നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • പഴക്കച്ചവടക്കാരൻ ക്ഷേത്രത്തില്‍ നിന്നുള്ള 'ഭാഗ്യ നാളികേരം' സ്വന്തമാക്കാന്‍ ചെലവഴിച്ചത് 6.5 ലക്ഷം രൂപ

    പഴക്കച്ചവടക്കാരൻ ക്ഷേത്രത്തില്‍ നിന്നുള്ള 'ഭാഗ്യ നാളികേരം' സ്വന്തമാക്കാന്‍ ചെലവഴിച്ചത് 6.5 ലക്ഷം രൂപ

    ഭഗവാന്റെ സ്വത്തായി കണക്കാക്കപ്പെടുന്ന ഈ നാളികേരത്തിന് ഒരു ദൈവിക പരിവേഷമാണ് ഭക്തര്‍ക്കിടയില്‍ ഉള്ളത്. ഇത് ആര്‍ക്ക് ലഭിച്ചാലും അവര്‍ക്ക് ഭാഗ്യം നേടിക്കൊടുക്കാന്‍ ഇതിന് സാധിക്കുമെന്നാണ് ഭക്തര്‍ വിശ്വസിക്കുന്നത്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      മനുഷ്യന്റെ ഭക്തിയ്ക്കും വിശ്വാസത്തിനും അതിരില്ല എന്ന് കേട്ടിട്ടില്ലേ, അതിന് പുതിയ ഉദ്ദാഹരണം എത്തിയിരിക്കുകയാണ്. കര്‍ണ്ണാടകയിലെ ബഗല്‍ക്കോട്ട് ജില്ലയില്‍ ജമഖണ്ടി എന്ന സ്ഥലത്ത് ചിക്കലാക്കി എന്നൊരു ഗ്രാമം സ്ഥിതി ചെയ്യുന്നുണ്ട്. അവിടെ 12-ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഒരു ക്ഷേത്രമുണ്ട്. ഭഗവാന്‍ മലിംഗരായ ആണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ആ ക്ഷേത്രത്തിലെ ദേവപാദത്തിലെ നാളികേരത്തിന് ഭക്തര്‍ക്കിടയില്‍ വലിയ പ്രചാരമാണുള്ളത്. അങ്ങനെ ഭാഗ്യം നേടിത്തരും എന്ന് പരക്കെ വിശ്വസിക്കപ്പെടുന്ന ആ നാളികേരം സ്വന്തമാക്കാന്‍ 6.5 ലക്ഷം രൂപയാണ് ഒരു വിശ്വാസി മുടക്കിയത്!

      ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം, ശ്രീ ബീലനിംഗേശ്വര്‍ മേളയുടെ ഭാഗമായി ആണ് ലേലം നടത്തിയത്. ശ്രാവണ മാസത്തിന്റെ അവസാന ദിവസമാണ് ക്ഷേത്രം ഭാരവാഹികള്‍ ലേലം നടത്തുന്നത്. ലേലത്തില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു എങ്കിലും, ആര്‍ക്കും വിജയപുര ജില്ലയിലെ ഒരു പഴ കച്ചവടക്കാരനായ മഹാവീര്‍ ഹാരകെ അവതരിപ്പിച്ച ലേലത്തുകയുടെ അടുത്തു പോലും എത്താന്‍ സാധിച്ചില്ല.

      ഭഗവാന്‍ പരമശിവന്റെ സന്തതസഹചാരിയായ നന്തിയുടെ മറ്റൊരു രൂപമാണ് ഭഗവാന്‍ മാലിംഗരായ എന്നാണ് ഭക്തരുടെ വിശ്വാസം. അദ്ദേഹത്തിന്റെ ‘ഗദ്ദുഗ്’ ഇല്‍ സൂക്ഷിച്ചിരിക്കുന്ന ഈ നാളികേരമാണ്, മാലിംഗരായയുടെ ഭക്തര്‍ ഏറ്റവും ഭക്തിയോടെ കരുതിപ്പോരുന്ന സ്വത്ത്. ഭഗവാന്റെ സ്വത്തായി കണക്കാക്കപ്പെടുന്ന ഈ നാളികേരത്തിന് ഒരു ദൈവിക പരിവേഷമാണ് ഭക്തര്‍ക്കിടയില്‍ ഉള്ളത്. ഇത് ആര്‍ക്ക് ലഭിച്ചാലും അവര്‍ക്ക് ഭാഗ്യം നേടിക്കൊടുക്കാന്‍ ഇതിന് സാധിക്കുമെന്നാണ് ഭക്തര്‍ വിശ്വസിക്കുന്നത്.

