ഉദ്ഘാടനത്തിന് സൗജന്യ ഷവർമ്മ; ഇരമ്പിയെത്തിയ ജനം ഹോട്ടൽ കാലിയാക്കി

ഏഴുനൂറിലധികം പേരാണ് സൗജന്യ ഷവർമ്മ കഴിക്കാനെത്തിയത്.

news18-malayalam
Updated: October 1, 2019, 5:33 PM IST
ഉദ്ഘാടനത്തിന് സൗജന്യ ഷവർമ്മ; ഇരമ്പിയെത്തിയ ജനം ഹോട്ടൽ കാലിയാക്കി
news18
  • Share this:
കൊണ്ടോട്ടി: ഷവർമ്മ കച്ചവടം ആരംഭിക്കുന്നതിന്റെ ഭാഗമായി സൗജന്യ ഷവർമ്മ നൽകുന്നെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന്  ഇരച്ചെത്തിയ ജനം ഹോട്ടൽ കാലിയാക്കി. ഇന്നലെ കൊണ്ടോട്ടിയിലെ ഹോട്ടലിലായിരുന്നു സംഭവം.

വാർത്ത കണ്ട് ജനം ഒഴുകിയെത്തിയതേടെ വൈകിട്ട് അഞ്ചിന് ആരംഭിച്ച സൗജന്യ ഷവർമ്മ വിതരണം രാത്രി 11 മണിയോടെയാണ് അവസാനിച്ചത്. അപ്പോഴേയ്ക്കും പാത്രവും ഫർണീച്ചറുകളുമല്ലാതെ ഒരു തരി ഭക്ഷണം പോലും  ഹോട്ടലിൽ ഇല്ലാതായി.

ആളുകളുടെ എണ്ണം കൂടിയതോടെ ഷവർമ്മ ഉണ്ടാക്കാൻ സമയമെടുത്തു. ഇതോടെ ഹോട്ടലിലെ മറ്റു ഭക്ഷണങ്ങളും സൗജന്യമായി കഴിക്കാമെന്ന പുതിയ ഓഫറുമായി കടയുടമ രംഗത്തെത്തി. ഇതു കേട്ടപാതി കേൾക്കാത്ത പാതി ബീഫ്, ചിക്കൻ വിഭവങ്ങളും മീൻകറിയും ബിരിയാണിയുമൊക്കെ ഷവർമ്മ പ്രേമികൾ അകത്താക്കി. ഏഴുനൂറിലധികം പേരാണ് സൗജന്യ ഷവർമ്മ കഴിക്കാനെത്തിയെന്നാണ് ഹോട്ടൽ അധികൃതർ പറയുന്നത്.

ഹോട്ടൽ കാലിയായെങ്കിലും പരസ്യം ക്ലിക്കായതിന്റെ സന്തോഷത്തിലാണ് ഹോട്ടലുടമ.

Also Read 'ഇനി ഞാനിറങ്ങട്ടെ....വിരക്തി വന്നാൽ വിട്ടിറങ്ങുക തന്നെ'

First published: October 1, 2019, 5:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading