നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഗംഗാനദി സൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങളാല്‍ വിഷമയമെന്ന് പഠനം; ഇവ പരിസ്ഥിതിയെ ബാധിക്കുന്നതെങ്ങനെ?

  ഗംഗാനദി സൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങളാല്‍ വിഷമയമെന്ന് പഠനം; ഇവ പരിസ്ഥിതിയെ ബാധിക്കുന്നതെങ്ങനെ?

  ഹരിദ്വാര്‍, കാന്‍പൂര്‍, വാരണാസി തുടങ്ങിയ സ്ഥലങ്ങളില്‍ വന്‍ തോതിലാണ് മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്

  • Share this:
   ഗംഗാ നദി പലതരത്തിലുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങളാല്‍ മലിനമായി കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഏറ്റവും ഭീകരാവസ്ഥ നേരിടുന്നത് വാരണാസി അടങ്ങുന്ന നദീ തീര പ്രദേശങ്ങളും. ഹരിദ്വാര്‍, കാന്‍പൂര്‍, വാരണാസി തുടങ്ങിയ സ്ഥലങ്ങളില്‍ വന്‍ തോതിലാണ് മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ടോക്‌സിക് ലിങ്ക് നടത്തിയ പഠനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അഞ്ച് മില്ലീമീറ്ററില്‍ കുറവ് മാത്രം വലിപ്പം വരുന്ന പ്ലാസ്റ്റിക്ക് കണങ്ങളെയാണ് മൈക്രോ പ്ലാസ്റ്റിക്കായി കണക്കാക്കുന്നത്. സമുദ്ര മലിനീകരണത്തിന്റെ ഏറ്റവും വലിയ സ്രോതസ്സായാണ് ഇവയെ കണക്കാക്കുന്നത്. ഇവയുടെ നശിക്കാത്തതും, സര്‍വ്വവ്യാപ്തമായതും, വിഷലിപ്തമായതുമായ സ്വഭാവം കൊണ്ടു തന്നെയാണിത്.

   നദിയുടെ തീരത്ത് ഏതെങ്കിലും വഴിയി എത്തിച്ചേരുന്നതോ ഉപേക്ഷിക്കുന്നതോ ആയ പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളും ഉപയോഗശൂന്യമായ വസ്തുക്കളും, പതിയെ പതിയെ ചെറുകണങ്ങളായി അല്ലങ്കില്‍ സൂക്ഷ്മ കണങ്ങളായി മാറുകയും അത് സമുദ്രത്തിലേക്ക് കടക്കുകയും ചെയ്യുന്നു. സമുദ്രത്തിലെത്തുമ്പോള്‍, അവ സ്വാഭാവികമായും സമാനമായ കണികള്‍ക്കൊപ്പം ചേര്‍ന്ന് വലിയ മാലിന്യ പദാര്‍ത്ഥമായാണ് എത്തി ചേരുക. ചുരുക്കി പറഞ്ഞാല്‍ മനുഷ്യന്‍ ഉപയോഗിച്ച് വലിച്ചെറിഞ്ഞ എല്ലാ മലിന വസ്തുക്കളുടെയും ആകെത്തുക ആയാണ് അവ സമുദ്രത്തിലെത്തുക. ഇത്തരത്തിലുള്ള സൂക്ഷ്മ പ്ലാസ്റ്റിക്ക് കണങ്ങള്‍ ശരിക്കും വിരല്‍ ചൂണ്ടുന്നത് ഖര, ദ്രവ്യ രൂപത്തിലുള്ള എല്ലാ മാലിന്യങ്ങളുടെ അവതാളത്തിലായി നില്‍ക്കുന്ന മാലിന്യ സംസ്‌കരണ ശൃംഖലയെയാണ്. അതിനാല്‍ തന്നെ ഈ ദുര്‍ഘടവും അപകടകരവുമായ സ്ഥിതിയ്ക്ക് എത്രയും പെട്ടന്ന് പരിഹാരം കണ്ടെത്തേണ്ടത് അനിവാര്യമാണെന്ന് ടോക്‌സിക് ലിങ്കിന്റെ മുഖ്യ കോഡിനേറ്റര്‍ ആയ പ്രീതി മഹേഷ് പറയുന്നു.

   ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഇതര സന്നദ്ധ സംഘടനായ ടോക്‌സിക്ക് ലിങ്ക് നടത്തിയ 'ഗംഗാ നദിയിലെ സൂക്ഷ്മ പ്ലാസ്റ്റിക്കിന്റെ പരിമാണസംബന്ധമായ അപഗ്രഥനം' എന്ന പഠനത്തിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്നത്. വ്യാഴാഴ്ചയാണ് ഈ റിപ്പോര്‍ട്ട് പുറത്തു വന്നത്. നദി വിവിധ തരം സൂക്ഷ്മ പ്ലാസ്റ്റിക്ക് കണങ്ങളാല്‍ മലിനമാണന്നും, ഇവ ഏറ്റവും സാന്ദ്രത കൂടിയ അവസ്ഥയില്‍ കാണപ്പെടുന്നത് വാരണാസിയിലാണന്നും, ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് വസ്തുക്കളും രണ്ടാം തര പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുമാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നതെന്നും ഇവര്‍ പറയുന്നു.

   ഗോവ ആസ്ഥാനമായ ദേശീയ സമുദ്ര വിജ്ഞാന ഗവേഷണ സ്ഥാപനവും ടോക്‌സിക് ലിങ്കുമായി നടത്തിയ സംയുക്ത പഠനത്തിലാണ് പ്രസ്തുത വിവരങ്ങള്‍ പുറത്ത് വന്നത്. നദീ ജലം പരിശോധിച്ചാണ് പഠനം നടത്തിയത്. ഹരിദ്വാര്‍, കാന്‍പൂര്‍, വാരണാസി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള അഞ്ച് തരം ജല സാമ്പിളുകള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. പരിശോധനയില്‍ സൂക്ഷ്മ പ്ലാസ്റ്റിക്കുകളായ വിവിധ തരം അതായത് ഏകദേശം 40 തരം സൂക്ഷ്മ പ്ലാസ്റ്റിക്ക് വൈവിധ്യങ്ങള്‍ ആണ് ഗംഗാ നദിയിലെ ജലത്തില്‍ നിന്നും തരം തിരിച്ച് എടുത്തത്.

   നദീ തീരത്ത് ശരിയായ രീതിയില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാത്ത അവസ്ഥയില്‍ പലതരം മാലിന്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ ഫാക്ടറികളില്‍ നിന്നും പുറംതള്ളപ്പെടുന്ന മാലിന്യങ്ങളും ആരാധനാലയങ്ങളില്‍ നിന്നും പുറംതള്ളുന്ന സംസ്‌കരിക്കാന്‍ കഴിയാത്ത മാലിന്യങ്ങളും അടങ്ങുന്നു. ഇവ വന്‍തോതിലാണ് നദിയില്‍ എത്തിച്ചേരുന്നത്. അതിസാന്ദ്രമായ ജനസംഖ്യയുള്ള പല നഗരങ്ങളിലൂടെ ഒഴുകുന്നതിനാല്‍ മാലിന്യങ്ങളുടെ തോതും വളരെ കൂടുതലാണ് എന്ന് ടോക്‌സിക്ക് ലിങ്ക് പറയുന്നു.

   “വാരണാസി, കാൺപൂർ എന്നീ സ്ഥലങ്ങളിൽ നിന്നുള്ള സാമ്പിളുകളുടെ വിശകലനവും ഹരിദ്വാറിൽ നിന്ന് കണ്ടെത്തിയതുമായി താരതമ്യപ്പെടുത്തുമ്പോൾ, ഏറ്റവും കുറഞ്ഞ എംപി / എം 3 (1.30 ± 0.518) ഹരിദ്വാറിൽ നിന്നാണന്ന് കണ്ടെത്തി. എല്ലാ സാമ്പിളുകളിലും ഏറ്റവും കൂടുതൽ കണ്ടുവരുന്ന വലുപ്പ ശ്രേണി <300µm ആണ്, " എന്നാണ് ഗവേഷണത്തിന് നേതൃത്വം നൽകിയ എൻഐഓ ഗവേഷകനായ ഡോക്ടർ മഹുവാ സാഹ അഭിപ്രായപ്പെട്ടത്.

