'കാടും കടലും തിരിച്ചറിയാതെ ഉണ്ടുറങ്ങി മരിക്കുന്നതല്ല ജീവിതം; സ്വകാര്യ ഇഷ്ടങ്ങളെ കണ്ടെത്തി പരിപോഷിപിക്കുന്നവളാകണം പെണ്ണ്'

ആഹാരമുണ്ടാക്കലും മക്കളെ പെറ്റു വളർത്തലുമല്ല ജീവിതം എന്നവൾ തിരിച്ചറിയുന്നു.

news18
Updated: July 9, 2019, 2:12 PM IST
'കാടും കടലും തിരിച്ചറിയാതെ ഉണ്ടുറങ്ങി മരിക്കുന്നതല്ല ജീവിതം; സ്വകാര്യ ഇഷ്ടങ്ങളെ കണ്ടെത്തി പരിപോഷിപിക്കുന്നവളാകണം പെണ്ണ്'
girl
  • News18
  • Last Updated: July 9, 2019, 2:12 PM IST
  • Share this:
കഴിഞ്ഞ നാൽപ്പത് വർഷം എന്താ ചെയ്തത്? എഴുത്തുകാരി ഗീതാ പുഷ്കരന്റെ ശ്രദ്ധ നേടിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത് ഇങ്ങനെയാണ്. കഞ്ഞീം കറീം വച്ചും കെട്ടിയോനും മക്കളോടും നാട്ടുകാരോടും വഴക്കുണ്ടാക്കി. വേണ്ടതിനും വേണ്ടാത്തതിനും വഴക്കു കേട്ടു വേറെ ഒന്നും ചെയ്തില്ല..

നാല്‍പതിനോടടുത്ത ഭൂരിഭാഗം സ്ത്രീകളും പറയുന്ന കാര്യം തന്നെ കുറിച്ച ഗീത പക്ഷെ സ്വകാര്യ ഇഷ്ടങ്ങളെ,നിലപാടുകളെ,അഭിരുചികളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നവളാകണം പെണ്ണ് എന്നാണ് പോസ്റ്റില്‍ പറഞ്ഞു വയ്ക്കുന്നത്.

ആഹാരമുണ്ടാക്കലും മക്കളെ പെറ്റു വളർത്തലുമല്ല ജീവിതം എന്ന് തിരിച്ചറിയുന്ന, തനിക്ക് നല്ലതെന്ന് തോന്നുന്നത് വൃത്തിയായി ഭംഗിയായി ചെയ്യുന്ന മരുമകളെ അതുകൊണ്ടാണ് തനിക്ക് പെരുത്തിഷ്ടം എന്നും ഫേസ്ബുക്കിൽ അവർ കുറിച്ചു

ഗീത പുഷ്കരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

കഴിഞ്ഞ നാൽപ്പതു വർഷം എന്താ ചെയ്തത്?
എന്നോടു തന്നെയാ ചോദ്യം ..
ആ... ആർക്കറിയാം..
കഞ്ഞീം കറീം വച്ചു കളിച്ചു.
കെട്ടിയോനുമായി വഴക്കുണ്ടാക്കി.
മക്കളോടും നാട്ടുകാരോടും വഴക്കുണ്ടാക്കി.
ഇൻലാൻഡും കവറും വിറ്റു.
വേണ്ടതിനും വേണ്ടാത്തതിനും വഴക്കു കേട്ടു.
വേറെ എന്താ ചെയ്തിരുന്നേ..
ഒന്നുല്ല അല്ലേ...അതുകൊണ്ടാ എനിക്കെന്റെ മരുമോളെ
പെരുത്തിഷ്ടം.
അവൾ അവൾക്കു നല്ലതെന്ന് തോന്നുന്നത്
വൃത്തിയായി,ഭംഗിയായി ചെയ്യുന്നു.
ആഹാരമുണ്ടാക്കലും മക്കളെ പെറ്റു വളർത്തലുമല്ല ജീവിതം എന്നവൾ തിരിച്ചറിയുന്നു.
അവളുടെ സ്വകാര്യ ഇഷ്ടങ്ങളെ നിലപാടുകളെ
അഭിരുചികളെ അവൾ കണ്ടെത്തി
പരിപോഷിപ്പിക്കുന്നു.

അതാണ് പെണ്ണ് ,അതായിരിക്കണം പെണ്ണ്.

അല്ലാതെ ഔദ്യോഗിക ജീവിതത്തിൽ കിട്ടുന്ന
ഉയർച്ച പോലും ഉപേക്ഷിച്ചു്, കുട്ടികളെ
നല്ല സ്കൂളുകളിൽ പഠിപ്പിക്കാനുള്ള അവസരം പോലും നിഷേധിക്കപ്പെട്ടതു
സഹിച്ചു്, ഒരു പാട്ടു പോലും മൂളാതെ
ഒരു യാത്ര പോകാതെ
പെറ്റമ്മക്ക് ഒരു ഉടുതുണി പോലും വാങ്ങിക്കൊടുക്കാതെ
ഒരു ഐസ് ക്രീം പോലും കഴിക്കാതെ
ഒരു ചാറ്റൽമഴ പോലും നനയാതെ
ആകാശവും ഭൂമിയും മേഘങ്ങളും പുഴയും
കാണാതെ
ഒരു കുടമുല്ലപ്പൂവിനെ ഉമ്മ വയ്ക്കാതെ
ഏറ്റവും പ്രിയമായി തോന്നിയ ഒരു പെർഫ്യൂം
ഏതെന്നു പോലും കണ്ടെത്താനാവാതെ
ഒരു നിലാവുള്ള രാവു പോലും കാണാതെ
കാടും കടലും തിരിച്ചറിയാതെ
ഉണ്ടുറങ്ങി മരിക്കലല്ല ജീവിതം..

(*അഭിപ്രായം വ്യക്തിപരം)
First published: July 9, 2019, 1:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading