നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'ഒഴിവു ദിവസത്തെ മീന്‍പിടിത്തം': മൂവര്‍ സംഘത്തിന് ലഭിച്ചത് ലക്ഷങ്ങളുടെ സൗഭാഗ്യം

  'ഒഴിവു ദിവസത്തെ മീന്‍പിടിത്തം': മൂവര്‍ സംഘത്തിന് ലഭിച്ചത് ലക്ഷങ്ങളുടെ സൗഭാഗ്യം

  328 കിലോ ഭാരം വരുന്ന ബ്ലൂഫിന്‍ ട്യൂണ എന്ന മത്സ്യത്തെയാണ് മൂവര്‍ സംഘം പിടികൂടിയത്

  വലയിൽ കുടുങ്ങിയ മീൻ

  വലയിൽ കുടുങ്ങിയ മീൻ

  • Share this:
   സമുദ്രത്തിൽ ജീവിക്കുന്ന പല ജീവികളെ കുറിച്ചും മനുഷ്യർ ഇപ്പോഴും അജ്ഞരാണ്. പലതിനെയും കുറിച്ച് പഠനങ്ങള്‍ നടക്കുമ്പോള്‍ മറ്റ് പലതും വംശനാശത്തിന്റെ വക്കിലോ, വംശനാശം അടയുകയോ ചെയ്തവയാണ്. അത്തരം പല ജീവികളുടെയും ചിത്രങ്ങളും ദൃശ്യങ്ങളുമെല്ലാം പല തവണ വൈറലാകുകയും നമ്മെ അതിശയിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

   അത്തരത്തില്‍ അമ്പരപ്പിക്കുന്ന ഒരു കഥയുമായാണ് ഇംഗ്ലണ്ടിലെ സുഹൃത്തുക്കളായ മൂന്ന് യുവാക്കള്‍ രംഗത്ത് എത്തിയിരിക്കുന്നത്. ആദ്യം കേള്‍ക്കുമ്പോള്‍, മീന്‍ പിടിക്കാന്‍ പോയി നിധിയുമായി വന്ന മുക്കുവരുടെ കഥ പോലെ അവിശ്വസനീയമായി തോന്നുമെങ്കിലും ഇത് ശരിക്കും നടന്ന സംഭവമാണ്.

   സുഹൃത്തുക്കള്‍ മൂവരും ചേര്‍ന്ന് കടലില്‍ മീന്‍ പിടിക്കാന്‍ പോയതായിരുന്നു. എന്നാല്‍ തങ്ങളെ ലക്ഷപ്രഭുക്കളാക്കാന്‍ കഴിയും ആ മീന്‍ പിടുത്തത്തിന് എന്ന് അവര്‍ അറിഞ്ഞിരുന്നില്ല. 328 കിലോ ഭാരം വരുന്ന ബ്ലൂഫിന്‍ ട്യൂണ എന്ന മത്സ്യത്തെയാണ് മൂവര്‍ സംഘം പിടികൂടിയത്. 5,16,000 രൂപക്കാണ് മീനിന്റെ ഒരു ഭാഗം ഇറച്ചി വിറ്റു പോയത്.



   കയ്ല്‍ കാവിലാ, ഗാരത്ത് വലാറിനോ, സീന്‍ ദെസ്യൂസ എന്ന മൂന്ന് സുഹൃത്തുക്കള്‍ക്കാണ് ഈ ഭാഗ്യം ലഭിച്ചിരിക്കുന്നത്. ജൂലൈ 9 നാണ് അവര്‍ മീന്‍ പിടിക്കാനായി കടലില്‍ പോകാന്‍ പദ്ധതിയിട്ടത്. 15 അടി നീളമുള്ള ബോട്ടിലാണ് മൂവരും ചേര്‍ന്ന് മീന്‍ പിടിക്കാന്‍ കടലില്‍ പോയത്. എന്നാല്‍ തങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവന്ന ആ മത്സ്യം ബോട്ടില്‍ കൊള്ളാവുന്നതിലും വലുതായിരുന്നു.

   ഇവര്‍ മൂന്നു പേരും വര്‍ഷങ്ങളായി സ്ഥിരമായി മീന്‍ പിടിക്കാന്‍ കടലില്‍ പോകുന്നവരും, മീന്‍ പിടിത്തം ആസ്വദിക്കുന്നവരുമാണ്. എന്നാല്‍ ഇത്തവണ ലഭിച്ച മീനിന് ബ്രിട്ടനിലെ ഏറ്റവും ഭാരം കൂടിയ (317 കിലോ) മനുഷ്യനിലും അധികം ഭാരമുള്ള മീനിനെയാണ് ലഭിച്ചത്.

   അവര്‍ ഈ മീനിനെ ബോട്ടിലേക്ക് കയറ്റാന്‍ ശ്രമിച്ചപ്പോള്‍ അവരില്‍ രണ്ട് പേര്‍ മറിഞ്ഞ് കടലില്‍ വീണു. തുടര്‍ന്ന് എങ്ങനെയൊക്കയോ അവര്‍ സ്ഥിരത കൈവരിക്കുകയും, മത്സ്യം ബോട്ടിനകത്ത് കൊള്ളില്ല എന്ന് മനസ്ലിലാക്കി, അതിനെ വലയിലാക്കി വലിച്ചു കൊണ്ട് കരയിലെത്തുകയുമാണ് ചെയ്തത്. അത് വളരെ ശ്രമകരവും അപകടകരവുമായ പ്രവര്‍ത്തിയായിരുന്നു.

   അങ്ങനെ കരയിലെത്തിച്ച മീനിനെ അവര്‍ മൂന്നായി പകുത്തു. അതിന്റെ കുറേ ഭാഗം, ചന്തയില്‍ വിറ്റതിന് ശേഷം, ബാക്കി വന്നത്, തങ്ങളുടെ കുടുംബത്തോടൊപ്പം ആസ്വദിക്കാനായി കൊണ്ടു പോകുകയും ചെയ്തു. അവരില്‍ ഒരാള്‍ പറയുന്നത്, തന്റെ പങ്ക് മാത്രം വിറ്റതില്‍ നിന്ന് തനിക്ക് ലഭിച്ചത് 5,16,000 രൂപയാണെന്നാണ്. അതേസമയം, താന്‍ ഇത് ജപ്പാനിലായിരുന്നു വിറ്റത് എങ്കില്‍ ഇപ്പോള്‍ ലഭിച്ചതിലും പത്തോ പതിനഞ്ചോ മടങ്ങ് അധികം തുക ലഭിക്കുമായിരുന്നു എന്നാണ്.

   നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്, ഇതാണ് ലോകത്തിലെ ഏറ്റവും വിലക്കൂടിയ മത്സ്യം, എന്നാണങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഏറ്റവും വിലക്കൂടിയ മത്സ്യം എന്ന റെക്കോഡ് ജപ്പാനിലെ 'ട്യൂണ കിങ്' എന്നറിയപ്പെടുന്ന, കിയോഷി കിമോറ എന്നയാള്‍ 2019ല്‍ പിടിച്ച 278 കിലോ ഭാരം വരുന്ന ബ്ലൂഫിന്‍ ട്യൂണയാണ്. അന്നത് വിറ്റു പോയത് 25 കോടി 28 ലക്ഷം രൂപയ്ക്കാണ്!
   Published by:user_57
   First published:
   )}