• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്‌കിയുടെ പ്രസംഗം റിപ്പോർട്ട് ചെയ്യുന്നതിനിടെ വിതുമ്പി ജർമ്മൻ പരിഭാഷക

Viral Video | യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്‌കിയുടെ പ്രസംഗം റിപ്പോർട്ട് ചെയ്യുന്നതിനിടെ വിതുമ്പി ജർമ്മൻ പരിഭാഷക

യുക്രെയ്ന്‍ പ്രസിഡന്റിന്റെ പ്രസംഗം വിവര്‍ത്തനം ചെയ്യുന്നതിനിടെ വിതുമ്പുന്ന ഒരു ജര്‍മ്മന്‍ വിവര്‍ത്തകയുടെ ശബ്ദമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

  • Share this:
    യുക്രെയ്‌നിന് മേലുള്ള റഷ്യന്‍ അധിനിവേശം (russian invasion) അഞ്ചാം ദിവസത്തിലേക്ക് കടന്നു. രാജ്യത്ത് ഉള്ളവർ യുക്രെയ്ൻവിടുകയോ ബോംബ് ഷെല്‍ട്ടറുകളിലും സബ്വേ സ്റ്റേഷനുകളിലും അഭയം തേടുകയോ ചെയ്യുന്നത് ഇപ്പോഴും തുടരുന്നു. യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തിൽ നിന്നുള്ള ഹൃദയഭേദകമായ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അധിനിവേശം യുക്രേനിയക്കാരെ ബാധിക്കുന്നതിനൊപ്പം അവരുടെ ദുരവസ്ഥ കണ്ടുകൊണ്ടിരിക്കുന്ന മറ്റുള്ളവരെയും അത് ബാധിക്കുന്നുണ്ട്. യുക്രെയ്ന്‍ പ്രസിഡന്റിന്റെ (ukraine president) പ്രസംഗം വിവര്‍ത്തനം ചെയ്യുന്നതിനിടെ വിതുമ്പുന്ന ഒരു ജര്‍മ്മന്‍ വിവര്‍ത്തകയുടെ (german translator) ശബ്ദമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. വിവര്‍ത്തക കരയുന്നതും (tears) അവരുടെ കണ്ണുനീര്‍ നിയന്ത്രിക്കാൻ ശ്രമിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.

    ഒരു ജര്‍മ്മന്‍ വാര്‍ത്താ ചാനലായ വെല്‍റ്റ് ടിവിക്ക് വേണ്ടി യുക്രെയ്ന്‍ പ്രസിഡന്റ് വ്ളോഡിമര്‍ സെലെന്‍സ്‌കി (vlodimyr zelenskyy) നടത്തിയ പ്രസംഗം (speech) വിവര്‍ത്തനം ചെയ്യുകയായിരുന്നു പേര് വെളിപ്പെടുത്താത്ത ഈ മാധ്യമപ്രവര്‍ത്തക. റഷ്യന്‍ സൈന്യം രാജ്യത്ത് മുന്നേറ്റം നടത്തുമ്പോൾ യുക്രെയ്‌നിലെ സ്ഥിതിഗതികള്‍ സെലെന്‍സ്‌കി അപ്ഡേറ്റ് ചെയ്യുകയായിരുന്നു. 23 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പായിരുന്നു അത്.

    'റഷ്യ തിന്മയുടെ പാതയിലാണ്, യുഎന്നില്‍ റഷ്യയുടെ ശബ്ദം നഷ്ടപ്പെടണം' എന്ന പ്രസിഡന്റിന്റെ പ്രസംഗത്തിന്റെ പ്രാരംഭ ഭാഗം മാധ്യമപ്രവര്‍ത്തക വിവര്‍ത്തനം ചെയ്യുന്നത് വീഡിയോയില്‍ കേള്‍ക്കാം. 'യുക്രെയ്ന്‍, ഞങ്ങള്‍ക്ക് തീര്‍ച്ചയായും അറിയാം' എന്ന് പറയുമ്പോള്‍ അവളുടെ ശബ്ദം ഇടറാന്‍ തുടങ്ങുകയും അവള്‍ ഒരു ഇടവേള എടുക്കുകയും ചെയ്യുന്നുണ്ട്.

    എന്നാൽ ദു:ഖം സ്വയം നിയന്ത്രിച്ച ശേഷം മാധ്യമപ്രവര്‍ത്തക വീണ്ടും പ്രസംഗം വിവര്‍ത്തനം ചെയ്യാന്‍ തുടങ്ങി. 'ഞങ്ങള്‍ എന്താണ് പ്രതിരോധിക്കുന്നത്' എന്ന് പറയുമ്പോള്‍ മാധ്യമപ്രവർത്തക വീണ്ടും തുടരാന്‍ പാടുപെടുന്നുണ്ട്. ഒരു ഇടവേള എടുത്ത് ദീര്‍ഘ ശ്വാസം എടുത്തതിന് ശേഷം, മൈക്ക് നിശബ്ദമാകുന്നതിന് മുമ്പ് വിവര്‍ത്തക 'ക്ഷമിക്കണം' എന്ന് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.


    ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയ്ക്ക് നിരവധി വൈകാരികമായ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ''അവസാനം അവരുടെ ക്ഷമാപണം മാത്രമാണ് ഞാന്‍ തിരിച്ചറിഞ്ഞത്, എനിക്ക് അവരെ ആലിംഗനം ചെയ്യാൻ തോന്നുന്നു എന്നാണ്,'' ഒരു ഉപയോക്താവ് കുറിച്ചത്. അതിനിടെ, സെലന്‍സ്‌കിയുടെ സംസാരം തന്നെയും ഈ അവസ്ഥയില്‍ എത്തിച്ചുവെന്ന് മറ്റൊരു ഉപയോക്താവ് പറഞ്ഞു.

    അതേസമയം, റഷ്യന്‍ പ്രതിനിധികളുമായി ചര്‍ച്ചയാകാമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ളോഡിമിര്‍ സെലെന്‍സ്‌കി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അടുത്ത 24 മണിക്കൂര്‍ രാജ്യത്തിന് നിര്‍ണായകമാണെന്നാണ് സെലെന്‍സ്‌കി രാജ്യത്തെ അറിയിച്ചിട്ടുള്ളത്. ഫെബ്രുവരി 24ന് യുക്രെയ്നു നേര്‍ക്ക് റഷ്യ സൈനികാക്രമണം ആരംഭിച്ച ശേഷം ഇതാദ്യമായാണ് ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചയ്ക്ക് വേദിയൊരുങ്ങുന്നത്.
    Published by:Sarath Mohanan
    First published: