HOME » NEWS » Buzz » GEORGE BOY MONKEY AND TIKTOK SENSATION DIED THE OWNER DISCLOSED THE CAUSE OF DEATH JK

സോഷ്യൽ മീഡിയയിൽ താരമായ ജോർജ് ബോയ് എന്ന കുട്ടികുരങ്ങന് വിട; മരണ കാരണം വെളിപ്പെടുത്തി ഉടമ

ടിക് ടോക്കിലും , ഇൻസ്റ്റഗ്രാമിലും ലക്ഷക്കണക്കിന് ആരാധകരുള്ള ജോർജ് ബോയ് ജൂൺ 7 നാണ് ലോകത്തോട് വിട പറഞ്ഞത്

News18 Malayalam | news18-malayalam
Updated: June 11, 2021, 4:30 PM IST
സോഷ്യൽ മീഡിയയിൽ താരമായ ജോർജ് ബോയ് എന്ന കുട്ടികുരങ്ങന് വിട; മരണ കാരണം വെളിപ്പെടുത്തി ഉടമ
Image Instagram
  • Share this:
സോഷ്യൽ മീഡിയയിലെ താരമായ ജോർജ് ബോയ് എന്ന കുട്ടിക്കുരങ്ങൻ്റെ മരണത്തിൽ ഇൻ്റർനെറ്റിൽ അനുശോചന പ്രവാഹം. ടിക് ടോക്കിലും , ഇൻസ്റ്റഗ്രാമിലും ലക്ഷക്കണക്കിന് ആരാധകരുള്ള ജോർജ് ബോയ് ജൂൺ 7 നാണ് ലോകത്തോട് വിട പറഞ്ഞത്. ടിക് ടോക്കിൽ 17 മില്യൺ ആളുകളും ഇൻസ്റ്റഗ്രാമിൽ 5 ലക്ഷത്തിലധികം ആളുകളുമാണ് ജോർജ് ബോയിയെ പിന്തുടർന്നിരുന്നത്. സോഷ്യൽ മീഡിയ പേജിലൂടെ ജോർജ് ബോയിയുടെ ഉടമയാണ് മരണ വിവരം അറിയിച്ചത്.

അനസ്തേഷ്യ നൽകിയതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളെ തുടർന്നാണ് ജോർജ് ബോയ് മരിച്ചതെന്ന് ഉടമ വീഡിയോയിലൂടെ വ്യക്തമാക്കി. “പല്ല് പരിശോധനക്കായി അടുത്തിടെ മൃഗാശുപത്രിയിൽ പോയപ്പോൾ അനസ്തേഷ്യ നൽകിയിരുന്നു .എന്നാൽ ഇതിന് ശേഷം ആരോഗ്യം വഷളാകാൻ തുടങ്ങി. ജൂൺ 7ന് വൈകിട്ട് 4 മണിയോടെ ജോർജ് ബോയ് നമ്മെ വിട്ടു പിരിഞ്ഞു”ഉടമ പറഞ്ഞു. ജോർജിൻ്റെ ശരീരം മാത്രമാണ് നമ്മെ വിട്ടുപോയതെന്നും അവൻ്റെ സ്നേഹവും ആത്മാവും എക്കാലവും ജീവിച്ചിരിക്കുമെന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞു.

Also Read-1000 വർഷം പഴക്കമുള്ള കോഴിമുട്ടയും അസ്ഥികൊണ്ടുള്ള പാവയും; ഖനനത്തിനിടെ കൗതുകകരമായ കണ്ടെത്തൽ

ജോർജിൻ്റെ വേർപാട് ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ സ്വീകരിച്ചത്. സോഷ്യൽ മീഡിയയിൽ ജോർജിനെ പിന്തുടരുന്ന നിരവധി ആളുകൾ അനുശോചനവുമായി രംഗത്ത് എത്തി. അമേരിക്കൻ അഭിനേതാവായ സാക്ക് ബാഗൻസും ജോർജിൻ്റെ മരണത്തിൽ അനുശോചനം അറിയിച്ചു. മാനസികമായി തളർന്നിരിക്കുന്നവരെ സന്തോഷിപ്പിക്കാനും ചിരിപ്പിക്കാനുമുള്ള ശക്തി ജോർജിന് ഉണ്ടായിരുന്നു എന്ന് സാക്ക് ബാഗൻസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഏറെ സങ്കടപ്പെടുത്തിയ വാർത്തയാണിതെന്നും കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി ആളുകളാണ് ജോർജിൻ്റെ ഓർമ്മകൾ പങ്കുവച്ച് സോഷ്യൽ മീഡിയയിലൂടെ അനുശോചനം അറിയിച്ചിരിക്കുന്നത്.




കുസൃതി നിറഞ്ഞ മനോഹരമായ വീഡിയോകളിലൂടെയാണ് ജോർജ് ആളുകളുടെ മനസിൽ ഇടം നേടിയത്. ആരാധകർ അയയ്ക്കുന്ന സമ്മാനപ്പൊതികൾ തുറന്നിരുന്നതും ഈ കുരങ്ങൻ തന്നെയാണ്.ആരാധകർ അയയ്ക്കുന്ന സമ്മാനപ്പൊതികളും മറ്റും തുറക്കുന്ന ജോർജിന്റെധാരാളം വീഡിയോകളും ടിക് ടോക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും ഷെയർ ചെയ്യാറുമുണ്ടായിരുന്നു. സ്റ്റിക്കറുകൾ, കളിപ്പാട്ടങ്ങൾ, പലഹാരങ്ങൾ തുടങ്ങിയവയാണ് സാധാരണയായി ജോർജിന് സമ്മാനമായി ലഭിക്കാറുള്ളത്.




സിആർപിഎസ് എന്ന വേദനാജനകമായ നാഡീ രോഗമുള്ള അമ്മയെ സഹായിക്കാനാണ് 10 വർഷം മുമ്പ് ജോർജ് എന്ന കുട്ടികുരങ്ങൻ ഉടമയുടെ കുടുംബത്തിൻ്റെ ഭാഗമാകുന്നത്. ഒരു സ‍ർവ്വീസ് അനിമലായി എത്തിയ ജോർജ് പിന്നീട് വീട്ടിലെ വളർത്തു മൃഗമായി മാറി. പലപ്പോഴും ജോർജിൻ്റെ രസകരമായ വീഡിയോകൾ കുടുംബാം​ഗങ്ങൾ ഇൻ്റർനെറ്റിൽ പങ്കുവയ്ക്കാറുണ്ടായിരുന്നു. ഈ വീഡിയോകൾക്ക് വലിയ പ്രചാരം ലഭിച്ചതോടെ ജോർജ് ഒരു സെലിബ്രിറ്റിയായി മാറുകയായിരുന്നു.




അമേരിക്കയിലെ ടെക്സാസിലാണ് കുടുംബം താമസിക്കുന്നത്. ശാരിരീക, മാനസിക പ്രശ്നങ്ങൾ നേരിടുന്നവരെ സഹായിക്കുന്നതിനായി പരിശീലനം ലഭിച്ച മൃഗങ്ങളെയാണ് സർവ്വീസ് അനിമൽ എന്ന് പറയുന്നത്. നായ്ക്കൾ, കുരങ്ങുകൾ എന്നിവയെ സർവ്വീസ് അനിമലായി ഉപയോഗിക്കാറുണ്ട്.
Published by: Jayesh Krishnan
First published: June 11, 2021, 4:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories