• HOME
  • »
  • NEWS
  • »
  • buzz
  • »
  • വിവാഹത്തിന് വരന്റെ കൂട്ടുകാർ എത്തിയത് സാരിയുടുത്ത്; വീഡിയോ വൈറൽ

വിവാഹത്തിന് വരന്റെ കൂട്ടുകാർ എത്തിയത് സാരിയുടുത്ത്; വീഡിയോ വൈറൽ

ഏവരെയും അതിശയിപ്പിക്കുന്ന തരത്തില്‍ മനോഹരമായി സാരി ചുറ്റിയ വരന്റെ രണ്ട് ആണ്‍ സുഹൃത്തുക്കള്‍ ചിക്കാഗോ തെരുവിലൂടെ നടന്നാണ് വിവാഹ വേദിയിലേക്ക് എത്തിയത്.

  • Share this:
വിവാഹം എന്നത് വധൂവരന്‍മാര്‍ക്ക് മാത്രം പ്രത്യേകതയുള്ള ദിവസമല്ല. അന്ന് അവര്‍ക്കൊപ്പം അല്ലെങ്കില്‍ അവരെക്കാള്‍ പ്രാധാന്യം ആ ചടങ്ങിനെത്തുന്ന ഇരുവിഭാഗത്തിലെയും സുഹൃത്തുക്കള്‍ക്ക് കൂടിയാണ്. ഇന്നത്തെ മിക്ക വിവാഹാഘോഷങ്ങളിലും സുഹൃത്തുക്കള്‍ നവദമ്പതികള്‍ക്ക് നല്‍കുന്ന സര്‍പ്രൈസ് സമ്മാനങ്ങള്‍ കണ്ട് ഞെട്ടാറുണ്ട് സോഷ്യല്‍ മീഡിയ. ചിലര്‍ ദമ്പതികള്‍ക്കായി സുഹൃത്തുക്കൾ കരുതിവെയ്ക്കുന്നത് കുസൃതികള്‍ നിറച്ച പ്രാങ്ക്  ആയിരിക്കും. എന്നാല്‍ മറ്റ് ചില സുഹൃത്തുക്കള്‍ക്ക് ദമ്പതികളെ ഞെട്ടിച്ചുകൊണ്ട് ഉഗ്രന്‍ ഡാന്‍സ് പെര്‍ഫോമന്‍സും ഗാനമേളയും ഒക്കെ നടത്താറുണ്ട്.

എന്നാല്‍ ഇതുവരെ ലോകം കണ്ട എല്ലാ വിവാഹ സര്‍പ്രൈസുകളെയും കടത്തിവെട്ടുന്ന ഒരു പരിപാടിയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ചിക്കാഗോയിലെ ചില സുഹൃത്തുക്കള്‍. ഈ ആഘോഷങ്ങളുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരിപ്പടര്‍ത്തിക്കൊണ്ടിരിക്കുകയാണ്.

ചിക്കാഗോയിലെ തങ്ങളുടെ ഇന്ത്യന്‍ സുഹൃത്തിന്റെ വിവാഹവേദിയിലേക്ക് രണ്ട് സുഹൃത്തുക്കള്‍ ഒരു പ്രത്യേക വേഷത്തിലെത്തിയാണ് സര്‍പ്രൈസ് നല്‍കിയത്. വേഷം മറ്റൊന്നുമല്ല. ഇന്ത്യന്‍ സ്ത്രീകളുടെ പ്രധാന വസ്ത്രമായ സാക്ഷാല്‍ സാരി തന്നെ. ഏവരെയും അതിശയിപ്പിക്കുന്ന തരത്തില്‍ മനോഹരമായി സാരി ചുറ്റിയ വരന്റെ രണ്ട് ആണ്‍ സുഹൃത്തുക്കള്‍ ചിക്കാഗോ തെരുവിലൂടെ നടന്നാണ് വിവാഹ വേദിയിലേക്ക് എത്തിയത്.
വേഷവിധാനങ്ങളിലെ ജെന്‍ഡര്‍ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുന്ന രീതിയിലുള്ള വേഷം എന്ന നിലയാണ് ഇരുവരും സാരി തന്നെ വിവാഹാഘോഷത്തിനുള്ള വേഷമായി തെരഞ്ഞെടുത്തത്. നെറ്റിയില്‍ വലിയ പൊട്ട് തൊട്ട് സാരി ആറ് പ്ലീറ്റില്‍ ഞൊറിയെടുത്ത് വളരെ മനോഹരമായി നടന്നാണ് അവര്‍ വിവാഹവേദിയിലെത്തിയത്.

