• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഗാന്ധിജിയുടെ കൈയൊപ്പു പതിഞ്ഞ അപൂർവചിത്രം ലേലത്തിൽ


Updated: April 2, 2018, 9:05 PM IST
ഗാന്ധിജിയുടെ കൈയൊപ്പു പതിഞ്ഞ അപൂർവചിത്രം ലേലത്തിൽ

Updated: April 2, 2018, 9:05 PM IST
ന്യൂയോര്‍ക്ക്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ  കൈയൊപ്പു പതിഞ്ഞ ചിത്രം അമേരിക്കയിൽ ലേലത്തില്‍. ലണ്ടനിൽ നടന്ന രണ്ടാംഘട്ട വട്ടമേശ സമ്മേളനത്തിനു ശേഷം ഗാന്ധിജിയും മദൻ മോഹൻ മാളവ്യയയും ഒരുമിച്ചു നടന്നു പോകുന്ന അപൂർവ ചിത്രമാണ് ലേലത്തിൽ വെച്ചിരിക്കുന്നത്.


ചിത്രത്തിൽ ഫൗണ്ടൻ പേന ഉപയോഗിച്ചു എം.കെ. ഗാന്ധി എന്ന് ഗാന്ധിജി കൈയൊപ്പ് രേഖപ്പെടുത്തിയിട്ടുമുണ്ട്. 27,19,689 രൂപയ്ക്കാണ് ചിത്രം ലേലം ചെയ്തു പോയത്.



1930 മുതൽ 1932 വരെ ലണ്ടനിൽ മൂന്നുഘട്ടമായി നടന്ന വട്ടമേശ സമ്മേളനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ   പ്രതിനിധീകരിച്ച് ആയിരുന്നു ഗാന്ധിജി എത്തിയത്. കോൺഗ്രസിന്റെ മുൻ പ്രസിഡന്റായ മാളവ്യ ഗാന്ധിജിക്കൊപ്പം സമ്മേളനത്തിൽ പങ്കെടുക്കാന്‍ എത്തിയിരുന്നു.


ഈ ചിത്രം കൂടാതെ കാറൽ മാര്‍ക്സിന്‍റെയും ടോൾസ്റ്റോയിയുടെയും കത്തുകൾ 34,81,028 രൂപയ്ക്കും 13,95,429 രൂപയ്ക്കും ലേലം ചെയ്യപ്പെട്ടു.
First published: March 9, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