നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Postal Stamp | ലോകത്തിലെ ആദ്യത്തെ തപാൽ സ്റ്റാമ്പ് ലേലത്തിന്; മതിപ്പുവില 62 കോടി

  Postal Stamp | ലോകത്തിലെ ആദ്യത്തെ തപാൽ സ്റ്റാമ്പ് ലേലത്തിന്; മതിപ്പുവില 62 കോടി

  ഇപ്പോള്‍ ലേല കമ്പനിയായ സോത്ത്ബീസ് ലോകത്തിലെ ആദ്യത്തെ തപാല്‍ സ്റ്റാമ്പിന്റെ ഉദാഹരണമായ പെന്നി ബ്ലാക്ക് ലേലത്തില്‍ വച്ചിരിക്കുകയാണ്

  postal stamp

  postal stamp

  • Share this:
   കത്തുകള്‍ എന്നത് ഇപ്പോള്‍ ഗതകാലസ്മരണകളില്‍പ്പെടുന്ന ഒന്നായി മാറിക്കഴിഞ്ഞു. എങ്കിലും ഇപ്പോഴും അപൂര്‍വ്വമായി പലരും കത്തുകള്‍ എഴുതുകയും അത് അയ്ക്കുകയും ചെയ്യാറുണ്ട്. ഈ ഡിജറ്റല്‍ യുഗത്തില്‍ തപാലും അതിനോടനുബന്ധിച്ചുള്ള കാര്യങ്ങളും വിസ്മൃതിയിലായിക്കൊണ്ടിരിക്കുകയാണെങ്കിലും കത്തുകളോടൊപ്പം ലഭിക്കുന്ന തപാല്‍ സ്റ്റാമ്പുകൾ ഇപ്പോഴും ധാരാളം പേരില്‍ കൗതുകം ജനിപ്പിക്കുന്നുണ്ട്. തപാല്‍ സ്റ്റാമ്പുകളിലൂടെ ആ രാജ്യത്തെയും അവിടുത്തെ പ്രദേശങ്ങളെയും പ്രത്യേകതളെയും കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കും, പക്ഷേ സൂക്ഷ്മ നിരീക്ഷണം ആവശ്യമാണെന്ന് മാത്രം. എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ലോകത്തിലെ ആദ്യത്തെ തപാല്‍ സ്റ്റാമ്പുകള്‍ എപ്പോൾ എവിടെയാണ് തയ്യാറാക്കിയതെന്ന്?

   ഇപ്പോള്‍ ലേല കമ്പനിയായ സോത്ത്ബീസ് ലോകത്തിലെ ആദ്യത്തെ തപാല്‍ സ്റ്റാമ്പിന്റെ ഉദാഹരണമായ പെന്നി ബ്ലാക്ക് ലേലത്തില്‍ വച്ചിരിക്കുകയാണ്. അതിന്റെ മതിപ്പ് ലേല തുക ഏകദേശം 8.25 ദശലക്ഷം ഡോളറാണെന്നാണ് സോത്ത്ബീസ് ചൊവ്വാഴ്ച പറഞ്ഞത്. 1840 ലെ ഈ സ്റ്റാമ്പ് 'ഇപ്പോഴും സുരക്ഷിതമായ ആദ്യത്തെ തപാല്‍ സ്റ്റാമ്പിന്റെ ഉദാഹരണമാണ്' എന്നാണ് ലേല സ്ഥാപനം പറയുന്നത്. ഡിസംബര്‍ 7 ന് തങ്ങളുടെ 'ട്രഷേഴ്‌സ്' വില്‍പ്പനയില്‍ ഈ സ്റ്റാമ്പിനെ ഉള്‍പ്പെടുത്തുമെന്ന് സോത്ത്ബീസ് വ്യക്തമാക്കിയിട്ടുണ്ട്.

   സ്‌കോട്ടിഷ് രാഷ്ട്രീയക്കാരനും ബ്രിട്ടീഷ് തപാല്‍ സേവന പരിഷ്‌കര്‍ത്താവുമായ റോബര്‍ട്ട് വാലസിന്റെ ആര്‍ക്കൈവില്‍ നിന്നുള്ള ഈ സ്റ്റാമ്പ്, രേഖകള്‍ പ്രകാരം 1840 ഏപ്രില്‍ 10 ന് തയ്യാറാക്കിയതാണ്. വിക്ടോറിയ രാജ്ഞിയുടെ ചിത്രം ഉള്‍ക്കൊള്ളുന്ന പശയുള്ള സ്റ്റാമ്പാണിത്. എല്ലായിടത്തും ഒരേ നിരക്കില്‍ നല്‍കിയിരുന്ന പെന്നി ബ്ലാക്ക്, 1840 മെയ് 6 മുതല്‍ ഉപയോഗിച്ചു പോന്നു. അതിനുമുമ്പ് തപാല്‍ ഉരുപ്പടികള്‍ സ്വീകരിക്കുന്ന മേള്‍വിലാസക്കാരനായിരുന്നു തപാല്‍ ചെലവ് നല്‍കേണ്ടിയിരുന്നത്.

