നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഓൺലൈനായി വാങ്ങിയത് പൂച്ചക്കുട്ടിയെ; കിട്ടിയത് കടുവക്കുട്ടിയെ; കേസിൽ അകപ്പെട്ട് ദമ്പതികൾ

  ഓൺലൈനായി വാങ്ങിയത് പൂച്ചക്കുട്ടിയെ; കിട്ടിയത് കടുവക്കുട്ടിയെ; കേസിൽ അകപ്പെട്ട് ദമ്പതികൾ

  കടുവ ഉൾപ്പെടെയുള്ള ജീവികളെ വളർത്തുന്നതിന് നിയമപരമായ വിലക്കുള്ളതിനാൽ സംഭവത്തിൽ ദമ്പതികൾ ഉൾപ്പെടെ ഒൻപത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
   ഓൺലൈനായി പൂച്ചയെ വാങ്ങിയ ഫ്രഞ്ച് ദമ്പതികൾക്ക് കിട്ടിയത് എട്ടിന്റെ  പണി. ഏറെ വിലപേശിയാണ് പൂച്ചയെ വാങ്ങിയതെങ്കിലും കിട്ടിയ കടുവ കുട്ടിയെ ആണെന്ന് ഏറെ വൈകിയാണ് ഈ ദമ്പതികൾ തിരിച്ചറിഞ്ഞത്.

   നോർമാണ്ടിയിലെ തുറമുഖ നഗരമായലെ ഹാവ്രെയിലെ ദമ്പതികളാണ് ഒരു ഓൺലൈൻ പരസ്യം കണ്ടതിനു പിന്നാലെ സാവന്ന വിഭാഗത്തിൽപ്പെട്ട പൂച്ചയെ വാങ്ങാൻ തീരുമാനിച്ചത്.

   സാവന്ന വിഭാഗത്തിൽപ്പെട്ട പൂച്ച


   ഇതേത്തുടർന്ന് 6,000 യൂറോ നൽകിയാണ് പൂച്ചയെ വീട്ടിൽ എത്തിച്ചത്. ഒരാഴ്ചയ്ക്കു ശേഷമാണ് തങ്ങൾ വളർത്തുന്നത് പൂച്ചയെ ആണോ കടുവയെ ആണോ എന്ന് ദമ്പതികൾക്ക് സംശയം തോന്നിത്തുടങ്ങിയത്. ഇതോടെ പരാതിയുമായി പൊലീസിനെ സമീപിച്ചു. പൊലീസ് നടത്തിയ പരിശോധനയിലാണ് ദമ്പതികളുടെ വീട്ടിലുള്ളത് ഇന്തോനേഷ്യയിലെ സുമാത്രൻ കടുവക്കുട്ടിയാണെന്ന് കണ്ടെത്തിയത്.

   കടുവ ഉൾപ്പെടെയുള്ള ജീവികളെ  വളർത്തുന്നതിന് നിയമപരമായ വിലക്കുള്ളതിനാൽ സംഭവത്തിൽ ദമ്പതികൾ ഉൾപ്പെടെ ഒൻപത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ ദമ്പതികൾ പൂച്ചയെ വാങ്ങാൻ ശ്രമിച്ച് പ്രശ്നത്തിൽപ്പെട്ടു പോയതാണെന്ന് വ്യക്തമായതോടെ അവരെ പിന്നീട് കേസിൽ നിന്നും ഒഴിവാക്കി.

   ഇന്തോനേഷ്യയിൽ നിന്നും  ഫ്രാൻസിലേക്ക് മൃഗങ്ങളെ കടത്തുന്ന സംഘം രണ്ട് വർഷമായി പ്രവർത്തിക്കുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
   Published by:Aneesh Anirudhan
   First published: