ജീവിതത്തിന്റെ ഒരു പ്രധാന ഭാഗം ഭക്ഷണം കഴിച്ചും (Eating) ഇഷ്ടപ്പെട്ട പാനീയങ്ങൾ കുടിച്ചും (Drinking) ചെലവഴിക്കാൻ ആഗ്രഹിക്കാത്തവരായി ആരുണ്ട്?പലരെയും സംബന്ധിച്ചിടത്തോളം അതൊരു സ്വപ്നം തന്നെയായിരിക്കും. ഈ സ്വപ്നത്തെ യാഥാർഥ്യമാക്കി മാറ്റുകയാണ് ഫ്രാൻസിലെ (France) ഒരു സർവകലാശാല (University). ഫ്രഞ്ച്
സർവകലാശാലകളിൽ മുൻനിരയിൽ നിൽക്കുന്ന സയൻസ് പോ ലില്ലി (Science Po Lille) ഭക്ഷണപ്രിയർക്ക് വേണ്ടി പ്രത്യേക ബിരുദാനന്തര കോഴ്സുകൾ അവതരിപ്പിച്ചിരിക്കുകയാണ്.
ബിഎംവി (BMV) എന്നാണ് കോഴ്സിന്റെ പേര്. ഭക്ഷണ പാനീയങ്ങള്‍, ജീവിതശൈലി എന്നിവയുമായി ബന്ധപ്പെട്ട വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ കോഴ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്യാസ്ട്രോ-ഡിപ്ലോമസി, ഫുഡ് ടെക്നോളജി, പാചക മേഖലയിലെ ലൈംഗിക വിവേചനത്തിനെതിരെയുള്ള പോരാട്ടം എന്നിവയും കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.
ഗാസ്ട്രോ-ഡിപ്ലോമസി എന്ന പദത്തിന്റെ ഉപജ്ഞാതാവ് പോള്‍ റോക്കോവര് ആണ്. ആമാശയങ്ങളെ തൃപ്തിപ്പെടുത്തിക്കൊണ്ട് വ്യക്തികളുടെ ഹൃദയങ്ങളിലേക്കും മനസ്സുകളിലേക്കും കയറിപ്പറ്റുക എന്നതാണ് ഗാസ്ട്രോ ഡിപ്ലോമസി എന്ന വാക്കിലൂടെ ഉദ്ദേശിക്കുന്നത്. 'ടെറസ്ട്രിയൽ ഫുഡ്സ്' എന്ന വിഷയത്തെക്കുറിച്ചുള്ള സ്പീക്കര്‍ ബെനോയിറ്റ് ലെംഗെയ്ന്റെ പരിശീലന പാഠങ്ങളോടെയാണ് പ്രോഗ്രാം ആരംഭിച്ചതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കോഴ്സിന്റെ ഭാഗമായി ജീവിതശൈലി, മാംസത്തിന് ബദലായുള്ള സസ്യങ്ങള്‍, കൃഷിയുടെ ചരിത്രം, മറ്റ് വിവിധ വിഷയങ്ങള്‍ എന്നിവയെക്കുറിച്ച് ഉപന്യാസങ്ങള്‍ എഴുതാൻ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നുമുണ്ട്. ഭക്ഷണ, പാനീയങ്ങളെക്കുറിച്ചുള്ള യോഗങ്ങളിലും അവര്‍ പങ്കെടുത്തു.
ടിവി ജേര്‍ണലിസ്റ്റുകള്‍, ഫുഡ് റിവ്യൂവേഴ്സ്, ഭക്ഷണ വിതരണ സ്ഥാപനങ്ങളുടെ മേധാവികൾ എന്നിവരുടെ പ്രവര്‍ത്തനങ്ങൾ വിദ്യാര്‍ത്ഥികള്‍ നിര്‍വ്വഹിച്ചു എന്നതാണ് അതിലും കൗതുകകരമായ കാര്യം. മാസ്റ്റേഴ്സ് കോഴ്സിന്റെ ആദ്യ ദിനങ്ങൾ ആദ്യത്തെ ബാച്ചിലെ 15 വിദ്യാര്‍ത്ഥികള്‍ ഒരുപാട് ആസ്വദിച്ചുവെന്ന് ബെനോയിറ്റ് പറഞ്ഞു. വിദ്യാര്‍ത്ഥികളെ അവരുടെ തൊഴിലിലൂടെ ലോകത്തെ രക്ഷിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് കോഴ്സ് എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
Also read-
Healthy Diet During Pregnancy | ഗർഭാവസ്ഥയുടെ തുടക്കം മുതൽ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത് പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനംഇത് വിദ്യാര്‍ത്ഥികളെ തങ്ങളുടെ പൊതു താല്‍പ്പര്യത്തിന് ചുറ്റും ഒന്നിപ്പിക്കുന്ന ഒരു മാസ്റ്റേഴ്സ് പ്രോഗ്രാമാണെന്ന് ലെ മോണ്ടെ പത്രവുമായുള്ള ഒരു ചര്‍ച്ചയ്ക്കിടെ പ്രോഗ്രാം അംബാസഡര്‍ ക്ലെമന്‍സ് റികാര്ട്ട് അവകാശപ്പെട്ടു. ഗ്യാസ്ട്രോണമിയുടെയും ഭക്ഷണത്തിന്റെയും ലോകമാണ് അതിന്റെ കേന്ദ്രം. കാലാവസ്ഥയുമായി ബന്ധപ്പെട്ട് വലിയ അടിയന്തരാവസ്ഥ നിലനിൽക്കുമ്പോൾ ആഗോളതലത്തില്‍ മനുഷ്യർ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് ഭക്ഷണവുമായി ബന്ധപ്പെട്ടതാണെന്നും ക്ലെമന്‍സ് ഓര്‍മ്മിപ്പിച്ചു.
Also read-
Vitamin D Supplements അമിതമായി കഴിക്കരുത്; അതുമൂലമുണ്ടാകുന്ന അഞ്ച് പാർശ്വഫലങ്ങൾ അറിയാംസയന്സ് പോ ലില്ലി ഒരു അന്താരാഷ്ട്ര ഇന്‍സ്റ്റിറ്റ്യൂട്ടാണ്. ഫ്രാന്‍സിലും യൂറോപ്പിലും ലോകമെമ്പാടുമുള്ള സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക ശക്തികളില്‍ സ്വാധീനം ചെലുത്താൻ കഴിയുന്ന വ്യക്തിത്വങ്ങളെ സൃഷ്ടിക്കുകയാണ് സർവകലാശാലയുടെ ലക്ഷ്യം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.