   ''ഇത് ലോകത്തിലെ ആദ്യത്തെ സ്റ്റാമ്പാണ്, എല്ലാ സ്റ്റാമ്പുകളുടെയും മുന്‍ഗാമിയാണ്. കൂടാതെ നിലവിലുള്ള ഫിലാറ്റലിക് (തപാല്‍ സ്റ്റാമ്പ് സംബന്ധമായ) ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണിത്,'' സോത്ത്ബിയുടെ ട്രഷേഴ്സ് സെയില്‍ മേധാവി ഹെന്റി ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. ''ലോകമെമ്പാടുമുള്ള പൊതുവും സ്വകാര്യവുമായ ശേഖരങ്ങളില്‍ വളരെ പ്രധാനപ്പെട്ട നിരവധി സ്റ്റാമ്പുകള്‍ ഉണ്ടെങ്കിലും, നമുക്കറിയാവുന്ന തപാല്‍ സംവിധാനം ആരംഭിച്ചപ്പോഴുള്ള സ്റ്റാമ്പാണിത്,'' അദ്ദേഹം പറയുന്നു.

   Also Read- Gorillas | മനുഷ്യശബ്ദത്തിലെ വ്യത്യാസങ്ങൾ തിരിച്ചറിയാൻ ഗൊറില്ലകൾക്ക് കഴിയും; രസകരമായ നിരീക്ഷണവുമായി പഠനം

   ആദ്യത്തെ സ്റ്റാമ്പ് ഷീറ്റിൽ ഉണ്ടായിരുന്നവയിൽ ഇപ്പോഴും സുരക്ഷിതമായിരിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന മൂന്ന് പെന്നി ബ്ലാക്കുകളില്‍ ഒന്നാണ് ഈ സ്റ്റാമ്പ്. അച്ചടിച്ച സ്റ്റാമ്പുകളിൽ മറ്റ് രണ്ടെണ്ണം ഇപ്പോള്‍ ബ്രിട്ടീഷ് പോസ്റ്റല്‍ മ്യൂസിയത്തിലെ ശേഖരത്തിന്റെ ഭാഗമാണ്. ''റോബര്‍ട്ട് വാലസ് തന്റെ കൈയൊപ്പോടെ തീയതി രേഖപ്പെടുത്തിയ കുറിപ്പ് എല്ലാ രാജ്യങ്ങളും ഇപ്പോള്‍ ഉപയോഗിക്കുന്ന തപാല്‍ സ്റ്റാമ്പിന്റെ ആദ്യ ഉദാഹരണമാണിതെന്ന വസ്തുതയ്ക്ക് പിൻബലം നല്‍കുന്നു,'' എന്ന് ബിസിനസുകാരനും ഫിലാറ്റലിസ്റ്റുമായ സ്റ്റാമ്പിന്റെ ഇപ്പോഴത്തെ ഉടമ അലന്‍ ഹോളിയോക്ക് റോയിട്ടേഴ്സിനോട് പറഞ്ഞു.

   വാലസിന്റെ ഈ രേഖകള്‍ ഏകദേശം 10 വര്‍ഷം മുമ്പാണ് അലന്‍ ഹോളിയോക്കിന്റെ കൈവശം വന്നത്. അതിന്റെ ആധികാരികത നിര്‍ണ്ണയിക്കാന്‍ അദ്ദേഹത്തിന് മൂന്ന് വര്‍ഷത്തെ ഗവേഷണം വേണ്ടിവന്നിരുന്നു. ഇപ്പോള്‍ ഈ സ്റ്റാമ്പിന് ദി റോയല്‍ ഫിലാറ്റലിക് സൊസൈറ്റിയുടെയും ബ്രിട്ടീഷ് ഫിലാറ്റലിക് അസോസിയേഷന്റെയും സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ട്. ലേലത്തില്‍ വാഗ്ദാനം ചെയ്യുന്ന ഇത്തരത്തിലുള്ള ആദ്യത്തെ ഉരുപ്പടിയാണ് ഈ സ്റ്റാമ്പ്. പെന്നി ബ്ലാക്കിന് 4 ദശലക്ഷം മുതല്‍ 6 ദശലക്ഷം പൗണ്ട് (5.50 മില്യണ്‍ മുതല്‍ 8.25 മില്യണ്‍ ഡോളര്‍) വില കണക്കാക്കുന്നതായി സോത്ത്ബി പറഞ്ഞു.
   Published by:Anuraj GR
   First published:
   )}