സുഹൃത്തുക്കളെ ഈ വേഷത്തില്‍ കണ്ട വരന്‍ അതിശയിച്ച് നിന്നുപോയി. എന്നാല്‍ ധരിച്ച വേഷത്തില്‍ വളരെ ആത്മവിശ്വസത്തോടെ എത്തിയ സുഹൃത്തുക്കളുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇവര്‍ സാരിയുടുക്കുന്നതിന്റെ വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

ചിക്കാഗോയിലെ തന്നെ പാരഗണ്‍ ഫിലിംസ് എന്ന വീഡിയോഗ്രാഫി ടീം ആണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഒരു സാധാരണ വിവാഹത്തില്‍ സാരിയുടുത്ത് മിഷിഗണ്‍ ഏവിലൂടെ നടക്കുന്ന വരന്റെ രണ്ട് ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

Also Read-മദ്യലഹരിയില്‍ പെൺകുട്ടികൾ സെയിൽസ്​ഗേളിനെ നടുറോഡിൽ മർദിച്ചു; വീഡിയോ വൈറൽ

വധുവിന്റെ ഇരുഭാഗത്തും പൂക്കളുമായിട്ടാണ് വരന്റെ ഈ രണ്ട് ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ സാരിയുടുത്ത് നടന്നെത്തിയത്. ഇത് കണ്ട് വിവാഹത്തിനെത്തിയവരും, വരനും ആദ്യം പൊട്ടിച്ചിരിച്ചുപോയി. പിന്നീട് വരന്‍ തന്റെ സുഹൃത്തുക്കളെ കെട്ടിപ്പിടിച്ച് അവരോട് ഒത്തുച്ചേര്‍ന്ന് നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. ഇതെല്ലാം വളരെ സന്തോഷത്തോടെ കണ്ട് നില്‍ക്കുന്ന വധുവിനെയും വീഡിയോയില്‍ കാണാം.

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ നിമിഷനേരം കൊണ്ട് ആയിരക്കണക്കിന് പേരാണ് കണ്ടത്. ഏകദേശം മുപ്പതിനായിരം പേര്‍ വീഡിയോ ലൈക്ക് ചെയ്തു. മൂന്ന് ലക്ഷത്തിലധിം പേരാണ് വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ വീഡിയോ കണ്ടത്.

വളരെയധികം പേര്‍ ഈ രണ്ട് സുഹൃത്തുക്കളുടെ സര്‍പ്രൈസിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇങ്ങനെ രണ്ട് സുഹൃത്തുക്കള്‍ ശരിക്കും അമൂല്യമാണ്. എന്ത് ഭംഗിയാണ് സാരിയില്‍ അവരെ കാണാന്‍ എന്നും ചിലര്‍ കമന്റില്‍ പറഞ്ഞു.

'വളരെ ക്രിയേറ്റീവായി അവര്‍ വിവാഹത്തിനെത്തി. അവരോട് വളരെയധികം സ്‌നേഹം തോന്നുന്നു,' എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. സാരി മാത്രമല്ല പൊട്ട് അടക്കം എല്ലാം വളരെ പെര്‍ഫെക്ട് ആയി അവര്‍ അണിഞ്ഞിരിക്കുന്നുവെന്നും ഒരാള്‍ കമന്റില്‍ കുറിച്ചു.
Published by:Jayesh Krishnan
First published: