നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Watch Video: നടുറോഡിൽ കൂറ്റൻ അനാകോണ്ട; നിശ്ചലമായി ട്രാഫിക്

  Watch Video: നടുറോഡിൽ കൂറ്റൻ അനാകോണ്ട; നിശ്ചലമായി ട്രാഫിക്

  അത്ഭുതസ്തബ്ധരായി നോക്കി നിൽക്കുന്ന ആളുകളെയും നിരത്തിലെ ഡിവൈഡറിനെയും മറികടന്ന് ആ കൂറ്റൻ പാമ്പ് നിരത്തിന്റെ മറുവശത്തുള്ള കുറ്റിക്കാട്ടിലേക്ക് ഇഴഞ്ഞു കയറുന്നതും വീഡിയോയിൽ വ്യക്തമായി കാണാം.

   (Image: animalsventure/Instagram)

  (Image: animalsventure/Instagram)

  • Share this:
   വന്യജീവികൾ പൊതുനിരത്തുകൾ മുറിച്ചുകടക്കുന്ന കാഴ്ചകൾ ഈയിടെയായി വളരെ സാധാരണമായി മാറിയിട്ടുണ്ട്. അടുത്തിടെ ആനകളുടെ ഒരു കൂട്ടം നഗരങ്ങളും ഗ്രാമങ്ങളും താണ്ടി ചൈനയിലുടനീളം സഞ്ചരിച്ചത് വാർത്തയായിരുന്നു. ഗുജറാത്തിൽ ഒരു തുറമുഖത്തിന് സമീപം സിംഹങ്ങളുടെ സംഘം അലഞ്ഞുതിരിയുന്ന കാഴ്ചയും നമ്മൾ കണ്ടിരുന്നു. തങ്ങളുടെ സ്വാഭാവിക വാസസ്ഥലങ്ങളുടെ നഷ്ടമാണ് പലപ്പോഴും മൃഗങ്ങളെ വനപ്രദേശങ്ങളിലൂടെ കടന്നുപോകുന്ന പാതകളിൽ കൂട്ടംകൂടി സഞ്ചരിക്കാൻ പ്രേരിപ്പിക്കാറുള്ളത്.

   സമാനമായ മറ്റൊരു സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമ ഉപയോക്താക്കളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ട് പ്രചരിക്കുകയാണ്. ബ്രസീലിലെ തിരക്കുള്ള ഒരു നിരത്ത് മുറിച്ചുകടക്കുന്ന കൂറ്റൻ അനാകോണ്ടയുടെ ഈ ദൃശ്യം ആരെയും ഒന്ന് കിടിലം കൊള്ളിക്കും. നിരത്ത് മുറിച്ചുകടക്കുന്ന അനാകോണ്ടയെ കണ്ട് വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ പരിഭ്രാന്തരാകുന്നതും അവർ വാഹനങ്ങൾ നടുറോഡിൽ നിർത്തി ആശ്ചര്യത്തോടെ ആ കൂറ്റൻ പാമ്പിനെ നോക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം.   ടാറിട്ട റോഡിലൂടെ ഇഴഞ്ഞു നീങ്ങുന്ന അനാകോണ്ടയെ അമ്പരപ്പോടെയാണ് വഴിയാത്രക്കാർ നോക്കി നിൽക്കുന്നത്. അത്ഭുതസ്തബ്ധരായി നോക്കി നിൽക്കുന്ന ആളുകളെയും നിരത്തിലെ ഡിവൈഡറിനെയും മറികടന്ന് ആ കൂറ്റൻ പാമ്പ് നിരത്തിന്റെ മറുവശത്തുള്ള കുറ്റിക്കാട്ടിലേക്ക് ഇഴഞ്ഞു കയറുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. വഴിയാത്രക്കാരിൽ ചിലർ അനാകോണ്ടയ്ക്ക് സഞ്ചരിക്കാൻ വഴിയൊരുക്കുന്നതിനായി വാഹനങ്ങളോട് വേഗത കുറയ്ക്കാനും നിർത്താനും ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം. അതേ സമയം മറ്റു ചിലർ ഈ ദൃശ്യം തങ്ങളുടെ മൊബൈൽ ഫോണുകളിൽ റെക്കോർഡ് ചെയ്യാനും ശ്രമിക്കുന്നുണ്ട്.

   'അനിമൽസ് വെഞ്ചർ' എന്ന പേജാണ് ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ ആദ്യം പങ്കുവെച്ചത്. "അനാകോണ്ടയ്ക്ക് ബ്രസീലിലെ ഒരു റോഡ് മുറിച്ചു കടക്കാൻ വഴിയൊരുക്കാനായി ഡ്രൈവർമാർക്ക് തങ്ങളുടെ വാഹനങ്ങൾ നിർത്തിയിടേണ്ടി വന്നു" എന്ന അടിക്കുറിപ്പോടു കൂടിയാണ് ഈ വീഡിയോ പങ്കുവെയ്ക്കപ്പെട്ടത്. വളരെ പെട്ടെന്നാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്. ആദ്യമായി പങ്കുവെയ്ക്കപ്പെട്ട് മൂന്ന് ദിവസത്തിനുള്ളിൽ 4.2 ലക്ഷം ആളുകളാണ് സമൂഹ മാധ്യമങ്ങളിൽ ഈ വീഡിയോ കണ്ടുകഴിഞ്ഞത്. അനാകോണ്ടയുടെ ഈ ദൃശ്യത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും രേഖപ്പെടുത്താൻ നിരവധി പേരാണ് വീഡിയോയുടെ കമന്റ് ബോക്സിൽ എത്തുന്നത്.

   അനാകോണ്ടയെ ഉപദ്രവിക്കാതെ സമാധാനപരമായി റോഡ് മുറിച്ചു കടക്കാൻ സഹായിച്ച വഴിയാത്രക്കാരെ നിരവധി പേർ അഭിനന്ദിക്കുന്നു. "മൃഗങ്ങളെ അതിജീവിക്കാൻ മനുഷ്യർ സഹായിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു" എന്ന് ഒരാൾ വീഡിയോയ്ക്ക് കീഴിൽ കുറിച്ചു. "ഈ മനോഹരമായ പാമ്പിനെ കൊല്ലാതിരുന്നതിന് ഒരുപാട് നന്ദി" എന്നാണ് മറ്റൊരാൾ കമന്റ് ദക്ഷിണ അമേരിക്കൻ ഭൂഖണ്ഡത്തിൽ കണ്ടുവരുന്ന അനാകോണ്ടകൾക്ക് 29 അടി വരെ നീളം വെയ്ക്കാനും 250 കിലോഗ്രാം വരെ ഭാരം വെയ്ക്കാനും കഴിയും. ആമസോൺ, ഒറിനോക്കോ മഴക്കാടുകളിലെ ചതുപ്പുകളിലാണ് ഇവയെ കൂടുതലായി കണ്ടുവരാറുള്ളത്.
   Published by:Sarath Mohanan
   First published:
   )}