കുന്നത്. തുടര്‍ന്ന്, ''അദ്ദേഹത്തിന്റെ എല്ലാ പ്രാഥമികമായ ചിത്രമെഴുത്തുകളുടെ അവതരണത്തിലൂടെ ഓരോ രംഗങ്ങളും കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നു,'' കാള്‍സ് എഎഫ്പിയോട് പറഞ്ഞു.

ലോകമെമ്പാടുമുള്ള 13 സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന പെയിന്റിംഗുകള്‍ ഉള്‍പ്പെടെ 200 ലധികം കൃതികള്‍ വെര്‍ച്വല്‍ ഷോ ഒരുമിച്ച് കൊണ്ടുവരുന്നു. എല്ലാവരേയും ഒരേ സ്ഥലത്ത് ഒന്നിപ്പിക്കുന്നതിന്റെ അത്ഭുതമാണ് തങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നതെന്ന് 65 കാരിയായ കാര്‍ലെസ് എഎഫ്പിയോട് പറഞ്ഞു.

Also Read-കമിതാക്കൾ അറിയാതെ ചിത്രങ്ങൾ എടുത്ത് ഫോട്ടോഗ്രാഫർ, ചർച്ചയായി വൈറൽ ഫോട്ടോ

ഒരു വ്യാവസായിക കെട്ടിടത്തിന്റെ രണ്ടു നിലകളിലായി 5,400 ചതുരശ്ര അടി വിസ്തൃതിയിലാണ് ഈ വിര്‍ച്ച്വല്‍ ഗാലറി നിര്‍മ്മിച്ചിരിക്കുന്നത്. ഏകദേശം 2.3 ദശലക്ഷം യൂറോ (2.7 ദശലക്ഷം ഡോളര്‍) ചെലവില്‍ നാലുവര്‍ഷം കൊണ്ട് നിര്‍മ്മിച്ച ഈ വിര്‍ച്ച്വല്‍ ഗാലറിയില്‍ 60 കമ്പനികള്‍ പങ്കാളികളായിരുന്നു.

മുകളിലത്തെ നിലയില്‍ വാസ്തുശില്പി, നഗര ആസൂത്രകന്‍ എന്നീ നിലകളില്‍ ലിയനാഡോയുടെ പ്രവര്‍ത്തനങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നു, കൂടാതെ അദ്ദേഹത്തിന്റെ സംഗീത, ഗണിത സമ്മാനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്ന പ്രദര്‍ശനങ്ങളും വാഗ്ദാനം ചെയ്യുന്നു. താഴത്തെ നിലയിലെ മറ്റൊരു വിഭാഗത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഒരു സയന്‍സ് ലാബ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ വര്‍ഷവും 30,000 വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന വര്‍ക്ക് ഷോപ്പുകള്‍ ലിയനാഡോയുടെ കണ്ടുപിടുത്തങ്ങള്‍ പര്യവേക്ഷണം ചെയ്യുകയും ഡ്രോയിംഗ്, പെയിന്റിംഗ് വിദ്യകള്‍ പഠിക്കുകയും ചെയ്യുന്നു.
Published by: Jayesh Krishnan
First published: June 28, 2021, 7:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories