• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | ജ്വല്ലറിയിലെ നിഗൂഢമായ രൂപങ്ങള്‍ പ്രേതങ്ങളുടേതോ? വൈറലായി സിസിടിവി വീഡിയോ

Viral Video | ജ്വല്ലറിയിലെ നിഗൂഢമായ രൂപങ്ങള്‍ പ്രേതങ്ങളുടേതോ? വൈറലായി സിസിടിവി വീഡിയോ

രാത്രികാലങ്ങളില്‍ കടയില്‍ നിന്ന് പല തരത്തിലുള്ള ശബ്ദങ്ങള്‍ കേള്‍ക്കാറുണ്ടെന്നും ആളുകള്‍ പറയുന്നു.

News18

News18

  • Share this:
    ആന്ധ്രാപ്രദേശിലെ (Andhra Pradesh) കിഴക്കന്‍ ഗോദാവരി (East Godavari) ജില്ലയിലെ ഒരു ജ്വല്ലറിയില്‍ (Jwellery) നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ (CCTV Footage) സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. സിസിടിവി ക്യാമറയില്‍ പതിഞ്ഞ ചില ദൃശ്യങ്ങള്‍ പ്രേതങ്ങളുടേതാണോ എന്ന സംശയം ഉയർന്നതിനെ തുടർന്നാണ് വീഡിയോ വൈറലായത്. കടയില്‍ കൈകള്‍ ചലിപ്പിച്ച് നില്‍ക്കുന്ന നിഗൂഢമായ ചില രൂപങ്ങളെ സിസിടിവി ഫൂട്ടേജിൽ കാണാന്‍ സാധിക്കും. ദുരൂഹമായ ദൃശ്യങ്ങൾ മൂലം ജ്വല്ലറി ഉടമ ഭയപ്പെട്ടിരിക്കുകയാണ്. രാത്രികാലങ്ങളില്‍ കടയില്‍ നിന്ന് പല തരത്തിലുള്ള ശബ്ദങ്ങള്‍ കേള്‍ക്കാറുണ്ടെന്നും ആളുകള്‍ പറയുന്നു. രാജമുണ്ട്രിയിലെ ഗുണ്ടുവാരി സ്ട്രീറ്റിലെ ജ്വല്ലറിയുടമയാണ് സിസിടിവി ദൃശ്യങ്ങള്‍ മൂലം വെട്ടിലായത്.

    ചിത്രങ്ങള്‍ക്ക് വ്യക്തതയില്ലെങ്കിലും അവ അസാധാരണമാണെന്നാണ് വീഡിയോ ദൃശ്യം കാണുമ്പോള്‍ തോന്നുക. കടയില്‍ നിന്ന് മനുഷ്യരുടേതല്ലാത്ത വിചിത്രമായ ശബ്ദങ്ങള്‍ കേള്‍ക്കുന്നുവെന്ന വാര്‍ത്ത പ്രചരിച്ചതോടെ ഈ വീഡിയോയും വൈറലാവുകയായിരുന്നു. പ്രേതങ്ങളുടെ അസ്തിത്വത്തെക്കുറിച്ച് തെളിവുകളൊന്നുമില്ലെങ്കിലും ഇത്തരം അപൂര്‍വ സംഭവങ്ങള്‍ ആളുകളിൽ ആശങ്ക ജനിപ്പിക്കുന്നു.

    സമാനമായ സംഭവങ്ങള്‍ മുമ്പും മറ്റിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവയ്ക്കൊന്നും ഇതുവരെ വ്യക്തമായ തെളിവുകള്‍ കണ്ടെത്തിയിട്ടില്ല. അടുത്തിടെ ഡല്‍ഹി കോടതി ഹാളിൽ വിചിത്രമായ ഒരു സംഭവം അരങ്ങേറിയിരുന്നു. അവിടുത്തെ ഹാളിലെ വാതിലുകള്‍ തനിയെ തുറക്കുകയും കസേരകള്‍ വീഴുകയും കടലാസുകൾ പാറി വീഴുകയും ചെയ്തതായി വാർത്തകൾ പ്രചരിച്ചിരുന്നു.



    വലിയ കാറ്റ് വീശുന്ന സന്ദർഭങ്ങളിൽ ഇത്തരം സംഭവങ്ങള്‍ അപൂര്‍വമായി ഉണ്ടാകാറുണ്ടെന്നും അതിൽ ഭയപ്പെടേണ്ടതില്ലെന്നും നമ്മൾ കേൾക്കാറുണ്ട്. എന്നാല്‍, ദുരൂഹത അവശേഷിപ്പിക്കുന്ന ഇത്തരം സംഭവങ്ങൾക്ക് പിന്നിലെ വ്യക്തമായ കാരണം തെളിയിക്കാൻ ആർക്കും കഴിയുന്നില്ല. 'വേട്ടയാടപ്പെട്ട സ്ഥലങ്ങളാ'യി കണക്കാക്കപ്പെടുന്ന പ്രദേശങ്ങളിലും സമാനമായ വിചിത്ര സംഭവങ്ങള്‍ അരങ്ങേറുന്നതായി കരുത്തപ്പെടുന്നുണ്ട്. അവിടേക്ക് പോകുന്നവർ ഒരിക്കലും മടങ്ങിവരാറില്ലെന്ന പ്രചാരണം മൂലം ഈ സ്ഥലങ്ങളിലേക്ക് പോകാന്‍ ആളുകൾ ഭയപ്പെടുന്നു.

    Also Read-നാട്ടുകാര്‍ക്ക് മുന്നില്‍ സ്‌കൂട്ടറില്‍ യാത്ര; വീടിനുള്ളില്‍ 270 കോടി; നികുതിവെട്ടിപ്പിന് പിടിയിലായ ഗുജറാത്ത് വ്യവസായിയുടെ ജീവിതം

    യുക്തിവാദികള്‍ പ്രേതങ്ങള്‍ ഇല്ലെന്ന് വാദിക്കുകയും പ്രേതത്തിന്റെ അസ്തിത്വത്തിന് തെളിവുകളില്ലെന്ന് സമർത്ഥിക്കുകയും ചെയ്യുന്നു. എങ്കിലും, പല ആളുകളും പ്രേതങ്ങള്‍ ഉണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുകയും അതില്‍ നിന്ന് രക്ഷപ്പെടാന്‍ പൂജകള്‍ നടത്തുകയും ചെയ്യാറുണ്ട്.

    Also Read-Donkey Race | 'കഴുതയോട്ട'ത്തിനുള്ള തയ്യാറെടുപ്പിൽ ഗ്രാമവാസികൾ; ആന്ധ്രയിൽ ഇപ്പോഴും തുടരുന്ന ആചാരം

    പ്രേതങ്ങളുടെ അസ്തിത്വത്തില്‍ വിശ്വസിക്കുന്നവരില്‍ നഗരവാസിയെന്നോ ഗ്രാമവാസിയെന്നോ വിദ്യാഭ്യാസമുള്ളവരെന്നോ പാമരെനെന്നോ വ്യത്യാസമില്ല. പ്രേതങ്ങളുണ്ടോ ഇല്ലയോ എന്നതിന് സ്ഥിരീകരണമില്ലെങ്കിലും പ്രേതത്തെക്കുറിച്ചുള്ള വാർത്തകൾ ആളുകളെ ഭയപ്പെടുത്തുന്നു എന്നത് വസ്തുതയാണ്.
    Published by:Jayesh Krishnan
    First published: