നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Wedding | ഇന്ത്യ കാണാന്‍ പാരീസില്‍ നിന്നെത്തി; ഗൈഡിനോട് പ്രണയം; ഒടുവില്‍ വിവാഹം

    Wedding | ഇന്ത്യ കാണാന്‍ പാരീസില്‍ നിന്നെത്തി; ഗൈഡിനോട് പ്രണയം; ഒടുവില്‍ വിവാഹം

    ബിഹറുകാരനായ രാകേഷിന്റെ ജീവിതത്തിലേക്കാണ് അങ്ങ് പാരീസില്‍ നിന്ന് മേരി ലോറി ഹെറല്‍ എത്തിയിരിക്കുന്നത്

    • Share this:
      പ്രണയം എന്നത് ആര്‍ക്കും ആരോടും എപ്പോള്‍ വേണമെങ്കിലും തോന്നാം. അതിന് പ്രായ, ദേശ വ്യത്യാസങ്ങളൊന്നും തന്നെയില്ല. പ്രണയത്തിന് അതിര്‍ വരമ്പുകളില്ലെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ് ബിഹാറില്‍. ബിഹറുകാരനായ രാകേഷിന്റെ ജീവിതത്തിലേക്കാണ് അങ്ങ് പാരീസില്‍ നിന്ന് മേരി ലോറി ഹെറല്‍ എത്തിയിരിക്കുന്നത്. ഇന്ത്യ ഒന്ന് കാണണമെന്ന ആഗ്രഹത്തോടെയായിരുന്നു ആറു വര്‍ഷം മുന്‍പുള്ള മേരിയുടെ ഇന്ത്യയിലേക്കുള്ള വരവിന്റെ ലക്ഷ്യം.

      എന്നാല്‍ ഗൈഡായ എത്തിയ രാകേഷുമായി പെട്ടെന്ന് തന്നെ അടുത്തു. ആറു വര്‍ഷത്തെ പ്രണയം അവസാനം സാഫല്യത്തില്‍ എത്തി. ജീവിതത്തില്‍ ഒന്നിച്ചിരിക്കുകയാണ് രാകേഷും മേരിയും.

      ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ വന്നപ്പോള്‍ അവളുടെ ടൂര്‍ ഗൈഡായിരുന്നു രാകേഷ്. ആ സമയം രാകേഷ് ഡല്‍ഹിലായിരുന്നു താമസം. അവര്‍ ഒരുമിച്ച് സ്ഥലങ്ങളെല്ലാം ചുറ്റിക്കണ്ടു. ഒടുവില്‍ മേരി തിരികെ പോകുമ്പോള്‍ അവളുടെ മനസ്സില്‍ രാകേഷിനോടുള്ള പ്രണയവുമുണ്ടായിരുന്നു. പിന്നീട്, ഫോണിലൂടെ ഇരുവരും തങ്ങളുടെ പ്രണയം തുറന്നു പറഞ്ഞു.

      Also Read-Fathers Medicine | മകന്റെ അപൂർവ ജനിതക രോഗത്തിന് മരുന്ന് കണ്ടെത്തി ഹൈസ്‌കൂൾ വിദ്യാഭ്യാസം മാത്രമുള്ള പിതാവ്

      പ്രണയിക്കാന്‍ അവര്‍ക്ക് അകലം ഒരു പ്രശ്‌നമല്ലായിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം മേരി രാകേഷിനെ പാരീസിലേക്ക് ക്ഷണിച്ചു. അവിടെ ഒരുമിച്ച് ബിസിനസ് ചെയ്യാന്‍ തീരുമാനിച്ചു. പിരിയാന്‍ ആവാത്തവിധം അടുത്തതോടെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ഇരുവീട്ടുകാരുടെയും സമ്മതം തേടിയ ശേഷം ഞായറാഴ്ച മേരിയും രാകേഷും ഹിന്ദു ആചാരപ്രകാരം വിവാഹിതരായി.

      Also Read-വിവാഹം ശ്മശാനത്തില്‍; അന്ധവിശ്വാസങ്ങള്‍ക്കെതിരെ ഒരു കുടുംബം

      ഹല്‍ദി മുതല്‍ മെഹന്ദി വരെയുള്ള എല്ലാ ഇന്ത്യന്‍ വിവാഹ ചടങ്ങുകളും അവിടെ നടന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ ഫ്രാന്‍സില്‍ നിന്ന് എത്തിയ മേരിയുടെ കുടുംബങ്ങളും എത്തിയിരുന്നു.
      Published by:Jayesh Krishnan
      First published:
      )}