നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Covid Vaccine | രണ്ട് ഡോസ് വാക്സിൻ എടുത്തിട്ടുണ്ടോ? മദ്യം വിലക്കിഴിവിൽ ലഭിക്കും; വിചിത്ര നയവുമായി മധ്യപ്രദേശ് ടൂറിസം വകുപ്പ്

    Covid Vaccine | രണ്ട് ഡോസ് വാക്സിൻ എടുത്തിട്ടുണ്ടോ? മദ്യം വിലക്കിഴിവിൽ ലഭിക്കും; വിചിത്ര നയവുമായി മധ്യപ്രദേശ് ടൂറിസം വകുപ്പ്

    വാക്സിനേഷനോട് ജനങ്ങൾക്കുള്ള വിമുഖത മാറാൻ രണ്ട് ഡോസ് കോവിഡ് വാക്‌സിനും എടുത്തവര്‍ക്ക് മദ്യത്തിന് 10 ശതമാനം വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ് മന്ദ്സോർ ജില്ലാ അധികൃതർ.

    Image Credits: PTI

    Image Credits: PTI

    • Share this:
      കോവിഡ് മഹാമാരിയിൽ (Covid 19 pandemic) നിന്നും രക്ഷ നേടുന്നതിന് രാജ്യത്ത് എല്ലാവർക്കും വാക്സിൻ (Covid Vaccine) ലഭ്യമാക്കാനുള്ള എല്ലാ നടപടികളും മാർഗങ്ങളും തേടുകയാണ് ആരോഗ്യ മേഖല (Health Department). ഇതിനിടയിൽ വാക്സിൻ സ്വീകരിക്കാൻ വിമുഖത കാണിക്കുന്ന ആളുകളുടെ പ്രവർത്തികൾ ആരോഗ്യ പ്രവർത്തകർക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. എന്നാലിപ്പോൾ ഇത്തരത്തിൽ വാക്സിൻ എടുക്കാൻ വിമുഖത പ്രകടിപ്പിക്കുന്നവരെ കൂടി വാക്സിൻ എടുക്കാൻ പ്രോത്സാഹിപ്പിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് മധ്യപ്രദേശിലെ ടൂറിസം വകുപ്പ് (Madhya Pradesh Tourism). ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിചിത്രമായ ഒരു നയമാണ് അവർ നടപ്പിലാക്കുന്നത്. രണ്ട് ഡോസ് വാക്സിൻ എടുത്ത വ്യക്തികൾക്ക് മദ്യത്തിന് (Alcohol) വിലക്കിഴിവ് നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാനത്തെ മന്ദ്സോർ (Mandsaur) ജില്ല.

      വാക്സിനേഷനോട് ജനങ്ങൾക്കുള്ള വിമുഖത മാറാൻ രണ്ട് ഡോസ് കോവിഡ് വാക്‌സിനും എടുത്തവര്‍ക്ക് മദ്യത്തിന് 10 ശതമാനം വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ് ജില്ലയിലെ അധികൃതർ. ജില്ലയിലെ ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷനാണ് വിചിത്രമായ ഈ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഉത്തരവിനെതിരെ എതിർപ്പുമായി ബിജെപി രംഗത്ത് എത്തിയിട്ടുണ്ട്.

      കോവിഡ് നിവാരണ യജ്ഞത്തിന്റെ ഭാഗമായാണ് കോര്‍പ്പറേഷൻ ഈ ഉത്തരവ് ഇറക്കിയിരിക്കുന്നത്. രണ്ട് ഡോസ് വാക്സിൻ എടുത്തവ വാക്സിൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മദ്യം 10 ശതമാനം വിലക്കിഴിവിൽ നൽകാൻ മദ്യവില്പനശാലകളുടെ ഉടമകളുമായി ധാരണയിൽ എത്തിയതായി കോര്‍പ്പറേഷൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

      അതേസമയം, കോർപ്പറേഷന്റെ നടപടി മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ബിജെപി എം.എൽ.എ ആയ യശ്‌പാൽ സിസോദിയ പറഞ്ഞു.

      Also read- Salman Khan | മുസ്ലിം ജനവാസകേന്ദ്രങ്ങളിൽ കോവിഡ് വാക്സിനോടുള്ള വിമുഖത ഇല്ലാതാക്കാൻ സൽമാൻ ഖാന്റെ സഹായം തേടുമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി

      തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മദ്യം വിതരണം ചെയ്യുന്ന ആശയത്തെയും സിസോദിയ തുടർച്ചയായി എതിർത്തിരുന്നു. വോട്ട് പിടിക്കാൻ മദ്യം വിതരണം ചെയ്യുന്നതിന് പകരം ഒരു റോഡ് നിർമിച്ച് കൊടുക്കാൻ തയാറാണ് എന്നാണ് സിസോദിയ പറഞ്ഞിരുന്നത്.

      കോവിഡ് വാക്സിൻ വിതരണത്തിൽ ഏറെ പുറകിലായാണ് മന്ദ്സോർ ജില്ല നിൽക്കുന്നത്. ജില്ലയിൽ ഇതുവരെ ആയിട്ടും 50 ശതമാനം ആളുകൾ പോലും വാക്സിൻ എടുത്തിട്ടില്ല. ഇതേ തുടർന്നാണ് വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പദ്ധതി കോർപ്പറേഷൻ പ്രഖ്യാപിച്ചത് .

      Covid Vaccine | ഡിസംബറില്‍ ഇന്ത്യയില്‍  ആവശ്യത്തിലധികം കോവിഡ് 19 വാക്‌സിന്‍ അവശേഷിക്കുമെന്ന് റിപ്പോര്‍ട്ട്

      ഉത്പാദന ശേഷി വന്‍തോതില്‍ ഉയര്‍ന്നതിനാല്‍ ഡിസംബര്‍ അവസാനത്തോടെ ഇന്ത്യയില്‍ ഒരു പക്ഷെ ആവശ്യത്തിലധികം കോവിഡ് 19 (Covid-19) വാക്സിന്റെ ശേഖരം ഉണ്ടായേക്കും. മാത്രമല്ല, അടുത്തമാസം രാജ്യത്തെ മുതിര്‍ന്ന ജനവിഭാഗത്തിന് വിതരണം ചെയ്യാന്‍ ആവശ്യമായി വരുന്ന മൊത്തം വാക്സിനുകള്‍ 15.63 കോടി മാത്രമായിരിക്കും.

      Also read- Murali Vijay |കോവിഡ് വാക്സിന്‍ എടുക്കാന്‍ തയ്യാറല്ല; മുരളി വിജയിയെ ഒഴിവാക്കി തമിഴ്‌നാട് ക്രിക്കറ്റ്

      ഡിസംബറില്‍ കുറഞ്ഞത് 31 കോടി കോവിഡ് വാക്സിനുകള്‍ (vaccine ) ഇന്ത്യയില്‍ ഉത്പ്പാദിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ഇത് മെയ് മാസത്തില്‍ ഉത്പാദിപ്പിച്ച വാക്സിനുകളുടെ നാലിരട്ടിയോളം (7.9 കോടി) വരും, വാക്സിന്‍ ഉല്‍പ്പാദനത്തില്‍ വന്‍ തോതില്‍ ഉണ്ടായ വര്‍ദ്ധനവാണ് ഇത് സൂചിപ്പിക്കുന്നത്.
      Published by:Naveen
      First published:
      )}