മനുഷ്യരുടെ ആത്മാക്കളെ കുറിച്ചുള്ള വാർത്തകൾ നിരന്തരം കേൾക്കാറുണ്ട്. ആത്മാക്കൾ എന്നത് സങ്കൽപ്പമാണോ യഥാർത്ഥത്തിൽ പ്രേതങ്ങളുണ്ടോ എന്നൊക്കെയുള്ള ചർച്ചകൾ കാലങ്ങളായി തുടരുകയാണ്. പ്രേതങ്ങൾ ഉണ്ടെന്നും ഇല്ലെന്നും വിശ്വസിക്കുന്ന നിരവധിയാളുകൾ ഇന്നും നമുക്കിടയിലുണ്ട്.
പ്രേതങ്ങൾ എന്നു കേൾക്കുമ്പോൾ മനുഷ്യരുടെ പ്രേതങ്ങളെ കുറിച്ചാണ് ആദ്യം ചിന്തിക്കുക, എന്തുകൊണ്ട് മറ്റ് ജന്തുക്കളുടെ പ്രേതങ്ങൾ അലഞ്ഞു തിരിയുന്നില്ല എന്ന് ചിന്തിച്ചു നോക്കൂ, അങ്ങനെയെങ്കിൽ പട്ടിയുടെ പ്രേതത്തെ കണ്ടെത്തിയ ഒരു വാർത്ത വായിക്കാം,
ഓസ്ട്രേലിയൻ സ്വദേശിയാണ് തന്റെ സിസിടിവി ക്യാമറയിൽ പട്ടിയുടെ പ്രേതത്തെ കണ്ടെത്തി എന്ന അവകാശവാദവുമായി സൈബർ ലോകത്ത് എത്തിയത്. തന്റെ വളർത്തു പട്ടിയായ റൈഡറിനൊപ്പം കളിക്കുന്ന പട്ടിയുടെ 'പ്രേത'ത്തിന്റെ ദൃശ്യങ്ങളാണ് ഇയാൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.
Also Read-Most expensive mangalsutras| 30 ലക്ഷം മുതൽ 50 ലക്ഷം വരെ; ബോളിവുഡ് താരങ്ങളുടെ താലിമാലയുടെ വില
യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ഇതിനകം വൈറലാണ്. 31 ദൈർഘ്യമുള്ള വീഡിയോയിൽ വളർത്തു പട്ടിയും പ്രേത പട്ടിയും കളിക്കുന്നതും കാണാം. ഇതിനകം ഏഴ് ലക്ഷത്തിലധികം വ്യൂസ് ആണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.
വീഡിയോ കണ്ടവര‍്ക്കൊന്നും കണ്ണുകളെ വിശ്വസിക്കാന് കഴിഞ്ഞില്ല. കറുത്ത നിറമുള്ള റൈഡർ അർധസുതാര്യമായ വെളുത്ത നിറമുള്ള മറ്റൊരു പട്ടിയുമായി കളിക്കുന്ന വീഡിയോ ആണിത്. മെൽബണിലുള്ള ജെയ്ക്ക് ഡി മാർകോസ് എന്നയാളുടേതാണ് വളർത്തു പട്ടി.
സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ കണ്ട് ഞെട്ടിപ്പോയെന്നാണ് ജെയ്ക് യൂട്യൂബ് ചാനലിനോട് പ്രതികരിച്ചത്. സിസിടിവിയില‍് പട്ടിയുടെ വീഡിയോ കണ്ട ഉടനേ പുറത്തേക്ക് ഓടി നോക്കിയെങ്കിലും ഒന്നും കാണാനായില്ലെന്നും ഇയാൾ പറയുന്നു.
എന്നാൽ പട്ടിയുടെ ഉടമ പറയുന്നത് അപ്പാടെ വിശ്വസിക്കാൻ തയ്യാറല്ല നെറ്റിസണ‍്സ്. ദൃശ്യങ്ങളിൽ കാണുന്നത് വെളുത്ത പട്ടിയാണെന്ന് വ്യക്തമാണെന്നാണ് ഒരാളുടെ കമന്റ്. താന‍് പ്രേതത്തെയൊന്നും കാണുന്നില്ലെന്നും രണ്ട് പട്ടികൾ കളിക്കുന്നതാണ് കണ്ടതെന്നുമാണ് മറ്റൊരാളുടെ പ്രതികരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ghost in CCTV, Viral video