• HOME
 • »
 • NEWS
 • »
 • buzz
 • »
 • ഇന്റർനെറ്റിന് സ്പീഡില്ലെന്ന് പരാതി അവഗണിച്ചു; ലക്ഷങ്ങൾ മുടക്കി കമ്പനിക്കെതിരെ പത്ര പരസ്യം നൽകി തൊണ്ണൂറുകാരൻ

ഇന്റർനെറ്റിന് സ്പീഡില്ലെന്ന് പരാതി അവഗണിച്ചു; ലക്ഷങ്ങൾ മുടക്കി കമ്പനിക്കെതിരെ പത്ര പരസ്യം നൽകി തൊണ്ണൂറുകാരൻ

ഇന്റർനെറ്റ് സ്ലോ ആയതോടെ സീരീസുകളും സിനിമയും കാണാനാവുന്നില്ല. കമ്പനിയിൽ നിന്നും അനുകൂല പ്രതികരണവും ലഭിച്ചില്ല. ഇതോടെയാണ് പത്രത്തിൽ പരസ്യം നൽകിയത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  ഇന്റർനെറ്റ് ഇല്ലാതെ ഒരു നിമിഷം പോലും മറികടക്കാൻ കഴിയാത്തവരാണ് ഇന്നത്തെ ആളുകൾ. പ്രായഭേദമന്യേ എല്ലാവർക്കും ഇന്റർനെറ്റ് നിത്യ ജീവിതത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത അടിസ്ഥാന ആവശ്യമായി മാറിക്കഴിഞ്ഞു.

  കാലിഫോർണിയ സ്വദേശിയായ തൊണ്ണൂറ് വയസ്സുള്ള ആരോൺ എം എപ്സ്റ്റീന്റെ പ്രശ്നവും ഇന്റർനെറ്റായിരുന്നു. താൻ ഉപയോഗിക്കുന്ന കണക്ഷൻ സ്ഥിരമായി ഡൗണാകുന്നു.ഇന്റർനെറ്റിന് വേഗതയില്ലെന്ന് കമ്പനിക്ക് നിരവധി തവണ പരാതി നൽകിയിട്ടും ഒരു മാറ്റവും ഇല്ല.

  ഇതോടെ അരിശം മൂത്ത ആരോണം തന്റെ ഇന്റർനെറ്റ് ദാതാക്കളെ കുറിച്ച് പത്രത്തിൽ പരസ്യം നൽകാനങ്ങ് തീരുമാനിച്ചു. പതിനായിരം ഡോളർ ചെലവഴിച്ചാണ് പത്രത്തിൽ ആരോൺ പരസ്യം നൽകിയത്. ഏകദേശം ഏഴ് ലക്ഷത്തിന് മുകളിൽ രൂപ.

  കോവിഡ് മഹാമാരിയുടെ കാലത്ത് ലോകത്തിലെ മറ്റെല്ലാ മനുഷ്യരേയും പോലെ ആരോണും സമയം ചെലവഴിക്കാൻ പ്രധാനമായും ആശ്രയിച്ചിരുന്നത് ഇന്റർനെറ്റായിരുന്നു. ഒടിടി പ്ലാറ്റ്ഫോമുകളിൽ സീരീസികളും സിനിമകളും ഒന്നു വിടാതെ കണ്ടിരുന്ന തനിക്ക് ഇപ്പോൾ ഇന്റർനെറ്റ് സ്ലോ ആയതോടെ അതിന് സാധിക്കുന്നില്ലെന്നും ആരോൺ പറയുന്നു.

  കാലിഫോർണിയയിലെ എടിആന്റ് ടി സർവീസാണ് ആരോൺ ഉപയോഗിച്ചിരുന്നത്. നെറ്റ് സ്ലോ ആയതോടെ അതിവേഗ ഇന്റർനെറ്റിന് അപേക്ഷ നൽകിയെങ്കിലും താൻ താമസിക്കുന്ന സ്ഥലത്ത് സേവനം ലഭ്യമല്ലെന്നായിരുന്നു കമ്പനിയുടെ മറുപടി.

  ഇതോടെ കമ്പനി മാറ്റാൻ ആരോൺ തീരുമാനിച്ചു. ഇതിനായി ഫോൺ നമ്പരും മെയിൽ അഡ്രസും മാറ്റേണ്ടി വരും. ഇന്റർനെറ്റ് ലഭ്യമല്ലാത്തതിന്റെ പേരിൽ ഫോൺ നമ്പരും മെയിൽ ഐഡിയും മാറ്റേണ്ട അവസ്ഥ വന്നതോടെയാണ് പത്രത്തിൽ കമ്പനിക്കെതിരെ പരസ്യം നൽകാൻ ഇയാൾ തീരുമാനിച്ചത്.