      ഏറെ നാളായി ക്ഷേത്രം ഭാരവാഹികള്‍ ‘ഗദ്ദുഗ്’ നാളികേരം ലേലത്തിന് കൊടുക്കുന്ന ഏര്‍പ്പാട് തുടങ്ങിയിട്ട്. എന്നാല്‍ ഇതു വരെ ഒരിക്കല്‍പ്പോലും 10,000 രൂപയ്ക്ക് മുകളില്‍ നാളികേരത്തിന് ലേലം കിട്ടിയിട്ടില്ല. എന്തായാലും ഈ വര്‍ഷം കാര്യങ്ങളില്‍ വല്യ മാറ്റമാണ് വന്നിരിക്കുന്നത്. 1000 രൂപയിലായിരുന്നു ലേലം ആരംഭിച്ചത്. ക്രമേണ അത് 1 ലക്ഷം രൂപ വരെ എത്തി. ശേഷം മറ്റൊരു ഭക്തന്‍ നാളികേരത്തിന് 3 ലക്ഷം രൂപ വില പറഞ്ഞു. മുന്‍പെങ്ങും ലേലത്തുക ഇത്രത്തോളം ഉയര്‍ന്നിട്ടില്ലാത്തതിനാല്‍ ക്ഷേത്രം ഭാരവാഹികള്‍ ലേലം അവിടെ അവസാനിക്കുമെന്നാണ് കരുതിയത്. എന്നാല്‍ മഹാവീറിന്റെ പദ്ധതികള്‍ മറ്റൊന്നായിരുന്നു. അയാള്‍ ലേലത്തുക രണ്ടിരട്ടി ഉയര്‍ത്തി പറഞ്ഞു. ഒടുവില്‍ ലേലം 6.5 ലക്ഷം രൂപയ്ക്ക് ഉറപ്പിക്കുകയും നാളികേരം സ്വന്തമാക്കുകയും ചെയ്തു.

      ക്ഷേത്ര സംഘാടകര്‍ പറയുന്നത് നാളികേര ലേലത്തിൽ നിന്ന് ലഭിച്ച പണം, ക്ഷേത്രത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും അതു പോലുള്ള മറ്റ് മതപരമായ കാര്യങ്ങള്‍ക്കും പ്രയോജനപ്പെടുത്തുമെന്നാണ്.

      ഈ വര്‍ഷത്തെ ലേലത്തില്‍ നാളികേരം സ്വന്തമാക്കിയ മഹാവീര്‍ പറയുന്നത്, തന്റെ തീരുമാനത്തെ പലരും ഭ്രാന്തും അന്ധവിശ്വാസവുമായി കണക്കാക്കുമെന്ന് അറിയാമെന്നും, ആരെന്തു പറഞ്ഞാലും തന്നെ സംബന്ധിച്ചിടത്തോളം ഇത് വിശ്വാസത്തിന്റെയും ഭക്തിയുടെയും കാര്യമാണെന്നുമാണ്. ഇത്തരത്തില്‍ ഭഗവാന്‍ മലിംഗരായയുടെ കടുത്ത ഭക്തനായി മാറാനുള്ള കാരണവും മഹാവീര്‍ പങ്കു വെയ്ക്കുകയുണ്ടായി. താന്‍ ഒരിക്കൽ കടുത്ത ആരോഗ്യ പ്രശ്‌നങ്ങളും, കച്ചവടത്തിലുണ്ടായ നഷ്ടവും കാരണം വലയുകയുണ്ടായി. അപ്പോള്‍ ഈ ദേവതാ സങ്കല്‍പ്പത്തോട് പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥന തുടങ്ങി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ കാര്യങ്ങള്‍ മാറാനും തനിക്ക് അനുകൂലമായി വരാനും തുടങ്ങി എന്നാണ് മഹാവീര്‍ പറയുന്നത്.

      മഹാവീര്‍ പറയുന്നത് താന്‍ നേടിയെടുത്ത നാളികേരം, തന്റെ വീട്ടില്‍ സൂക്ഷിക്കുമെന്നും ദിവസവും അതിനെ പൂജിക്കുമെന്നുമാണ്.
      Published by:Sarath Mohanan
      First published:
      )}