   സൂക്ഷ്മ പ്ലാസ്റ്റിക്കുകൾക്ക്, ശുദ്ധീകരണ സംവിധാനങ്ങളിലൂടെ നുഴഞ്ഞു കയറി കടന്നുപോകാനും ഒടുവിൽ നമ്മുടെ ശരീരത്തിൽ ഇറങ്ങാനും സാധിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങൾ സമുദ്ര ജീവജാലങ്ങൾക്കും അവ ആശ്രയിക്കുന്ന ആവാസ വ്യവസ്ഥകൾക്കും വിനാശകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും സമുദ്ര മലിനീകരണത്തിന് കാരണമാകുകയും ചെയ്യുന്നു, ഒപ്പം സമുദ്ര ജീവികളുടെ  ഭക്ഷ്യ ഘടനയെ തന്നെ ബാധിക്കുകയും ചെയ്യുന്നു. സമുദ്രത്തിൽ ഇത്തരത്തിൽ അടിഞ്ഞു കൂടുന്ന അവശിഷ്ടങ്ങൾ കാരണം 663 ലധികം സമുദ്ര ജീവികളെ ഇത് പ്രതികൂലമായി ബാധിക്കുന്നു. കൂടാതെ അവയിൽ 11% ശതമാനത്തെ ഇത്തരത്തിൽ സൂക്ഷ്മ മാലിന്യമടങ്ങുന്ന ഭക്ഷണം ഉള്ളിൽ ചെല്ലുന്നതുകൊണ്ട് അവയുടെ ദഹന പ്രക്രിയയും പ്രതികൂലമായി ബാധിക്കപ്പെടുന്നു. ഈ സൂക്ഷ്മ പ്ലാസ്റ്റിക്കുകൾ നദീതടത്തിൽ നിന്ന് സമുദ്രങ്ങളിലേക്ക് ഒഴുകുന്നത് സമുദ്ര-ആവാസ വ്യവസ്ഥയിലും ഭക്ഷ്യ സമുദ്ര ജീവികളുടെ ഭക്ഷ്യ വ്യവസ്ഥിതിയിലും ഗുരുതരമായ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുമെന്ന് പഠനത്തിൽ പറയുന്നു.

   രാജ്യത്ത് പ്ലാസ്റ്റിക് മാലിന്യ നിർമാർജന നിയമങ്ങൾ പ്രാബല്യത്തിൽ ഉണ്ടെങ്കിലും അവയുടെ കാര്യക്ഷമമല്ലാത്ത പ്രവർത്തനങ്ങളാണ് ഇത്തരത്തിലുള്ള പ്രവണതകൾക്ക് കാരണമാകുന്നത്. ഒറ്റത്തവണ ഉപയോഗത്തിനായുള്ള പ്ലാസ്റ്റിക്കുകൾക്ക് കർശന നിരോധനം ഏർപ്പെടുത്തുന്നതിനൊപ്പം പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട നിയമങ്ങൾ നടപ്പിലാക്കുന്നത് മെച്ചപ്പെടുത്തേണ്ടത് നിർണായകവും അടിയന്തരവുമായ ആവശ്യമാണ്. കൂടാതെ, സൂക്ഷ്മ പ്ലാസ്റ്റിക്കുകളെക്കുറിച്ചും അവ നമ്മുടെ നദീതടവ്യവസ്ഥയെ എങ്ങനെ സ്വാധീനിക്കുമെന്നതിനെക്കുറിച്ചും കൂടുതൽ വിവരങ്ങളും അവയിലേക്ക് നയിക്കുന്ന ഗവേഷണങ്ങളും ആവശ്യ ഘടകങ്ങളാണ്.