  You may also like:തെരഞ്ഞെടുപ്പുമായി ഒരു ബന്ധവുമില്ല; തൂവെള്ള അരയന്നം; കുളത്തിൽ മുങ്ങിപ്പൊങ്ങിയപ്പോൾ കറുപ്പായി

  നിലവിലെ സാങ്കേതികവിദ്യ ഉപഭോകാതാക്കൾക്ക് അവകാശമുണ്ടെന്നും അതിവേഗ ഇന്റർനെറ്റ് സേവനം എന്ന ഉപഭോക്താക്കളുടെ ആവശ്യം ഉറപ്പു വരുത്താൻ എടി ആൻഡ് ടി ശ്രദ്ധിക്കണമെന്നും അദ്ദേഹം പറയുന്നു.

  നോർത്ത് ഹോളിവുഡ് പോലെ പ്രധാന നഗരത്തിൽ ജീവിക്കുന്ന ഉപഭോക്താക്കളോട് പ്രമുഖ ഇന്റർനെറ്റ് സേവനദാത്താക്കളായ എടിആന്റ്ടി എന്തുകൊണ്ട് ഇങ്ങനെ പെരുമാറുന്നു എന്നാണ് ആരോണിന്റെ ചോദ്യം. ഫെബ്രുവരി മൂന്നിനാണ് കമ്പനിക്കെതിരെ ആരോണിന്റെ പരസ്യം പത്രത്തിൽ വന്നത്. പരസ്യം വന്നതോടെ കമ്പനിയുടെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായി എന്നതാണ് ശ്രദ്ധേയം.

  You may also like:ബിയറിന് ഏറ്റവുമധികം വിലയുള്ള രാജ്യമേത്? വില കുറവുള്ളത് എവിടെ?

  പരസ്യം വന്ന അതേ ദിവസം തന്നെ ആരോണിനെ തേടി കമ്പനിയുടെ സിഇഒ നേരിട്ട് വിളിച്ചു. പ്രശ്നം പരിഹരിക്കാൻ എന്താണ് ചെയ്യേണ്ടതെന്നും സിഇഒ നിർദേശവും നൽകി. അതിവേഗ ഇന്റർനെറ്റ് സേവനത്തിനായി കമ്പനി രണ്ട് ടെക്നീഷ്യന്മാരെ ആരോണിന്റെ വീട്ടിലേക്ക് അയച്ചു. ആരോണിന് മാത്രമല്ല, അദ്ദേഹത്തിന്റെ അയൽവാസികളായ ഉപഭോക്താക്കൾക്കും ഇനി അതിവേഗ ഇന്റർനെറ്റ് ലഭിക്കുമെന്നാണ് കമ്പനിയുടെ ഉറപ്പ്.

  പതിനായിരം ഡോളർ മുടക്കി പരസ്യം നൽകാൻ താൻ വലിയ സമ്പന്നനല്ല എന്നാണ് ആരോൺ പറയുന്നത്. പണം സൂക്ഷിച്ച് ചെലവഴിക്കുന്നയാളാണ് താൻ. ഇത് വളരെ പ്രധാനപ്പെട്ട കാര്യമായതുകൊണ്ടാണ് പണം മുടക്കിയതെന്നും ആരോൺ പറയുന്നു.

  തങ്ങളെ പോലുള്ള വർധക്യത്തിലെത്തി നിൽക്കുന്ന ആളുകൾ ആഢംബര റസ്റ്റോറന്റുകളിൽ പോയി ഭക്ഷണം കഴിക്കുകയോ വെക്കേഷൻ കാലത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളിലോ പോകുന്നില്ല. തനിക്കും തന്റെ ഭാര്യയ്ക്കുമുള്ള ഏക വിനോദം വീട്ടിലിരുന്ന് കാണാവുന്ന നെറ്റ്ഫ്ലിക്സ് പോലുള്ള ഒടിടി പ്ലാറ്റ്ഫോമുകളാണ്. അതിന് തടസ്സം നേരിട്ടതോടെയാണ് അൽപം പണം ചെലവഴിച്ചായാലും പരിഹാരം കാണാൻ തീരുമാനിച്ചത്. ആരോണിന്റെ വാക്കുകൾ.

  ആരോൺ താമസിക്കുന്ന പ്രദേശത്ത് ഹൈ സ്പീഡ് ഇന്റർനെറ്റ് സേവനം ഉറപ്പാക്കിയതായി എടിആന്റ്ടി കമ്പനി വക്താവും അറിയിച്ചു.
  Published by:Naseeba TC
  First published: