നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • കൗതുകം നിറച്ച് ഗുജറാത്ത് തെരുവിലെ ഭീമൻ 'ഐസ് ഗോള';  വൈറൽ വീഡിയോ

  കൗതുകം നിറച്ച് ഗുജറാത്ത് തെരുവിലെ ഭീമൻ 'ഐസ് ഗോള';  വൈറൽ വീഡിയോ

  നിമിഷങ്ങൾ കൊണ്ടാണ് ഭീമൻ ഐസ് ഗോള സാമൂഹ്യ മാധ്യമങ്ങളിലെ മുഖ്യ ആകർഷണമായി മാറിയത്.

  Image credits: YouTube

  Image credits: YouTube

  • Share this:
   വ്യത്യസ്ഥ രുചിക്കൂട്ടുകളുടെ പരീക്ഷണങ്ങളാണ് ഇന്ന് സോഷ്യൽ മീഡിയ തിരഞ്ഞെടുത്ത ഏറ്റവും പ്രിയപ്പെട്ട വിഷയങ്ങളിൽ ഒന്ന്. കഴിഞ്ഞ കുറച്ച് കാലങ്ങളായി വ്യത്യസ്ത നിറഞ്ഞ നിരവധി ഭക്ഷണപദാർത്ഥങ്ങളുടെ വിചിത്രമായ കോമ്പിനേഷനുകൾ ആണ് സാമൂഹ്യ മാധ്യമങ്ങൾ പിടിച്ചടക്കിവാഴുന്നത്. വൈറലായ ഇത്തരം ഭക്ഷണ വീഡിയോകൾ ഓൺലൈനിൽ ഒരു തരംഗം തന്നെ സൃഷ്ടിച്ചിട്ടുണ്ട്.

   ഗുലാബ് ജമുൻ പാൻകേക്ക് മുതൽ നൂഡിൽ പാനി പൂരി വരെ, വ്ലോഗർമാരും ബ്ലോഗർമാരും അടങ്ങുന്നവർ അവരുടെ പ്രിയപ്പെട്ട തെരുവ് ഭക്ഷണങ്ങൾ ഓൺലൈനിൽ വൈറലാക്കി. ഇതിനിടയിലാണ് സൂറത്തിലെ ഭീമൻ ഐസ് ഗോള വിൽക്കുന്ന ഒരു ഭക്ഷണ സ്റ്റാൾ സ്ട്രീറ്റ് ഫുഡ് പ്രേമികളെ ആകർഷിക്കുന്നത്. 5.5 കിലോഗ്രാം ആണ് ഈ വൈറൽ ഭീമൻ ഐസ് ഗോളയുടെ ഭാരം.

   നിമിഷങ്ങൾ കൊണ്ടാണ് ഭീമൻ ഐസ് ഗോള സാമൂഹ്യ മാധ്യമങ്ങളിലെ മുഖ്യ ആകർഷണമായി മാറിയത്. ഫുഡീ ഇൻകാർണേറ്റ് ആണ് വൈറലായ വീഡിയോ യൂട്യൂബിൽ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ, ഐസ് ഗോള വിൽപനക്കാൻ 5.5 കിലോഗ്രാം ഭാരമുള്ള ഭീമൻ ഐസ് ഗോള സൃഷ്ടിക്കുന്നത് കാണാൻ കഴിയും.

   ഐസ്ചുരണ്ടി എടുത്ത് ഒരു വലിയ ഐസ് കൂമ്പാരം സൃഷ്ടിച്ച് അതിന് മുകളിൽ എല്ലാത്തരം സുഗന്ധമുള്ള സിറപ്പുകളും ചേർത്ത് ഉണ്ടാക്കുന്ന കാഴ്ചയാണ് വീഡിയോയിൽ പങ്കുവെയ്ക്കുന്നത്. അയാൾ ചോക്ലേറ്റ്, റാബ്രി, ഫ്രഷ് ക്രീം എന്നിവയും ഗോളയിൽ ചേർക്കുന്നത് കാണാം. ഈ വലിയ ഐസ് ഗോളയുടെ വില 999 രൂപയാണ്. "ഇന്ത്യയിലെ ഏറ്റവും വലിയ ഐസ് ഗോള. സൂറത്ത് തെരുവ് ഭക്ഷണം. സൂറത്തിലെ പ്രശസ്തമായ ഭക്ഷണം. ഗുജറാത്ത് തെരുവ് ഭക്ഷണം. ഗുജറാത്തിലെ പ്രശസ്തമായ ഭക്ഷണം. ഏറ്റവും വലിയ ഐസ്ക്രീം. " എന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ പങ്കുവെച്ചത്.


   സാമൂഹ്യ മാധ്യമങ്ങളി വീഡിയോ പങ്കിട്ടയുടനെ നിരവധി ആളുകളാണ് അവരവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. ചിലർ കൗതുകപൂർവ്വം പരീക്ഷിക്കാൻ പറ്റിയ വിഭവമായി ഭീമൻ ഐസ് ഗോളയെ കണ്ടപ്പോൾ ചിലർ ഇത് പരീക്ഷിക്കാനില്ല എന്ന മട്ടിൽ പ്രതികരണങ്ങൾ രേഖപ്പെടുത്തി. വീഡിയോ പങ്കിട്ട് മിനുട്ടുകൾക്കകം തന്നെ ഇത് 5.9 ലക്ഷത്തിലധികം വ്യൂകളും 15000 ലൈക്കുകളും നേടി. “അലങ്കാരത്തിന് 999 രൂപ. അതിനുള്ളിൽ ഒന്നുമില്ല. ഉള്ളിൽ ഒരു രുചിയില്ല. പക്ഷേ കാണാൻ കൊള്ളാം” എന്നായിരുന്നു ഒരുത്തൻ അഭിപ്രായപ്പെട്ടത്.

   ''എനിക്ക് 10 രൂപയുടെ പഴയ ആ കല ഖട്ട, റോസ്, ഓറഞ്ച് ഗോള തന്നെയാണ് ഇഷ്ടം" എന്നാണ് വേറെ ഒരു കാണി അഭിപ്രായപ്പെട്ടത്. സമ്മിശ്ര അഭിപ്രായമാണെങ്കിലും സംഗതി ഓൺലൈനിൽ വൈറലായി.

   ഇതിനു മുൻപ് ഇതുപോലെ ഗൂർഗണിലെ പ്രശസ്തമായ പിസാ ഔട്ട്‌ലെറ്റിൽ ലഭ്യമായ 24 ഇഞ്ച് മോൺസ്റ്റർ പിസ്സയുടെ ക്ലിപ്പ് വൈറലായിരുന്നു. ആ വീഡിയോയും ഇതുപോലെ ഫുഡി ഇൻകാർണേറ്റ് തന്നെയായിരുന്നു ഓൺലൈനിൽ പങ്കുവെച്ചത്. ഭീമൻ പിസ്സ നിർമ്മിക്കുന്നതിൻ്റെ വീഡിയോ 2.5 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് നേടിയിട്ടുള്ളത്.
   Published by:Jayesh Krishnan
   First published:
   )}