HOME » NEWS » Buzz » FRIEND RATUL KUMAR KV DO YOU WANT BIRTHDAY WISH NOW JAYASURYA WITH VIRAL VIDEO POST

കൂട്ടുകാരാ രതുല്‍ കുമാര്‍ കെ.വി., ഇപ്പൊ തന്നെ വേണോ മച്ചാനെ ബര്‍ത്ത്‌ഡേ വിഷ്? വീഡിയോ പോസ്റ്റുമായി ജയസൂര്യ

ദുരിതങ്ങളുടെ പെരുമഴ പെയ്ത്തിനിടെ 'ചങ്ക് ബ്രോ'യെ കൊണ്ട് പിറന്നാള്‍ ആശംസ പറയിക്കാന്‍ ശ്രമിച്ചാല്‍... വീഡിയോ പോസ്റ്റുമായി ജയസൂര്യ

News18 Malayalam | news18-malayalam
Updated: May 16, 2021, 10:29 PM IST
കൂട്ടുകാരാ രതുല്‍ കുമാര്‍ കെ.വി., ഇപ്പൊ തന്നെ വേണോ മച്ചാനെ ബര്‍ത്ത്‌ഡേ വിഷ്? വീഡിയോ പോസ്റ്റുമായി ജയസൂര്യ
ജയസൂര്യ പങ്കുവെച്ച വിഡിയോയില്‍ നിന്ന്
  • Share this:
കൊറോണയ്ക്കും പെരുമഴയ്ക്കും ഇടയില്‍ കൂട്ടുകാരനെകൊണ്ട് പിറന്നാള്‍ ആശംസ പറയിച്ചാല്‍ ഇങ്ങനെയിരിക്കും. മിമിക്രി ആര്‍ട്ടിസ്റ്റും സ്‌ക്രിപ്റ്റ് റൈറ്ററുമായ അഖില്‍ കവലയൂരിന്റെ വിഡിയോയാണ് വൈറലായിരിക്കുന്നത്. തന്റെ സുഹൃത്തായ രതുല്‍ കുമാറിന് പിറന്നാള്‍ ആശംസ നേരുന്ന വിഡിയോയാണ് അഖില്‍ പങ്കുവെച്ചത്.

ഇപ്പോഴിത നടന്‍ ജയസൂര്യയും സമൂഹമാധ്യമത്തില്‍ അഖില്‍ കവലയൂരിന്റെ വിഡിയോ പങ്കുവെച്ചിരിക്കുകയാണ്. സുഹൃത്തായ രതുല്‍ കുമാറിന് പിറന്നാള്‍ ആശംസിക്കുന്നതാണ് വിഡിയോയില്‍. 'കൊറോണയും അതിന്റെ മണ്ടേല്‍ കൂടെ ടൗട്ടേ ചുഴലിക്കാറ്റും മഴയും വെള്ളപ്പൊക്കവും പ്രകൃതിദുരന്തവും കറന്റും ഇല്ലാതെ ബാറ്ററി ചാര്‍ജും തീര്‍ന്ന് വീട്ടില്‍ ലോകഡൗണ്‍ ആയിട്ടിരിക്കുന്ന എന്നെക്കൊണ്ട്് ഈ ബര്‍ത്ത്‌ഡേ വിഷ് ചെയ്യിപ്പിക്കുന്ന രതുല്‍ കുമാര്‍ കെ വിക്ക് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍'എന്നാണ് അഖില്‍ വിഡിയോയില്‍ പറയുന്നത്.



ജയസൂര്യ പങ്കുവെച്ച വിഡിയോ ഇതുവരെ 8.1കെ ലൈക്കും 85കെ ഷെയറും ലഭിച്ചു കഴിഞ്ഞു. അതേസമയം ജയസൂര്യയുടെ അടുത്ത ചിത്രമായ 'ഈശോ' എന്ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ മമ്മൂട്ടി റിലീസ് ചെയ്തിരുന്നു. നദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയസൂര്യ, ജാഫര്‍ ഇടുക്കി, നമിത പ്രമോദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളയെത്തുന്നത്.

അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ഛായാഗ്രഹണം റോബി വര്‍ഗീസ്സ് രാജ് നിര്‍വ്വഹിക്കുന്നു. സുനീഷ് വരനാട് കഥ തിരക്കഥയും സംഭാഷണവുമെഴുതുന്നു.

അമര്‍, അക്ബര്‍, അന്തോണി എന്ന ചിത്രത്തിനു ശേഷമുള്ള നാദിര്‍ഷ, ജയസൂര്യ, നമിത പ്രമോദ് കൂട്ടുകെട്ടാണ് ഈ ചിത്രം. നടനും, ഗായകനും, മിമിക്രി താരവുമായി പ്രേക്ഷകര്‍ക്കൊപ്പം പതിറ്റാണ്ടുകള്‍ യാത്ര ചെയ്ത നാദിര്‍ഷ അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ചലച്ചിത്ര സംവിധായകനാവുന്നത്. ആദ്യ ചിത്രം 'അമര്‍, അക്ബര്‍, അന്തോണിയില്‍' പൃഥ്വിരാജ്, ഇന്ദ്രജിത്, ജയസൂര്യ എന്നിവര്‍ നായകന്മാരായി. ചെറിയ മുതല്‍മുടക്കില്‍ പൂര്‍ത്തിയാക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ 50 കോടി നേടി വിജയക്കൊടി പാറിച്ചു. ഈ സിനിമയുടെ അഞ്ചാം വര്‍ഷത്തിലാണ് ആ കൂട്ടുകെട്ടില്‍ നിന്നും നാദിര്‍ഷ പുതിയ സിനിമയുമായി വരുന്നത്.
Published by: Jayesh Krishnan
First published: May 16, 2021, 10:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories