കറിക്ക് മാത്രമല്ല ജീവിതത്തിനു തന്നെ മാധുര്യം കൂടാനുള്ള വസ്തുവായി മാറി നമ്മുടെ അടുക്കളകളിലെ സവാള. ഒറീസയിലെ അനുഗുൽ എന്ന സ്ഥലത്തു നടന്ന വിവാഹ വേളയിലാണ് ഇക്കാര്യം പലർക്കും ബോധ്യമായതെന്ന് മാത്രം. പലയിടത്തും കിലോക്ക് 200 രൂപ കടന്ന സവാള ഇവിടെ നവവരനും വധുവിനും വിവാഹ സമ്മാനമായി കൊടുക്കുകയാണ് ഇവരുടെ ഒരു പറ്റം സുഹൃത്തുക്കൾ.
വളരെ ഭംഗിയായി പൊതിഞ്ഞ പാക്കിൽ, ഗിഫ്റ് റിബൺ കെട്ടിയാണ് ഇവർ വരനും വധുവിനുമായി ഒരുകെട്ട് സവാള സമ്മാനിച്ചത്. ഉള്ളി അത്ര ചെറിയ പുള്ളി അല്ല എന്നും, വേണ്ടി വന്നാൽ വളരെ വിലപിടിപ്പുള്ള ഒരു വസ്തുവായി സമ്മാനിക്കാവുന്നതുമാണെന്ന് തെളിയിക്കുന്നതായിരുന്നു ഇവരുടെ സമ്മാനിക്കലിലൂടെയുള്ള ഓർമ്മപ്പെടുത്തൽ.
പശ്ചിമ ബംഗാളിൽ റേഷൻ കടകൾ വഴിയുള്ള ഉള്ളി വിതരണം ആരംഭിച്ചു കഴിഞ്ഞു. തമിഴ്നാട്ടിലെ കൂടല്ലൂരിലും ഒരു വിവാഹത്തിന് സമ്മാനമായി സവാള ലഭിച്ചെന്ന് റിപ്പോർട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Onion, Onion Price, Onion Price in India, Onions in india, Onions price, Wedding gift