നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Food Safety | പക്കാവടയുടെ പായ്ക്കറ്റിൽ വറുത്ത പല്ലി; കടയ്‌ക്കെതിരെ പരാതി നൽകി ഉപഭോക്താവ്

    Food Safety | പക്കാവടയുടെ പായ്ക്കറ്റിൽ വറുത്ത പല്ലി; കടയ്‌ക്കെതിരെ പരാതി നൽകി ഉപഭോക്താവ്

    വീട്ടിലെത്തി പായ്ക്കറ്റ് പൊട്ടിച്ചു നോക്കിയപ്പോഴാണ് നെഞ്ച് തകര്‍ക്കുന്ന കാഴ്ച കണ്ടത്

    • Share this:
      വിശന്നിരിക്കുമ്പോള്‍, പെട്ടന്ന് ബാഗില്‍ തപ്പി നോക്കുമ്പോള്‍ ഒരു പാക്കറ്റ് വറുത്ത ഉപ്പേരിയോ മറ്റ് സ്നാക്സോ (Snacks) കിട്ടുന്നത് എല്ലാവര്‍ക്കും സന്തോഷം ഉള്ള കാര്യമാണ്. എന്നാല്‍ അങ്ങനെ കിട്ടുന്ന പാക്കറ്റ് ആസ്വദിച്ച് കഴിക്കുന്നതിനിടയില്‍ പല്ലിയുടേതും (Lizard) മറ്റും അവശിഷ്ടം കിട്ടുന്നത് ആര്‍ക്കായാലും ഒരു ഞെട്ടല്‍ തന്നെ ആയിരിക്കും. അത്തരമൊരു ചിന്ത തന്നെ പലര്‍ക്കും വളരെയധികം അറപ്പുളവാക്കുന്നതാണ്. തമിഴ്‌നാട് സ്വദേശിയായ ഒരു ഉപഭോക്താവിനാണ്‌ ഇത്തരമൊരു സംഭവം  അനുഭവിക്കേണ്ടി വന്നിരിക്കുകയാണ്. പക്കാവടയുടെ പാക്കറ്റില്‍ നിന്നാണ് ഇയാള്‍ക്ക് പല്ലിയെ കിട്ടിയത്.

      ഇന്ത്യന്‍ എക്സ്പ്രസില്‍ വന്ന ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, തിരുനല്‍വേലി ജില്ലയിലെ പാളയംകോട്ടൈ പട്ടണത്തിലാണ് ഈ അനിഷ്ട സംഭവം ഉണ്ടായത്. അവിടെയുള്ള ഒരു മധുര പലഹാര, ലഘുഭക്ഷണ കടയില്‍ നിന്ന് വാങ്ങിയ പക്കാവട പാക്കറ്റില്‍ നിന്നാണ് ഈ ഉപഭോക്താവിന് ചത്ത നിലയിലുള്ള പല്ലിയെ കിട്ടിയത്. മഹാരാജ നഗര്‍ സ്വദേശിയായ ഇയാള്‍ ഒക്ടോബര്‍ 23 നാണ് കടയില്‍ നിന്ന് പക്കാവട വാങ്ങിയത്. വീട്ടിലെത്തി പായ്ക്കറ്റ് പൊട്ടിച്ചു നോക്കിയപ്പോഴാണ് നെഞ്ച് തകര്‍ക്കുന്ന കാഴ്ച കണ്ടത്!

      ഈ സംഭവത്തെ നിസ്സാരമായി തള്ളിക്കളയാന്‍ അദ്ദേഹം തയ്യാറായില്ല. വൈകാതെ അദ്ദേഹം ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യക്ക് (എഫ്എസ്എസ്എഐ) വാട്ട്സാപ്പ് വഴി പരാതി നല്‍കി. അവര്‍ തിരുനെല്‍വേലിയിലുള്ള അധികൃതരോട് പാക്കറ്റ് വാങ്ങി പരിശോധന ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും ന്യൂസ്18 കര്‍ണ്ണാടക റിപ്പോര്‍ട്ട് ചെയ്യുന്നു.

      തുടര്‍ന്ന് എഫ്എസ്എസ്എഐയില്‍ നിന്നുള്ള ഉദ്യേഗസ്ഥരുടെ സംഘം പ്രസ്തുത കടയില്‍ എത്തി പരിശോധന നടത്തി. അവര്‍ക്ക് പലതരത്തിലുള്ള നിയമ ലംഘനങ്ങളാണ് കടയില്‍ കണ്ടെത്താന്‍ സാധിച്ചത്. അവയില്‍ മധുര പലഹാരങ്ങളും മറ്റ് ഭക്ഷണസാധനങ്ങളും വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിക്കുന്നതടക്കുമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുന്നു. തുടര്‍ന്ന് അവര്‍ തങ്ങള്‍ കണ്ടെത്തിയ മോശം ഭക്ഷണ സാധനങ്ങള്‍ നശിപ്പിച്ചു കളയുകയും ചെയ്തു. എന്നാല്‍ പല്ലിയെ കണ്ടെത്തിയ പക്കാവടയുടെ ബാച്ചിലുള്ള മറ്റ് പക്കാവട പാക്കറ്റുകള്‍ കണ്ടെത്താന്‍ അവര്‍ക്ക് സാധിച്ചില്ല എന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉദ്യോഗസ്ഥര്‍ കടയില്‍ നിന്ന് ലഭിച്ച മറ്റ് ലഘുഭക്ഷണ സാമ്പിളുകള്‍ പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചു.

      ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിയുക്ത ഉദ്യോഗസ്ഥനായ ശശി ദീപ, കട സന്ദര്‍ശിച്ചപ്പോള്‍ മറ്റ് നിരവധി നിയമലംഘനങ്ങളും കണ്ടെത്തുകയുണ്ടായി. ''പാക്കറ്റ് തുറക്കുന്നതിന് മുമ്പ് പരാതി സമര്‍പ്പിക്കുകയും വാങ്ങിയ തീയതി, കടയുടെ പേര്, മറ്റ് വിശദാംശങ്ങള്‍ എന്നിവ അതില്‍ വ്യക്തമായി നല്‍കുകയും ചെയ്തിരുന്നെങ്കില്‍ അത് മുന്‍നിര്‍ത്തിയുള്ള നിയമനടപടികള്‍ ഞങ്ങള്‍ക്ക് സ്വീകരിക്കാമായിരുന്നു.', ശശി ദീപ പ്രതികരിച്ചു. അതേസമയം, ''പാക്കറ്റ് ഇതിനകം തുറന്നു കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതിന്റെ പരിശോധനയില്‍ കണ്ടെത്തുന്നതെന്തും ഞങ്ങള്‍ തെളിവായി സ്വീകരിക്കും. എന്നാല്‍ പരാതിക്കാരന്‍ ഉല്‍പ്പന്നം ഹാജരാക്കിയിരുന്നില്ല. അതിനാല്‍, കടയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ നിയമലംഘനങ്ങള്‍ക്ക് അനുസൃതമായ നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്' അദ്ദേഹം വ്യക്തമാക്കി.
      Published by:Jayashankar AV
      First published:
      )}