• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral | ഭാര്യയുമായി വഴക്കിട്ട് ബാൽക്കണിയിൽ നിന്ന് ചാടിയ യുവാവ് അദ്ഭുതകരമായി രക്ഷപെട്ടു; വീഡിയോ വൈറൽ

Viral | ഭാര്യയുമായി വഴക്കിട്ട് ബാൽക്കണിയിൽ നിന്ന് ചാടിയ യുവാവ് അദ്ഭുതകരമായി രക്ഷപെട്ടു; വീഡിയോ വൈറൽ

കുടുംബാം​ഗങ്ങളിൽ ചിലർ ചേർന്ന് ഇയാളെ മുകളിലേക്ക് പിടിച്ചു വലിക്കുന്നതും വീഡിയോയിൽ കാണാം

  • Share this:
ഭാര്യയുമായി വഴക്കിട്ടതിനു പിന്നാലെ ഭർത്താവ് ബാൽക്കണിയിൽ (Balcony) നിന്നും താഴേക്ക് എടുത്തുചാടി. ഉത്തർപ്രദേശിലെ ​ഗാസിയാബാദിലാണ് (Ghaziabad) സംഭവം. ബാൽക്കണിയിൽ നിന്നും ചാടിയ യുവാവിനെ കുടുംബാം​ഗങ്ങൾ ചേർന്ന് രക്ഷപെടുത്തുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂ​ഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

രണ്ടു നിലക്കെട്ടിടത്തിലെ ഒന്നാം നിലയിൽ നിന്നും യുവാവ് താഴേക്കു ചാടുന്നതാണ് വീഡിയോയിൽ കാണുന്നത്. കുടുംബാം​ഗങ്ങളിൽ ചിലർ ചേർന്ന് ഇയാളെ മുകളിലേക്ക് പിടിച്ചു വലിക്കുന്നതും വീഡിയോയിൽ കാണാം. ഭർത്താവ് ബാൽക്കണിയിൽ നിന്നും താഴേക്ക് ചാടുന്നതിന് താനും ദൃക്സാക്ഷിയാണെന്ന് ഭാര്യ പൊലീസിനെ അറിയിച്ചു.

സംഭവത്തിന്റെ വീഡിയോ ​ഗുർമീത് സിങ്ങ് എന്നയാൾ ട്വിറ്ററി‍ൽ പങ്കുവെച്ചിരുന്നു. ഭാര്യയുമായുള്ള വഴക്കിനു ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് ട്വീറ്റിൽ പറഞ്ഞിരുന്നു. ഈ ട്വീറ്റ് പിന്നീട് നീക്കം ചെയ്യപ്പെട്ടെങ്കിലും വീഡിയോ ഇതിനോടകം വൈറലായി.

കഴിഞ്ഞ ഫെബ്രുവരിയിൽ, ഒരാൾ 12-ാം നിലയിലെ ബാൽക്കണിയിൽ തൂങ്ങി വ്യായാമം ചെയ്യുന്ന വീഡിയോ ഫരീദാബാദിൽ നിന്നും പുറത്തു വന്നിരുന്നു. ഈ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ''അവൻ വ്യായാമം ചെയ്യുകയാണ്'' എന്ന് ഒരു സ്ത്രീ പറയുന്നതും വീഡിയോയിൽ കേൾക്കാമായിരുന്നു.

ഭാര്യാഭർത്താക്കൻമാർ തമ്മിലുള്ള വഴക്ക് സംബന്ധിച്ച നിരവധി വാർത്തകൾ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും പ്രത്യക്ഷപ്പെടാറുണ്ട്. അവയിൽ ചിലത് അക്രമങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും പോലും എത്താറുമുണ്ട്. കുടുംബ വഴക്കിനെയും സംശയരോ​ഗത്തെയും തുടർന്ന് പാലക്കാട് ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ചു കൊന്ന വാർത്ത പുറത്തുവന്നത് ഈയിടക്കാണ്. മണ്ണാർക്കാട് നാട്ടുകല്ലിന് സമീപം കൊടക്കാട് സ്വദേശി ആയിഷയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഹംസയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹംസ തന്നെയാണ് ഭാര്യയെ കൊലപ്പെടുത്തിയ വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് ഇയാൾ പൊലീസിൽ കീഴടങ്ങി. ഇരുവരും തമ്മിൽ കുടുംബ വഴക്ക് പതിവായിരുന്നെന്ന് സമീപവാസികൾ പറയുന്നു. വീടിന് പുറക് വശത്ത് വെച്ച് മരവടി കൊണ്ട് തലക്കടിയ്ക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ആയിഷ കൊല്ലപ്പെട്ടു.

ഭാര്യ പിണങ്ങിപ്പോയ വിഷമത്തില്‍ ഭര്‍ത്താവ് ഭാര്യയുടെ വീട്ടിലെത്തി പെട്രോളൊഴിച്ച് തീകൊളുത്തി മരിച്ച വാർത്ത അഞ്ചു ദിവസങ്ങൾക്കു മുൻപ് പാലക്കാടു നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. തേങ്കുറിശ്ശി മാനാംകുളമ്പ് കൊളക്കപ്പാടംവീട്ടില്‍ രമേശാണ് (36) മരിച്ചത്. ഭാര്യവീട്ടിലേക്ക് എത്തിയ രമേശ് പെട്രോള്‍ ശരീരത്തില്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഉടനെ ഭാര്യ ഷീബ വെള്ളമൊഴിച്ച് രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍, അല്പസമയത്തിനുശേഷം കൂടുതല്‍ പെട്രോള്‍ ഒഴിച്ച് വീണ്ടും തീകൊളുത്തുകയായിരുന്നു.

Elope | കാമുകിക്കൊപ്പം ഒളിച്ചോടിയ ഭർത്താവ് തിരിച്ചെത്തി; സ്വീകരിക്കാൻ വിസമ്മതിച്ച് ഭാര്യ

കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിനെ തലയറുത്തു കൊന്ന ഭാര്യ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ വാർത്തയും ഈ വർഷം ജനുവരിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഹൈദരാബാദിൽ നിന്നാണ് സംഭവം. ഭര്‍ത്താവിന്റെ അറുത്തെടുത്ത തലയുമായി നടന്നാണ് യുവതി പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. 53കാരനായ ഭശ്യാം രവിചന്ദ്രന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ദമ്പതികൾ 20 വയസ്സുള്ള മകനോടൊപ്പം റെനിഗുണ്ട ടൗണിലെ പോലീസ് ലൈൻസ് സ്ട്രീറ്റിലാണ് താമസിച്ചിരുന്നത്. മകന് മാനസികാസ്വാസ്ഥ്യമുണ്ട്. ഭർത്താവിന്റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്ത് ഒരു വർഷമായി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Published by:Jayashankar Av
First published: