മാരകമായ കൊറോണ വൈറസില്‍ നിന്ന് രക്ഷപ്പെടാന്‍ നമ്മുക്ക് മുന്നില്‍ ഇപ്പോഴുള്ള വഴി കോവിഡ് 19 പ്രതിരോധ കുത്തിവയ്പ്പുകള്‍ സ്വീകരിക്കുക എന്നത് മാത്രമാണ്. ഈ വസ്തുത ഇന്ത്യ നന്നായി മനസ്സിലാക്കുന്നുമുണ്ട്. രാജ്യത്തെ കോവിഡ് -19 വാക്സിനേഷന് ഡ്രൈവുകള്‍ എല്ലാ ദിവസവും പുതിയ റെക്കോര്‍ഡുകള്‍ തകര്‍ത്ത് പ്രചോദനകരമായി മുമ്പോട്ട് പോവുകയാണ്. പക്ഷെ, വാക്സിന് എടുക്കുന്നതില്‍ ഇപ്പോഴും ആശങ്കയുള്ള ആളുകളുണ്ട്. എന്നാല്‍, ആ ആശങ്കകളൊക്കെ മാറ്റി നിര്‍ത്തി ആരോഗ്യം സംരക്ഷിക്കാന്‍ ഈ വൈറല്‍ വീഡിയോയില്‍ കാണുന്നതുപോലെയുള്ള സുഹൃത്തുക്കളുണ്ടായാലും മതി.
സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന 1.2 മിനിറ്റ് ദൃശ്യത്തില്‍ വാക്സിന് എടുക്കാന്‍ വിമുഖത കാണിക്കുന്ന ഒരാളെ, ഒരു കൂട്ടം ആളുകള്‍ പിന്തുടരുന്നതാണ് കാണിക്കുന്നത്. തുടക്കത്തില്‍ അയാളോട് അവര്‍ സംസാരിക്കാനും കുത്തിവയ്പ്പ് എടുക്കുന്നത് സംബന്ധിച്ച് പ്രോത്സാഹിപ്പിക്കാനും ശ്രമിച്ചു.
അതൊന്നും അയാളില്‍ ഒരു സ്വാധീനവും സൃഷ്ടിക്കുന്നില്ല. അയാള്‍ മെഡിക്കല്‍ സ്റ്റാഫിനെ ഒഴിവാക്കി അവിടെ നിന്ന് മാറാന്‍ ശ്രമിക്കുമ്പോള്‍, സുഹൃദ് സംഘം അയാളെ വലിച്ചോണ്ട് വാക്സിന് സെന്ററിന് ഉള്ളിലേക്ക് കൊണ്ടുപോകുന്നതും ഒടുവില്‍ കൂട്ടിപിടിച്ച് കിടത്തി, നഴ്സിനെകൊണ്ട് കുത്തിവയ്പ്പ് എടുപ്പിക്കുന്നതും അതിന് ശേഷം വിജയാഹ്ലാദത്തില്‍ ബഹളം വയ്ക്കുന്നതും വീഡിയോയില്‍ കാണാം.
മധ്യപ്രദേശിലെ ബുന്ദേല്‍ഖണ്ഡ് പ്രദേശത്തുനിന്നുള്ള ദൃശ്യം, @anilscrib എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ഓണ്‍ലൈനില്‍ പങ്കിട്ടത്. സെപ്റ്റംബര്‍ 21 ന് ഓണ്‍ലൈനില്‍ പങ്കിട്ടതിനു ശേഷം, മൈക്രോബ്ലോഗിംഗ് സൈറ്റില്‍ ഇതുവരെ 3500ലധികം വ്യൂകള്‍ വീഡിയോയ്ക്ക് ലഭിച്ചു. രസകരമായ ഒട്ടേറെ കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു. 'ഇതിനെയാണ് സൗഹൃദം എന്ന് പറയുന്നത്. ഇത് അപൂര്‍വ്വമാണ്.', 'സുഹൃത്തുക്കള്‍ അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കും', 'നല്ല സുഹൃത്തുക്കളുടെ നല്ല സ്നേഹം' തുടങ്ങിയ പോസ്റ്റീവായ പ്രതികരണങ്ങളാണ് കൂടുതലും എത്തിയത്. എന്നാല്‍ ചിലര്‍ ഇതിലെ അപകട സാധ്യതയും ചൂണ്ടികാട്ടി. 'കുത്തിവയ്പ്പ് സമയത്ത് സൂചി ഒടിയുകയോ മനുഷ്യന് തളര്‍ന്നുപോവുന്ന അപകടകരമായ സംഭവങ്ങളോ ഉണ്ടായേക്കാം. വാക്സിനേഷന് എടുക്കുന്നത് തമാശയല്ല, അശ്രദ്ധമായ ജോലിയായിരുന്നു അത്' എന്നായിരുന്നു ഒരു ഉപയോക്താവ് കുറിച്ചത്.
ഇത്തരത്തിലുള്ള വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെടുന്നത് ഇതാദ്യമല്ല. ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ കോവിഡ് -19 വാക്സിന് ഒഴിവാക്കാന്‍ പ്രായമായ ഒരു സ്ത്രീ ഡ്രമ്മുകള്‍ക്ക് പിന്നില്‍ ഒളിച്ചിരിക്കുന്നതിന്റെ വീഡിയോ നേരത്തെ എല്ലാവരുടെയും ശ്രദ്ധ നേടിയിരുന്നു. ഹാര് ദേവി എന്ന ആ സ്ത്രീ ആദ്യം വാതിലിന് പിന്നില്‍ ഒളിച്ചു, തുടര്‍ന്ന് വാക്സിനുകളെക്കുറിച്ച് അവബോധം ഉണ്ടാക്കാന്‍ വന്ന ആരോഗ്യവകുപ്പ് സംഘത്തെ ഒഴിവാക്കാന്‍ ഒരു വലിയ ഡ്രമ്മിന് പിന്നില്‍ ഓടി ഒളിച്ചു.
വാക്സിന് കുത്തിവയ്പ്പ് നിരക്ക് കുറഞ്ഞതില്‍ ലോകാരോഗ്യസംഘടനയും ആരോഗ്യ രംഗത്തെ വിദഗ്ദ്ധരും ആശങ്ക പ്രകടപ്പിച്ചതിനെ തുടര്‍ന്ന്, ഇന്ത്യയുടെ വാക്സിന് കുത്തിവയ്പ്പ് നിരക്ക് ഓഗസ്റ്റ് മാസം മുതല്‍ വര്‍ദ്ധിപ്പിച്ചിരുന്നു. കോവിന്‍ ഡാഷ്ബോര്‍ഡ് അനുസരിച്ച് ഇന്ത്യ ഇതുവരെ രാജ്യത്ത് 80 കോടിയിലധികം വാക്സിന് ഡോസുകള്‍ നല്‍കിയിട്ടുണ്ട്. വാക്സിന് കുത്തിവയ്പ്പ് നിരക്ക് കുറഞ്ഞ തോതില്‍ നിന്ന് പെട്ടെന്നുള്ള ഈ കുതിപ്പ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനകരമാണ്. മൂന്നാം തരംഗം കണക്കിലെടുക്കുമ്പോള്‍, ഈ കാര്യങ്ങള്‍ ഇപ്പോള്‍ പ്രതീക്ഷ നല്‍കുന്നതാണ്.
Published by:Karthika M
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.