വിവാഹവുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ഇത്തരത്തില്‍ വിവാഹചടങ്ങിനിടെ നടന്ന ഒരു സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലാകുകയാണ്. വിവാഹദിനത്തില്‍ വരനെ അണിയിച്ചിരിക്കുന്ന നോട്ടുമാലയില്‍ നിന്ന് പണം കവരുന്ന സുഹൃത്തിനെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്.
സംഭവം എവിടെയാണ് നടന്നത് എന്ന് വ്യക്തമല്ല. വരന് ചുറ്റും ആളുകള്‍ ഇരിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. ബന്ധുക്കള്‍ പറയുന്നത് ശ്രദ്ധയോടെ കേട്ടിരിക്കുകയാണ് വരന്. ഈ സമയത്ത് തൊട്ടരികില്‍ ഇരിക്കുന്ന കൂട്ടുകാരനാണ് വരന് ലഭിച്ച നോട്ടുമാലയില്‍ നിന്ന് ചില നോട്ടുകള്‍ കവര്‍ന്നത്.
വരന് തിരിയുന്ന സമയത്ത് നോട്ടുകള്‍ എടുക്കുന്നത് കൂട്ടുകാരന് നിര്‍ത്തുന്നതും വീഡിയോയില്‍ വ്യക്തമാണ്. വീണ്ടും ബന്ധുക്കള്‍ പറയുന്നത് കേള്‍ക്കുന്നതില്‍ വരന് മുഴുകുന്ന സമയത്ത് കൂട്ടുകാരന് വീണ്ടും നോട്ടുകള്‍ എടുത്ത് പോക്കറ്റില്‍ ഇടുകയും ചെയ്യുന്നു.
വിവാഹസമ്മാനമായി ഓരോ ലിറ്റർ പെട്രോളും ഡീസലും; ഹാപ്പിയായി നവദമ്പതികൾ
വിലപിടിപ്പുള്ള സമ്മാനങ്ങളാണ് നവദമ്പതികള്‍ക്ക് ലഭിക്കാറുള്ളത്. ഇലക്ട്രോണിക് ഉപകരണങ്ങൾ മുതൽ സ്വര്‍ണം വരെ സമ്മാനമായി ലഭിക്കാറുണ്ട്. തമിഴ്നാട്ടിലെ ഒരു നവദമ്പതികള്‍ക്ക് ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു സമ്മാനമാണ് ലഭിച്ചത്. ഇന്ത്യയില്‍ തന്നെ വളരെ അധികം വിലകൂടിയ വസ്തുവായിരുന്നു അത്.
പ്രതിദിനം ഇന്ധന വില വര്‍ധിച്ചുകൊണ്ടിരിക്കെ വിവാഹ ചടങ്ങിനെത്തിയവര്‍ നവദമ്പതികള്‍ക്ക് സമ്മാനമായി നൽകിയത് പെട്രോളും ഡീസലുമായിരുന്നു. തമിഴ്നാട്ടിലെ ചെങ്കല്‍പേട്ടിലെ ചെയ്യൂരിലാണ് വ്യത്യസ്തമായ സമ്മാനം ദമ്പതികള്‍ക്ക് ലഭിച്ചത്.
ഗിരീഷ് കുമാര്‍-കീര്‍ത്തന എന്നിവരുടെ വിവാഹത്തിന് എത്തിയ സുഹൃത്തുക്കളും ബന്ധുക്കളും കൂടിയാണ് ഈ വ്യത്യസ്ത സമ്മാനം നല്‍കിയത്. ഒരോ ലിറ്റര്‍ പെട്രോളും ഡീസലുമാണ് ഇവര്‍ക്ക് നല്‍കിയത്.
എന്തായാലും സമ്മാനം സന്തോഷത്തോടെയാണ് നവദമ്പതികള്‍ സ്വീകരിച്ചത്. തമിഴ്നാട്ടില്‍ ഇത്തരത്തില്‍ സമ്മാനം ലഭിക്കുന്നത് ഇത് ആദ്യമായിട്ടല്ല. നവദമ്പതികള്‍ക്ക് ഗ്യാസ് സിലിണ്ടര്‍, ഒരു ക്യാന്‍ പെട്രോള്‍, ഉള്ളി കൊണ്ടുള്ള മാല എന്നിവയെല്ലാം തന്നെ മുന്‍പ് സമ്മാനമായി ലഭിച്ച വാർത്തകൾ പുറത്ത് വന്നിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.