   "ജലജീവികളുടെ നിലനിൽപ്പിന് നേരേ ഉയരുന്ന പ്ലാസ്റ്റിക്ക് ഭീഷണിയെ നാം കൂടുതൽ പ്രാധാന്യത്തോടെയും സുസ്ഥിര ഭാവിയെ മുന്നിൽ കണ്ടും പക്വതയോടെയാണ് പരിഹരിക്കേണ്ടത്. പ്ലാസ്റ്റിക് മാലിന്യ സംസ്കരണം മെച്ചപ്പെടുത്തുന്നതിനും സൂക്ഷ്മ പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിനും വ്യവസായം, സർക്കാർ, സിവിൽ സൊസൈറ്റി സംഘടനകൾ ഉൾപ്പെടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പങ്കാളികൾ കൈകോർക്കേണ്ടതായുണ്ട്," ടോക്സിക്ക് ലിങ്കിന്റെ അസോസിയേറ്റ് ഡയറക്ടറായ സതീഷ് സിൻഹ പറയുന്നു.

   ഗംഗയിലെ സൂക്ഷ്മ-പ്ലാസ്റ്റിക് മലിനീകരണം കാരണം നിരവധി പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം, കാരണം ഗംഗാ ജലം വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. ഇത് പരിസ്ഥിതിയിലും മനുഷ്യന്റെ ആരോഗ്യ കാര്യങ്ങളിലും ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കാൻ കാരണമാകും. നദിക്കരയിലുള്ള നഗരങ്ങളുടെ പ്രധാന കുടിവെള്ള സ്രോതസ്സാണ് ഗംഗ. അതുകൊണ്ടുതന്നെ സൂക്ഷമ പ്ലാസ്റ്റിക് കാരണം ഉണ്ടാകുന്ന മലിനീകരണം വലിയ ആശങ്കയുണ്ടാക്കുന്നു.

   ഫിലിമും ഫൈബറും കാണപ്പെടുന്ന എല്ലാ സ്ഥലങ്ങളിലും ചെറിയ കണങ്ങളായാണ് ഇവ കാണപ്പെടുന്നത്. കാൻപൂരിൽ മാത്രം ഫിലിമുകളിലും അധികം ഫൈബർ സാന്നിധ്യം കണ്ടെത്തുന്നതിനാൽ ഇവയിൽ ചെറിയ വ്യത്യാസം കണ്ടെത്തി. എല്ലാ സാമ്പിളുകളിലും കണ്ടെത്തിയ സൂക്ഷ്മ പ്ലാസ്റ്റിക്കിൻറെ മിക്കവാറുമുള്ള വലിപ്പം <300µm ആണ്; കറുപ്പ്, തവിട്ട് നിറങ്ങളിലുള്ള കണങ്ങളുടെ എണ്ണം കൂടുതലാണെന്ന് കണ്ടെത്തി, തുടർന്ന് മൂന്ന് സ്ഥലങ്ങളിലും മറ്റു നിറങ്ങളിലുള്ള കണങ്ങളും കണ്ടെത്തി. കറുത്ത നിറമുള്ള കണങ്ങളുടെ സാന്നിധ്യം അവയുടെ ഉത്ഭവം ടയറുകളുടെ ഉരച്ചിലിൽ നിന്നാണ് എന്നാണ് സൂചിപ്പിക്കുന്നത്. പലതരം റബ്ബറുകൾ, ഉദ്ദാഹരണത്തിന്, ബ്യൂട്ടാഡീൻ, പോളി-ഐസോപ്രീൻ, പ്രകൃതിദത്ത റബ്ബറുകൾ നദിയിൽ ധാരാളമായി കണ്ടെത്തിയിട്ടുണ്ട്. ടോക്സിക്ക് ലിങ്കിന്റെ വിശകലനത്തിൽ 40 വ്യത്യസ്ത തരം പോളിമറുകറുകളാണ് കണ്ടെത്തിയത്.
   Published by:Naveen
   First published: