കല്‍പ്പറ്റ: കർണാടകയിൽനിന്ന് പാസില്ലാതെ എത്തി ക്വറന്റീനിലിരിക്കെ മുങ്ങിയ യുവാക്കളെ കണ്ടെത്തി. മാക്കുറ്റി സ്വദേശി അഴിപ്പുറത്ത് വീട്ടില്‍ നിപു എ. സുരേന്ദ്രന്‍ (27), ചീരാല്‍ സ്വദേശി ദിനേശ് (28), ചെറുമട് സ്വദേശി മരവടവില്‍ വീട്ടില്‍ ജിത്യാ മുകുന്ദ് (28), കുടുക്കി സ്വദേശി നമ്ബ്യാര്‍വീട്ടില്‍ എ. അക്ഷയ് (21) എന്നിവരെയാണ് കണ്ടെത്തിയത്. സൈബര്‍ സെല്ലിന്റെ ജിയോഫെന്‍സിങ് സംവിധാനം വഴിയാണ് ഇവര്‍ ഹോം ക്വാറന്റീന്‍ ലംഘിച്ചതായി കണ്ടെത്തിയത്. ക്വറന്‍റീൻ ലംഘിച്ചതിന് നൂല്‍പ്പുഴ സ്റ്റേഷനില്‍ ഇവർക്കെതിരെ വ്യത്യസ്ത കേസുകൾ രജിസ്റ്റര്‍ ചെയ്തു.
ജിയോഫെൻസിങ്ങ് എന്ത്?
ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം(ജിപിഎസ്) അധിഷ്ഠിതമായി പ്രവർത്തിക്കുന്ന സംവിധാനമാണ് ജിയോഫെൻസിങ്. ക്വറന്‍റീനിൽ കഴിയുന്നവരുടെ വീടുകൾക്കുചുറ്റും സ്ഥാപിക്കപ്പെടുന്ന ജിപിഎസ് അധിഷ്ഠിത സാങ്കൽപിക വേലിയാണിത്. നിരീക്ഷണത്തിലുള്ളയാളുടെ മൊബൈൽഫോൺ പരിശോധിച്ച് ഈ വേലി ലംഘിക്കുന്നുണ്ടോയെന്ന് സൈബർസെല്ലിന് കണ്ടെത്താനാകും. അതീവരഹസ്യമായാണ് ഈ വിവരശേഖരണം നടത്തുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.