• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | നാലാം നിലയിൽ അതിസാഹസികമായി ജനാല വ‍ൃത്തിയാക്കുന്ന യുവതിയുടെ വീഡിയോ വൈറൽ; അമ്പരപ്പോടെ സോഷ്യൽ മീഡിയ

Viral Video | നാലാം നിലയിൽ അതിസാഹസികമായി ജനാല വ‍ൃത്തിയാക്കുന്ന യുവതിയുടെ വീഡിയോ വൈറൽ; അമ്പരപ്പോടെ സോഷ്യൽ മീഡിയ

ഫ്ലാറ്റിന്റെ നാലാം നിലയിലെ ജനാലയുടെ അറ്റത്ത് നിന്നുകൊണ്ട് ഒരു സ്ത്രീ ജനാല വൃത്തിയാക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

  • Share this:
    വീട്ടിലെ ജോലികൾ ചെയ്ത് തീർക്കുന്നത് എപ്പോഴും ഒരു കടമ്പ തന്നെയാണ്. എല്ലാ ജോലികളും പെട്ടന്ന് ചെയ്ത് തീർത്താലേ ചിലർക്ക് ആശ്വാസമാകുകയുള്ളൂ. വീട്ടിലെ ജോലികൾ ചെയ്ത് തീർക്കാനായി ഓരോരോ പുതിയ മാർഗങ്ങളും ചില വീട്ടമ്മമാർ കണ്ടെത്താറുണ്ട്. എന്നാൽ ഇത്തരത്തിൽ ഒരു ജനാല തുടയ്ക്കാനായി (Clean Window) സ്വന്തം ജീവൻ തന്നെ അപകടത്തിലാക്കുന്ന വിധം ആ ജോലി ചെയ്താലോ? അങ്ങനെ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് (Ghaziabad ) സംഭവം.

    ഫ്ലാറ്റിന്റെ നാലാം നിലയിലെ ജനാലയുടെ അറ്റത്ത് നിന്നുകൊണ്ട് ഒരു സ്ത്രീ ജനാല വൃത്തിയാക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ (social media) വൈറൽ (viral )ആയിരിക്കുന്നത്. ഒന്ന് തെന്നി മാറിയാൽ ജീവൻ തന്നെ പോകുന്ന അവസ്ഥയിലാണ് നിൽക്കുന്നതെങ്കിലും അതൊന്നും കൂസാതെ ധൈര്യമായി നിന്ന് ജനാല തൂക്കുകയാണ് ഇവർ. ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് ട്വിറ്ററിലാണ് (twitter). വീഡിയോ (video) ഇതിനോടകം തന്നെ നിരവധി പേർ വീഡിയോ കണ്ടു കഴിഞ്ഞു.

    എബിപി ന്യൂസ് റിപ്പോർട്ട് പ്രകാരം, ഇന്ദിരാപുരത്തുള്ള ഷിപ്ര റിവിയേര സൊസൈറ്റിയിൽ താമസിക്കുന്ന ഷാഹിദൽ എന്ന സ്ത്രീയാണ് ഇത്. ഭർത്താവ് ആയ മുഹമ്മദ് സലീമിനൊപ്പമാണ് ഇവർ താമസിക്കുന്നത്.



    യുവതി സാഹസികമായി ജനാല വൃത്തിയാക്കുന്ന വീഡിയോ മറുവശത്ത് നിന്ന് ആരോ ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയായിരുന്നു. വീഡിയോ കാണുന്നവർക്ക് അശ്രദ്ധയാണോ അതോ അവൾ ധൈര്യവതിയാണോ എന്ന് ഉറപ്പിക്കാൻ കഴിയുന്നില്ല. ആരുടെയും സഹായമില്ലാതെ വളരെ സാഹസികമായി ജനാല തൂക്കുന്ന യുവതി എല്ലാവർക്കും ഒരു അത്ഭുതമാണ്. താഴേക്ക് വീണാൽ മരിക്കുമെന്ന് ഉറപ്പാണെങ്കിൽ കൂടി ഒട്ടും പേടിക്കാതെ വളരെ ആത്മവിശ്വാസത്തോടെയാണ് അവർ ജനാലകൾ വൃത്തിയാക്കുന്നത്. കാലൊന്ന് ഇടറിയിൽ ജീവൻ തന്നെ അപകടത്തിലാവുന്ന അവസ്ഥയിലാണ് അവർ നിൽക്കുന്നതെന്ന് വീഡിയോ കാണുമ്പോൾ മനസ്സിലാകും.

    ജനാലയുടെ വലത് വശത്തേക്ക് ആഞ്ഞ് നിന്നാണ് അവർ ജനാലകൾ തുടയ്ക്കുന്നത്. വീഡിയോ കാണുമ്പോൾ ആ ഗ്ലാസ് വിൻഡോ ഫ്രെയിം കുറഞ്ഞ ഗുണനിലവാരമുള്ള അലുമിനിയം ഉപയോഗിച്ചുള്ളതാണെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. എന്തിനാണ് ഇത്രയും സാഹസികമായി നിന്ന് ജനാലകൾ വൃത്തിയാക്കുന്നത് എന്ന് വീഡിയോ കാണുന്ന ആർക്കും തോന്നിപ്പോകും.

    എതിർ ബ്ലോക്കിൽ താമസിക്കുന്ന ശ്രുതി താക്കൂർ എന്ന സ്ത്രീയാണ് വീഡിയോ ചിത്രീകരിച്ചത്. ഷാഹിദലിന്റെ അശ്രദ്ധയെക്കുറിച്ച് പറഞ്ഞപ്പോൾ താൻ സുരക്ഷയ്ക്കായി ഒരു വലയിൽ പിടിച്ചിട്ടുണ്ടായിരുന്നെന്നാണ് ഷാഹിദൽ പറയുന്നത്. എന്നാൽ വീഡിയോയിൽ അത് കാണാൻ സാധിക്കുന്നില്ല. അടുത്തിടെയാണ് അപ്പാർട്ട്മെന്റിലേക്ക് മാറിയതെന്നും അവർ പറഞ്ഞു.

    ഒരാഴ്ച മുമ്പ്, ഒരു സ്ത്രീ തന്റെ മകനെ ഫ്ലാറ്റിന്റെ 10-ാം നിലയിൽ നിന്ന് തൊട്ട് താഴത്തെ ഫ്ലാറ്റിലേക്ക് സാരി എടുക്കാനായി ബാൽക്കണി വഴി ബെഡ്ഷീറ്റിൽ താഴേക്ക് ഇറക്കുന്ന വീഡിയോ വൈറൽ ആയിരുന്നു. മകന്റെ ജീവൻ തന്നെ അപകടത്തിലാക്കിയ ഈ സ്ത്രീയെ എല്ലാവരും വിമർശിക്കുകയും ചെയ്തിരുന്നു.
    Published by:Rajesh V
    First published: